'ഇഡിക്ക് ഊത്ത് ലീഗ് ഓഫീസ് നിർമ്മിച്ചു നൽകുന്നതിന് അടുത്ത പിരിവ്', ഫിറോസിനെ ട്രോളി പിവി അൻവർ
മലപ്പുറം: കത്വ ഫണ്ട് തട്ടിപ്പ് കേസില്‍ യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന് എതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തതിന് പിന്നാലെ പരിഹാസവുമായി നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. രൂക്ഷമായ പരിഹാസമാണ് ഫേസ്ബുക്കില്‍ പിവി അന്‍വര്‍ ഉയര്‍ത്തിയിരിക്കുന്നത്. ചോദ്യം ചെയ്യാനായി ഇഡി വിളിപ്പിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കയ്യില്‍ ബക്കറ്റും രസീത് കുറ്റിയും ഉണ്ടെന്ന് ഉറപ്പാക്കണമെന്നും അല്ലെങ്കില്‍ ഇഡിക്ക് യൂത്ത് ലീഗ് ഓഫീസ് നിര്‍മ്മിച്ച് നല്കുന്നു എന്ന് പറഞ്ഞാവും അടുത്ത പിരിവെന്ന് പിവി അന്‍വര്‍ പരിഹസിക്കുന്നു.
പിവി അൻവറിന്റെ വാക്കുകൾ: '' കോടതി ഉത്തരവിട്ടിട്ടുണ്ടെങ്കിൽ, അതൊക്കെ ആ വഴിക്ക് കൃത്യമായി അങ്ങ് നടന്നോളും. എനിക്കില്ലാത്ത ബേജാർ ഇക്കാര്യത്തിൽ #ജാലിയന്‍ വേണ്ട. കള്ളപ്പരാതിയിൽ ഇ.ഡി വീട്ടിൽ വരാൻ പോകുന്നു എന്നല്ല.. മറിച്ച്, പാവങ്ങളുടെ പേരും പറഞ്ഞ് പിരിച്ച മുക്കി നക്കിയതിന്റെ പേരിൽ ഇ.ഡി കേസെടുത്തു എന്നാണ് ഞങ്ങളൊക്കെ അറിഞ്ഞത്. കണ്ണിൽ എണ്ണയൊഴിച്ച് ഇ.ഡി വീട്ടിൽ വരുന്നത് കാണാൻ ഞാനൊന്നും കാത്തിരിക്കേണ്ടതില്ല.. പകരം നോട്ടീസ് തന്ന് അവർ തന്നെ വിളിപ്പിച്ചോളും എന്നും അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞു.

പി.വി.അൻവറിനെതിരെ ഒരു പോസ്റ്റിട്ട് പോകാതെ, കൃത്യമായി അണികളെ എങ്കിലും ഞാൻ പിരിച്ചിട്ടും മുക്കിയിട്ടുമില്ല എന്ന് നിങ്ങളുടെ ഗ്രൂപ്പുകൾ വഴി എങ്കിലും ബോധിപ്പിച്ചിട്ട് വർത്തമാനം പറയൂ സുഹൃത്തേ.. ഇ.ഡിയോട് ഒരു അപേക്ഷയുണ്ട്. പിരിക്കാനും അത് മുക്കാനും അത് ഉപയോഗിച്ച് നക്കാനും നിപുണനായതിനാൽ, അതിനൊക്കെ ഉപയോഗിക്കാവുന്ന ബക്കറ്റ്, രസീത് കുറ്റി എന്നിവ അദ്ദേഹത്തിന്റെ കൈയ്യിൽ ഉണ്ടോ എന്ന് നോക്കിയിട്ടേ അദ്ദേഹത്തെ നിങ്ങളുടെ ഓഫീസിൽ കയറ്റാവൂ. അല്ലെങ്കിൽ "ഇ.ഡിക്ക് ഊത്ത് ലീഗ് ഓഫീസ് നിർമ്മിച്ചു നൽകുന്നു.. അതിനായി സഹകരിക്കണം" എന്ന് പറഞ്ഞാവും പുറത്തിറങ്ങിയുള്ള അടുത്ത പിരിവ്''.
നേരത്തെയും പിവി അൻവർ ഫിറോസിനെ ട്രോളി രംഗത്ത് വന്നിരുന്നു. '' കേസ് പിൻവലിക്കാൻ ഇ.ഡിക്ക് 24 മണിക്കൂർ സമയം തരും. അല്ലെങ്കിൽ യൂത്ത് ലീഗ് എന്തെന്ന് ഇ.ഡി അറിയും. ഗാന്ധിജിയുടെ ചെറുമകന്റെ കൂട്ടുകാരനും കൈരേഖകളുടെ ആശാനുമായ ജാലിയനോടാണോ കളി..'' എന്നാണ് പിവി അൻവർ ഫേസ്ബുക്കിൽ കുറിച്ചത്. '' നാട്ടിലോ നിയമസഭയിലോ ഇല്ല അപ്പൊ പിന്നെ മണ്ടന്മാരായ അണികളെ തൃപ്തിപ്പെടുത്തി അവരെ ഇടയിൽ ലൈവ് ആയി നിക്കാൻ ഇങ്ങനെ ഓരോ ഉടായിപ്പ് പോസ്റ്റുകൾ'' എന്നുളള കമന്റിന് എംഎൽഎ മറുപടിയും നൽകി. ''പി.വി.അൻവർ ഇങ്ങനെ ഒരു ഉഡായിപ്പ് പോസ്റ്റിട്ടിട്ടുണ്ട്.എതിരേ ഒരു നിഷേധകുറിപ്പും പോസ്റ്റ് ചെയ്ത് മാനനഷ്ടം ആവശ്യപ്പെട്ടു കൊണ്ട് ഒരു കേസ് ഫയൽ ചെയ്യാൻ പറ അന്റെ പിറുവിനോട് എന്നാണ് പിവി അൻവർ തിരിച്ചടിച്ചത്''.
കത്വയില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സഹായിക്കാന്‍ യൂത്ത് ലീഗ് പിരിവ് നടത്തിയിരുന്നു. ഒരു കോടി രൂപയോളമാണ് പിരിച്ചെടുത്തത്. അതില്‍ നിന്ന് പതിനഞ്ച് ലക്ഷത്തോളം രൂപ വകമാറ്റി ചിലവഴിച്ചു എന്നാണ് ആരോപണം. കേസിൽ പികെ ഫിറോസ് രണ്ടാം പ്രതിയാണ്.
ഇത് ബിഗ് ബോസിൽ കരഞ്ഞിരുന്ന സൂര്യ തന്നെയോ? അമ്പരപ്പിക്കുന്ന ചിത്രങ്ങളുമായി സൂര്യ ജെ മേനോൻ
അന്യനിലെ നായിക സദയെ കണ്ടോ! വൈറലായി സദയുടെ പഴയ ഗ്ലാമറസ് ചിത്രങ്ങൾ
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications