Get Updates
Get notified of breaking news, exclusive insights, and must-see stories!

എംഎൽഎ ഇല്ലെങ്കിലും സർക്കാരിനെ പിടിച്ച് കുലുക്കാനാവും, അത് മുഖ്യമന്ത്രിക്കറിയാമെന്ന് വിവി രാജേഷ്

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി നേതാക്കളാരും പ്രതികളാകില്ലെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് ബിജെപി നേതാവ് വിവി രാജേഷ്. മാധ്യമങ്ങള്‍ കാള പെറ്റെന്ന് കേട്ടപ്പോള്‍ കയറെടുക്കുന്നുവെന്ന് വിവി രാജേഷ് കുറ്റപ്പെടുത്തി. കൊടകര കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.

വിവി രാജേഷിന്റെ പ്രതികരണം: '' കേരളാ പോലീസ് ഇന്ന് കണ്ടെത്തിയിരിക്കുന്നു കൊടകര കവർച്ചാക്കേസിൽ ബിജെപി പ്രവർത്തകരെ പ്രതിസ്ഥാനത്തല്ല സാക്ഷിയായിട്ട് പോലും ഉൾപ്പെടുത്തുവാൻ സാധിക്കില്ല ! ഇതല്ലേ ഞങ്ങൾ മാസങ്ങൾക്ക് മുമ്പ് ആവർത്തിച്ച് പറഞ്ഞത്. എന്നാൽ " കാള പെറ്റെന്ന് കേൾക്കുമ്പോൾ കയറെടുക്കുന്ന '' മാധ്യമങ്ങൾ 'ബ്രേക്കിംഗുകൾ" കൊടുത്ത് ആത്മനിർവൃതിയടഞ്ഞു. കൊടകര കുഴൽപ്പണക്കേസ് എന്ന് അവർത്തിച്ച് വാർത്ത കൊടുത്ത മാധ്യമ റിപ്പോർട്ടർമാർ അങ്ങനെയൊരു കേസ് കേരളത്തിലെ ഒരു കോടതിയിലും, പോലീസ് സ്റ്റേഷനിലും നിലവിലില്ല എന്ന വസ്തുക്ക ഇനിയെങ്കിലും പഠിയ്ക്കണം.

bjp

കല്യാണ പെണ്ണായി സീതാകല്യാണം താരം സൗപര്‍ണിക സുഭാഷ്; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Recommended Video

cmsvideo
    എട്ടാം ക്ലാസുകാരിയുടെ പരാതി..ഞൊടിയിടയിൽ മന്ത്രിയുടെ മറുപടി

    നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ദിവസവും രാത്രി 7 to 7.30 പിണറായി സ്തുതിയ്ക്കായി സമയം മാറ്റി വച്ചതിലൂടെ 13 to 15 കോടി വരെ ഗവൺമെൻ്റിൽ നിന്നും ലഭിച്ചതിൻ്റെ നന്ദി പ്രകടിപ്പിയ്ക്കുന്നതിൻ്റെ ഭാഗമായി CPM ഉം, മുഖ്യമന്ത്രിയും ആഗ്രഹിയ്ക്കുന്നത് പോലെ വരുന്ന 5 വർഷവും കേരളത്തിലെ മാധ്യമങ്ങൾ പ്രവർത്തിയ്ക്കുമായിരിയ്ക്കും, എന്നാൽ ഒരു കാര്യം ഓർക്കുക, 41 സീറ്റ് ലഭിച്ച യു ഡി എഫിനെക്കാൾ സംസ്ഥാന സർക്കാർ വേട്ടയാടുന്നത് സീറ്റ് ലഭിക്കാത്ത ബി ജെ പിയെയാണ്. കാരണം തിരുവനന്തപുരം, കോഴിക്കോട് സ്വർണ്ണക്കടത്ത് കേസുകളിലും, തിരു: കോർപ്പറേഷനിൽ നിന്നാരംഭിച്ച് കേരളം മുഴുവൻ വ്യാപിച്ചു കിടക്കുന്ന എസ്സ് സി ഫണ്ട് തട്ടിപ്പ് കേസുകളിലും ബി ജെ പിയാണ് ശക്തമായ നിലപാട് സ്വീകരിച്ചിരിയ്ക്കുന്നത്.

    CPM നെയും, സംസ്ഥാന സർക്കാരിനെയും പിടിച്ചു കുലുക്കാൻ ഈ ടേമിൽ എം എൽ എ ഇല്ലെങ്കിലും ഞങ്ങൾക്ക്‌ സാധിക്കുമെന്ന് നന്നായറിയാവുന്നത് മുഖ്യ മന്ത്രിയ്ക്കാണ്. നാളെ മുതൽ ' മഞ്ചേശ്വരം കേസ്, ബത്തേരിക്കേസ്' എന്ന് പറഞ്ഞ് പോലീസുകാർ തുള്ളുമ്പോൾ സ്വന്തം വ്യക്തിത്വം ചോർന്ന് പോയിട്ടില്ലാത്ത മാധ്യമ പ്രവർത്തകർ കാര്യങ്ങൾ പഠിച്ച് വാർത്തകൾ ചമയ്ക്കണം, എന്തായാലും ഞങ്ങൾ മുമ്പത്തെക്കാൾ ശക്തിയായി ഇവിടെത്തന്നെയുണ്ടാകും''.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+