കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുവൈത്ത്; വഴിതെറ്റി തിമിംഗലം കരയ്ക്കടിഞ്ഞു

  • By Meera Balan
Google Oneindia Malayalam News

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫൈലക ഔലന്റില്‍ തിമിംഗലം കരയ്ക്കടിഞ്ഞു. 20 മീറ്റര്‍ നീളമുള്ള തിമിംഗലമാണ് കരയ്ക്കടിഞ്ഞത്. തിമിംഗലത്തെക്കാണാന്‍ ഒട്ടേറെപ്പേര്‍ പ്രദേശത്ത് എത്തുന്നുണ്ട്.

ചൂടുള്ള പ്രദേശം തിരയുന്നതിനിടയില്‍ ആണ് തിമിംഗലം കരയ്ക്കടിഞ്ഞതെന്നാണ് പരിസ്ഥിതി വകുപ്പ് ജീവനക്കാര്‍ പറയുന്നത്. ഇളംചൂടുവെള്ളം തിരഞ്ഞാണ് കരയ്ക്ക് സമീപത്തേയ്ക്ക് തിമിംഗലം എത്തിയതെന്നും ഈ സമയം അതിന് അപകടം പറ്റിയതാകാമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

Whale, Kuwait

സാധാരണ ഗതിയില്‍ തിമിംഗലങ്ങള്‍ ഇളംചൂടുള്ള വെള്ളം തിരഞ്ഞാണ് കരയ്ക് സമീപത്തേയ്ക്ക് എത്തുകയെന്നും അധികൃതര്‍ പറഞ്ഞു. അറബ് ദിനപത്രമായ അല്‍ അന്‍ബയാണ് വാര്‍ത്ത റിപ്പോര്‍്ട്ട് ചെയ്തത്.

തിമിംഗലം ചത്ത് കരയ്ക്കടിഞ്ഞ വാര്‍ത്തയറിഞ്ഞ ഒട്ടേറെപ്പേര്‍ പ്രദേശത്ത് എത്തുന്നു. എത്തുന്നവരില്‍ വലിയൊരു ശതമാനവും യുവാക്കളും കുട്ടികളുമാണ്. കടലിലെ ഭീമനെ അടുത്തു കാണാന്‍ കിട്ടിയ അവസരം ഇവര്‍ പാഴാക്കുന്നില്ല. കുവൈത്തില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയാണ് തിമിംഗലം കരയ്ക്കടിഞ്ഞത്.

English summary
A 20-metre whale was found dead on the beach of a Kuwaiti island and officials believe it died while searching for a warm area.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X