കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഹ്‌റൈന്‍ സ്‌ഫോടനം:4പേര്‍ അറസ്റ്റില്‍

  • By Shabnam Aarif
Google Oneindia Malayalam News

മനാമ: ബഹ്‌റൈനില്‍ രണ്ട്‌ പ്രവാസികളുടെ മരണത്തിന്‌ കാരണമായ ബോംബ്‌ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട്‌ 4 പേരെ അറസ്റ്റ്‌ ചെയ്‌തതായി റിപ്പോര്‍ട്ട്‌. സംഭവത്തിന്‌ പിന്നില്‍ ലെബനീസ്‌ ഗ്രൂപ്പ്‌ ആയ ഹിസ്‌ബുള്ളയാണ്‌ ബോംബ്‌ ആക്രമണങ്ങള്‍ക്ക്‌ പിന്നില്‍.

സംഭവവുമായി ബന്ധപ്പെട്ട്‌ 4 പേരെ അറസ്റ്റ്‌ ചെയ്‌തിട്ടുണ്ട്‌ എന്നും കൂടുതല്‍ പ്രതികള്‍ക്കു വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്‌ എന്നും പൊലീസ്‌ അറിയിച്ചു. ബഹ്‌റൈന്‍ ന്യൂസ്‌ ഏജന്‍സിക്ക്‌ നല്‍കിയ പ്രസ്‌താവനയില്‍ പബ്ലിക്‌ സെക്യൂരിറ്റ്‌ ചീഫ്‌ മേജര്‍ ജനറല്‍ താരിഖ്‌ അല്‍ ഹസ്സന്‍ ആണ്‌ ഇക്കാര്യം അറിയിച്ചിരിക്കുന്നത്‌.

ഒരു തമിഴ്‌നാട്‌ സ്വദേശി ഉള്‍പ്പെടെ രണ്ട്‌ പ്രവാസികളാണ്‌ ഈ സ്‌ഫോടന പരമ്പരയുടെ ഇരകളായി ജീവിന്‍ വെടിഞ്ഞത്‌. നവംബര്‍ 5 തിങ്കളാഴ്‌ച രാവിലെയാണ്‌ ഈ സ്‌ഫോടന പരമ്പര നടന്നത്‌.

അദ്‌ലിയ, ഖുദാബിയ എന്നീ സ്ഥലങ്ങളില്‍ ആണ്‌ ബോംബ്‌ സ്‌ഫോടനങ്ങള്‍ നടന്നത്‌. വഴിയരികില്‍ കിടന്ന ബോംബ്‌, ബോംബ്‌ ആണെന്നറിയാതെ തൊഴിച്ചതാണ്‌ ഒരു ബോംബ്‌ സ്‌ഫോടനത്തിന്‌ കാരണമായത്‌. ഖുദാബിയയിലാണ്‌ ഈ സ്‌ഫോടനം നടന്നത്‌.

അദ്‌ലിയയില്‍ സ്‌ഫോടനത്തില്‍ തെരുവ്‌ വൃത്തിയാക്കിക്കൊണ്ടിരുന്ന ശുചീകരണ തൊഴിലാളിയാണ്‌ സ്‌ഫോടനത്തില്‍ മരിച്ചിരിക്കുന്നത്‌.

English summary
Bahrain said it had arrested four suspects on Tuesday in the bombings that killed two people in the capital Manama and accused the Lebanese group Hezbollah of being behind the attacks.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X