കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ 30ാം വാര്‍ഷികം ആഘോഷിച്ചു

Google Oneindia Malayalam News

ദുബായ്: സേവനരംഗത്ത് മൂന്ന് ദശകങ്ങള്‍ പൂര്‍ത്തിയാക്കിയതിന്റെ ആഘോഷവും ആസ്റ്റര്@30 2017 ക്യാംപയിന്റെ സമാപനവും അടയാളപ്പെടുത്തി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍് പ്രൗഢഗംഭീരമായ വാര്‍ഷികാഘോഷ ചടങ്ങ് സംഘടിപ്പിച്ചു. പശ്ചിമേഷ്യയിലും ഇന്ത്യയിലുമായി വിവിധ ദൗത്യങ്ങളിലൂടെ 497,000ലേറെ സാധാരണക്കാര്‍ക്ക് സാന്ത്വന സപര്‍ശമേകിയ ആസ്റ്റര്‍ വോളണ്ടിയേര്‍സ് പ്രോഗ്രാമിന്റെ ഇതുവരെയുളള സാമൂഹിക പ്രതിബദ്ധതാ ദൗത്യങ്ങളും വ്യക്തമാക്കുതായിരുന്നു ചടങ്ങ്.

ആസ്റ്റര്‍ സ്ഥാപകദിനം കൂടിയായ ഡിസംബര് 11 ന് ദുബായ് ഗ്രാന്റ് ഹയാത്ത് ഹോട്ടലിലാണ് ആസ്റ്റര്‍ വാര്‍ഷികാഘോഷ സമാപന ചടങ്ങ് സംഘടിപ്പിച്ചത്. യുഎഇ ആരോഗ്യമന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോക്ടര്‍ അമിന്‍ അല്‍ അമിരി, ദുബായ് ഹെല്‍ത്ത് അതോറിറ്റി ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് റെഗുലേഷന്‍ ഡോക്ടര്‍ മര്‍വാന്‍ മുഹമ്മദ് സാലിഹ് അല്‍ മുല്ല, യുഎഇ ഫോറിന്‍ അഫേര്‍സ് ആന്റ് ഇന്റര്‍നാഷനല്‍ കോ -ഓഫറേഷന്‍സ് ഫോര്‍ ഇക്കണോമിക് ആന്റ് ട്രേഡ് അഫേര്‍സ് സഹമന്ത്രി ഹിസ് എക്‌സലന്‍സി മുഹമ്മദ് ഷറഫ്, ഷാര്‍ജാ റൂളേര്‍സ് കോര്‍ട്ട് ചെയര്‍മാന്‍ സാലേം അബ്ദുല്‍റഹ്മാന്‍ അല്‍ ഖാസിമി, ഷാര്‍ജാ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റി ചെയര്‍മാന്‍ ഡോക്ടര്‍ റാഷിദ് അല്‍ ലീം, ദുബായ് ഇന്ത്യന്‍ കോണ്‍സുലര്‍ ജനറല്‍ വിപുല്‍, അല്‍ നബൂദ ഗ്രൂപ്പ് എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍ മുഹമ്മദ് ജുമാ അല്‍ നബൂദാ, ജെഎംബിടി ഗ്രൂപ്പ് ചെയര്‍മാന്‍ ജമാല്‍ മാജിദ് ഖല്‍ഫാന്‍ ബിന്‍ താനിയ, റിജെന്‍സി ഗ്രൂപ്പ് ചെയര്‍മാന്‍ ഷംസുദ്ധീന്‍ ബിന്‍ മുഹിയുദ്ദീന്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ എം.എ യുസുഫ് അലി, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഡയറക്ടര്‍ അനൂപ് മൂപ്പന്‍ തുടങ്ങി വിവിധ ഗവണ്മെന്റ് വകുപ്പ് പ്രതിനിധികളും , വ്യത്യസ്ത രംഗങ്ങളിലെ ഉത വ്യക്തിത്വങ്ങളും ചടങ്ങില്‍ സംബന്ധിച്ചു. 1987ല്‍ ബര്‍ദുബായിലെ ഒരു ക്ലിനിക്കില്‍ തുടങ്ങി ഇന്ന് 9 രാജ്യങ്ങളിലേക്ക് വളര്‍ന്ന ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഗ്രൂുപ്പിന്റെ ജൈത്രയാത്ര വ്യക്തമാക്കിയ വിവിധ സാംസ്‌കാരിക വിനോദ പരിപാടികള്‍ ഉള്‍ക്കൊളളുതായിരുന്നു ആഘോഷദിന ചടങ്ങുകള്‍.

aster

ആസ്റ്ററിന്റെ മുന്നോട്ടുളള പ്രയാണത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് ഈ സായാഹ്നത്തിലെ ഒത്തുചേരല്‍. തുടക്കകാലം മുതല്‍ തന്നെ ആസ്റ്ററിനെയും തന്നെയും പിന്തുണച്ചവരോടെല്ലാം നന്ദി അറിയിക്കുകയാണെന്ന് ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. പ്രത്യേകിച്ചും ഈ മനോഹരമായ രാഷ്ട്രത്തിന്റെ ഭരണനേതൃത്വത്തോടും ആരോഗ്യപരിപാലന രംഗത്തോടുമുളള അങ്ങേയറ്റത്തെ നന്ദി പ്രകടിപ്പിക്കുകയാണ്. ആ പിന്തുണയില്ലായിരുന്നുവെങ്കില്‍ ഇത്തരം ഒരു മൂഹൂര്‍ത്തത്തില്‍ നമ്മള്‍ ഇവിടെ ഒത്തുചേരില്ലായിരുന്നു. ഇന്ന് സേവനത്തിന്റെ 30ാം വാര്‍ഷികം ആഘോഷിക്കുന്ന നാം ആ വലിയ ലക്ഷ്യത്തിലേക്കുളള പ്രയാണം ആരംഭിച്ചിട്ടേയുളളുവെന്നും ഡോക്ടര്‍ ആസാദ് മൂപ്പന്‍് കൂട്ടിച്ചേര്‍ത്തു.

English summary
Aster DM Health care celebrated 30th anniversary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X