അഞ്ച് ദിവസം മാത്രം പ്രായമായ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

  • Posted By:
Subscribe to Oneindia Malayalam

ഷാര്‍ജ: അഞ്ച് ദിവസം മാത്രം പ്രായമായ ചോരക്കുഞ്ഞിനെ ഷാര്‍ജയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അല്‍ ഖാസിമിയ്യ ഏരിയയിലെ പള്ളിക്ക് സമീപത്തായാണ് കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പള്ളിയുടെ പ്രവേശന കവാടത്തിനു സമീപത്തായി ഒരു പെട്ടിയുടെ അകത്ത് ബ്ലാങ്കറ്റില്‍ പൊതിഞ്ഞ നിലയിലായിരുന്നു പെണ്‍കുഞ്ഞ്. പെട്ടിയില്‍ പാല്‍കൊടുക്കുന്നതിനുള്ള കുപ്പിയും മറ്റ് അത്യാവശ്യ സാധനങ്ങളും ഉണ്ടായിരുന്നു. രാവിലെ സുബ്ഹി പ്രാര്‍ഥന നിര്‍വഹിക്കുന്നതിനായി എത്തിയ ഏഷ്യന്‍ സ്വദേശിയാണ് പെട്ടിക്കകത്തുള്ള കുഞ്ഞിനെ ആദ്യമായി കാണുന്നത്.

നേതാക്കളെ വധിക്കാന്‍ ഇസ്രായേലുമായി ഗൂഢാലോചന; ലബനാനിലെ പ്രമുഖ നടന്‍ അറസ്റ്റില്‍

കുഞ്ഞിന്റെ കരച്ചില്‍ കേട്ട ഇയാള്‍ നടത്തിയ അന്വേഷണത്തില്‍ പെട്ടിക്കകത്ത് നിന്നാണ് ശബ്ദമെന്ന് മനസ്സിലാക്കുകയായിരുന്നു. നല്ല ആരോഗ്യമുള്ള കുട്ടിക്ക് മറ്റ് പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇയാള്‍ ഉടന്‍ പോലിസിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് സി.ഐ.ഡിയും പോലിസ് പട്രോളിംഗ് സംഘവും ആംബുലന്‍സും സ്ഥലത്ത് കുതിച്ചെത്തി കുട്ടിയെ അല്‍ ഖാസിമിയ്യ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തില്‍ ഏഷ്യന്‍ വംശജരായ കുട്ടിയുടെ മാതാപിതാക്കളെ പോലിസ് പിടികൂടി. ഇവര്‍ക്കെതിരേ പോലിസ് കേസെടുത്തിട്ടുണ്ട്.

baby

വിവാഹബാഹ്യ ബന്ധത്തില്‍ പിറന്ന കുഞ്ഞുങ്ങളെ ഈ രീതിയില്‍ ഉപേക്ഷിക്കുകയോ കൊലപ്പെടുത്തുകയോ ചെയ്യുന്നത് ഇവിടെ ഇടയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംഭവമാണ്. വിവാഹിതരല്ലാതെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതും ഗര്‍ഭം ധരിക്കുന്നതും നിയമം മൂലം കുറ്റകരമായതിനാല്‍ പലപ്പോഴും ഇക്കാര്യം മറച്ചുവയ്ക്കുകയാണ് മാതാപിതാക്കള്‍ ചെയ്യുന്നത്. ഇതിന്റെ ഭാഗമായി രഹസ്യമായി കുട്ടിയെ കൊലപ്പെടുത്തുകയോ വഴിയില്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയോ ചെയ്യുന്നതായാണ് പൊതുവെ കണ്ടുവരുന്നത്. യു.എ.ഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് നാടുകളില്‍ ഏറെയുള്ള ഫിലിപ്പീന്‍സ് സ്വദേശികളാണ് ഇത്തരം സംഭവങ്ങളുടെ പേരില്‍ കൂടുതലായും പിടിക്കപ്പെടുന്നത്. കുടുംബ സങ്കല്‍പ്പത്തിന് വലിയ പ്രാധാന്യം നല്‍കാത്ത ഫിലിപ്പിനോകള്‍ പലപ്പോഴും സുഹൃത്തുക്കള്‍ക്കൊപ്പം നിശ്ചിത കാലം താമസിക്കുകയും ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും ചെയ്യുക പതിവാണ്.

English summary
A 5-day-old baby girl was found abandoned at a mosque in Sharjah's Al Qasimiya area. The baby was found in a cardboard box near the entrance of mosque by a man, who was at the mosque for Fajr prayers. She was wrapped in a blanket along with some feeding bottles and other essential baby items

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്