ദാനവര്‍ഷത്തില്‍ ആയിരങ്ങള്‍ക്ക് ഇഫ്താറൊരുക്കി കൊച്ചുബാലന്‍

  • Posted By:
Subscribe to Oneindia Malayalam

അജ്മാന്‍: കാരുണ്യം സമസ്ത മേഖലയിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ യു.എ.ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് പ്രഖ്യാപിച്ച 'ഇയര്‍ ഓഫ് ഗിവിങ്' എന്ന പദ്ധതിക്ക് പിന്തുണയേകി തന്റെ ജന്മദിനം സാധാരണക്കാര്‍ക്ക് ഇഫ്താര്‍ ഒരുക്കി ചെലവിടുകയാണ് മുക്കം സ്വദേശിയായ സഹല്‍. പരിശുദ്ധ റമദാനും യു.എ.ഇയുടെ ദാനവര്‍ഷവും സഹലിന്റെ 11ാം പിറന്നാളും ഒത്തുചേര്‍ന്നൊരു സുദിനം.

ഇതൊന്ന് ആഘോഷിക്കേണ്ടേ എന്ന കുട്ടുകാരുടെ ചോദ്യത്തിന് അജ്മാന്‍ ഹാബിറ്റാറ്റ് സ്‌കൂള്‍ വിദ്യാര്‍ഥി സഹലിന് ഒരു ഉത്തരമേ ഉണ്ടായിരുന്നുള്ളൂ. ആഘോഷം മരുഭൂമിയില്‍ വിയര്‍പ്പൊഴുക്കുന്നവരോടൊപ്പം ആയിരിക്കണം. മറ്റൊന്നും ആലോചിച്ചില്ല, 12 വര്‍ഷം പിന്നിടുന്ന സജ ക്യാമ്പിലെ ടീം ഇഫ്താറിനോടൊപ്പം ചേര്‍ന്ന് ആയിരം പേര്‍ക്ക് ഇഫ്താറൊരുക്കി ഈ ബാലന്‍.

photoiftar

കൂട്ടിന് ഏറ്റവും അടുത്ത സുഹൃത്ത് ലഹനും ചേര്‍ന്നു. മാതാപിതാക്കളാകട്ടെ മകന്റെ ആഗ്രഹത്തിന് എല്ലാ പിന്തുണയും നല്‍കി. സഹലിന്റെ ആഗ്രഹം അറിഞ്ഞപ്പോള്‍ ടീം ഇഫ്താര്‍ അംഗങ്ങള്‍ ഒന്നടങ്കം പിന്തുണച്ചു.

ടീം ഇഫ്താറിലെ കാരണവര്‍ ഈസ അനീസ് സഹലിനെ പ്രത്യേകംഅഭിനന്ദിച്ചു. ടീം ഇഫ്താറില്‍ നിരവധി കുട്ടികള്‍ സഹകരിക്കുന്നുന്നെും എന്നാല്‍ ഈ കുട്ടിയുടെ പ്രവര്‍ത്തനം ഏറെ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും ഈസ അനീസ് പറഞ്ഞു. കോഴിക്കോട് മുക്കം സ്വദേശി ഷംസുവിന്റെ മകനാണ് സഹല്‍.

English summary
11 year old boy organized iftar feast at UAE
Please Wait while comments are loading...