ഓഗസ്റ്റ് മുതല്‍ സിംഗിള്‍; വിവാഹമോചിതയായി മീര വാസുദേവ്: ജീവിതത്തിലെ ഏറ്റവും സമാധാനം നിറഞ്ഞ ഘട്ടം
ബ്ലെസി സംവിധാനം ചെയ്ത തന്മാത്ര എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ച നായികയാണ് മീര വാസുദേവ്. അന്യഭാഷാ നടിയാണെങ്കിലും മലയാളത്തില്‍ നിരവധി ചിത്രങ്ങളിലും സിരീയലുകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. മലയാളത്തിന് പുറമേ തമിഴ്, ഹിന്ദി, തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുള്ള മീര താന്‍ മൂന്നാമതും വിവാഹ മോചിതയായെന്നു വെളിപ്പെടുത്തിയിരിക്കുകയാണ്.
ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. പ്രശസ്തമായ സീരിയലുകളുടെയും ഡോക്യുമെന്ററികളുടെയും സംവിധായകനായ വിപിന്‍ പുതിയങ്കവുമായുള്ള ബന്ധമാണ് പിരിഞ്ഞത്. ഇന്‍സ്റ്റഗ്രാമില്‍ മീര കുറിച്ചത് ഇങ്ങനെ - '2025 ഓഗസ്റ്റ് മുതല്‍ ഞാന്‍ സിംഗിളാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരവും സമാധാനപരവുമായ ഒരു ഘട്ടത്തിലാണ് ഞാന്‍'.

43 വയസുകാരിയായ മീരയുടെ മൂന്നാം വിവാഹമായിരുന്നു ഇത്. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസത്തിന്റെ പേരില്‍ രൂക്ഷമായ സൈബര്‍ ആക്രമണമാണ് അന്ന് മീര വാസുദേവ് നേരിട്ടത്.
തമിഴ് കുടുംബത്തില്‍ ജനിച്ച മീര 2005-ല്‍ വിശാല്‍ അഗര്‍വാളിനെ വിവാഹം ചെയ്തു. 2010-ല്‍ ഇവര്‍ വിവാഹമോചിതരായി. ഈ ബന്ധം വേര്‍പിരിഞ്ഞ ശേഷം നടന് ജോണ്‍ കൊക്കനെ 2012-ല്‍ വിവാഹം കഴിച്ചു. ഇതും വേര്‍പിരിഞ്ഞ ശേഷമാണ് കഴിഞ്ഞ വര്‍ഷം തന്നേക്കാള്‍ പ്രായം കുറഞ്ഞ ഛായാഗ്രാഹകന്‍ വിപിന്‍ പുതിയങ്കത്തെ വിവാഹം കഴിച്ചത്. നടന് ജോണ്‍ കൊക്കനുമായുള്ള രണ്ടാം വിവാഹത്തില്‍ അരീഹ എന്ന മകനുണ്ട്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് വിപിന്‍ പുതിയങ്കത്തെ വിവാഹം ചെയ്തതായി മീര പ്രഖ്യാപിച്ചത്. കോയമ്പത്തൂരിലെ ഒരു ക്ഷേത്രത്തിലായിരുന്നു വിവാഹം. ഒരു വര്‍ഷം പൂര്‍ത്തിയായപ്പോഴാണ് വിവാഹമോചനവും പ്രഖ്യാപിച്ചത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications