അശാന്തന്റെ മൃതദേഹത്തോട് അനാദരവ്, പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കുറ്റക്കാരെ അറസ്റ്റ് ചെയ്ത് പോലീസ്

  • Written By: Vaisakhan
Subscribe to Oneindia Malayalam

കൊച്ചി: തുടര്‍ച്ചയായ പ്രതിഷേധങ്ങള്‍ക്ക് ഫലം കണ്ടു. അശാന്തന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ച സംഭവത്തില്‍ കുറ്റക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. കോണ്‍ഗ്രസ് കൗണ്‍സിലര്‍ കെപി കൃഷ്ണകുമാറടക്കം ഏഴു പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ആര്‍ട് ഗാലറി മുറ്റത്ത് മൃതദേഹം വെച്ചാല്‍ ക്ഷേത്രം അശുദ്ധമാകുമെന്ന് ആരോപിച്ചാണ് കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പൊതുദര്‍ശനം തടഞ്ഞത്.

1

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങളാണ് ഇപ്പോഴത്തെ നടപടിക്ക് പിന്നില്ലെന്നാണ് സൂചന. ചില വര്‍ഗീയവാദികള്‍ കലാകാരനും ദളിതനുമായ അശാന്തന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചത് മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. എറണാകുളം ദര്‍ബാര്‍ ഹാളിലെ ആര്‍ട് ഗ്യാലറിയില്‍ പൊതുദര്‍ശനത്തിന് വെക്കുമ്പോഴായിരുന്നു ഒരു സംഘം ആളുകള്‍ തടഞ്ഞത്.

2

കഴിഞ്ഞ കൗണ്‍സിലര്‍ കൃഷ്ണകുമാറിനെതിരെ നടപടിയെടുക്കാത്തതിന് കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാവണമെന്ന് കാണിച്ച് മന്ത്രി എകെബാലന്‍ കത്ത് നല്‍കുകയും ചെയ്തിരുന്നു. ക്ഷേത്രം ഭാരവാഹികളെ പൊതുദര്‍ശനം തടയാന്‍ സന്നദ്ധമാക്കിയത് കൃഷ്ണകുമാര്‍ ആണെന്ന് കണ്ടെത്തിയിരുന്നു.അശാന്തന്റെ സഹപ്രവര്‍ത്തകരും ഇക്കാര്യം പറഞ്ഞിരുന്നു. പൊതുദര്‍ശനം തടഞ്ഞത് ദളിത് വിരോധം കൊണ്ടാണെന്നും കൃഷ്ണകുമാറിനെ കൗണ്‍സിലര്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്നുമായിരുന്നു സംഭവത്തില്‍ പ്രതിഷേധിച്ചവര്‍ ആവശ്യപ്പെട്ടിരുന്നത്.

കഴിഞ്ഞ ദിവസമാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അശാന്തന്‍ മരിച്ചത്. ചിത്രകലയുടെ എല്ലാ മേഖലയിലും കഴിവ് തെളിച്ചയാളായിരുന്നു അദ്ദേഹം. അതേസമയം പോലീസ് കേസെടുത്തെങ്കിലും പാര്‍ട്ടി ഔദ്യോഗികമായി കൃഷ്ണകുമാറിനെതിരെ നടപടിയെടുക്കണെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
seven held for discrimination against asanthans dead body

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്