അബ്ദുൽ ഹസീബ് മദനിയുടെ പ്രഭാഷണം സംഘടിപ്പിക്കുന്നു

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: ഡിസംബര്‍ 28,29,30,31 തിയ്യതികളില്‍ മലപ്പുറത്ത് വെച്ച് നടക്കുന്ന 9ാംമത് മുജാഹിദ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് യുഎഇ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നടത്തിവരുന്ന മതം; സഹിഷ്ണുത, സഹവര്‍ത്തിത്വം, സമാധാനം എന്ന കാമ്പയിന്റെ ഭാഗമായി അല്‍മനാര്‍ ഇസ്ലാമിക് സെന്ററില്‍ വെള്ളിയാഴ്ച (2017 സെപ്തംബര്‍ 10) രാത്രി 8 മണിക്ക് പ്രമുഖ പണ്ഡിതന്‍ അബ്ദുല്‍ ഹസീബ് മദനി ഖുര്‍ആന്‍ ഉദ്‌ഘോഷിക്കുന്ന സഹവര്‍ത്തിത്വം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.

ദില്ലിയിൽ അന്തരീക്ഷ മലിനീകരണം കടുക്കുന്നു, നിർമ്മാണ പ്രവർത്തനങ്ങൾക്ക് നവംബർ 14 വരെ വിലക്ക്

യുഎഇ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡണ്ട് എപി അബ്ദുസ്സമദ് സാഹിബ് പരിപാടി ഉദ്ഘാടനം ചെയ്യും.

thanveer

വിശുദ്ധ ഖുര്‍ആന്‍ ഏറ്റവും ശ്രേഷ്ടമായ ഗുണത്തിനുടമയെന്ന് വിശേഷിപ്പിച്ച അന്തിമപ്രവാചകന്‍ മുഹമ്മദ് നബി വിവിധ മതവിഭാഗങ്ങളോട് സ്വീകരിച്ച രീതിയും അനുവര്‍ത്തിച്ച നയവും സഹവര്‍ത്തിത്വത്തിന്റെ ഉജ്ജ്വലമാതൃഉജ്ജ്വലമാതൃകയാണെന്ന് പൊതുസമൂഹത്തെ ബോധവാന്മാരാക്കുക എന്നതാണ് പ്രോഗ്രാം കൊണ്ടുദ്ദേശിക്കുന്ന് സംഘാടകര്‍ അറിയിച്ചു. പരിപാടിയില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും.

English summary
conducting speech of Abdul Haseeb Madhani
Please Wait while comments are loading...