പോലിസ് പിടികൂടിയ വാഹനങ്ങള്‍ ഇനി വീട്ടില്‍ തന്നെ സൂക്ഷിക്കാം! ഷാര്‍ജയിലാണ് സംഭവം

  • Posted By:
Subscribe to Oneindia Malayalam

ഷാര്‍ജ: ഫൈന്‍ അടക്കാതിരിക്കുക, കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിക്കുക, വാഹനാപകടങ്ങളുണ്ടാക്കുക തുടങ്ങിയ നിയമലംഘനങ്ങളില്‍ ഷാര്‍ജ പോലിസ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി മുതല്‍ അവര്‍ പോലിസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോവില്ല. പകരം ഉമടയുടെ കസ്റ്റഡിയില്‍ വീട്ടിലോ മറ്റേതെങ്കിലും പാര്‍ക്കിംഗ് സ്ഥലത്തോ സൂക്ഷിക്കാം. എന്തൊരു നല്ല പോലിസ് എന്നു വിചാരിക്കാന്‍ വരട്ടെ, നിര്‍ത്തിയിട്ട സ്ഥലത്ത് നിന്ന് കേസ് തീരുന്നതു വരെ വാഹനം ഉപയോഗിക്കാന്‍ പാടില്ലെന്നു മാത്രം.

വാഹനം റോഡിലേക്കിറക്കുന്നുണ്ടോ എന്നു കണ്ടെത്താന്‍ അതില്‍ ജി.പി.എസ് ഉപകരണം പിടിപ്പിച്ചാണ് പോലിസ് പോവുക. വാഹനത്തിന്റെ ലൈസന്‍സ് പ്ലേറ്റ് ഇളക്കി മാറ്റുകയും റജിസ്‌ട്രേഷന്‍ നമ്പര്‍ മറ്റെല്ലാ പോലിസ് സ്‌റ്റേഷനിലേക്കും നല്‍കുകയും ചെയ്യും. റോഡിലിറങ്ങിയാല്‍ പിന്നെ ഉടമയാവും അകത്താവുക.

car

നിയമലംഘനത്തിന് പിടികൂടപ്പെടുന്ന വാഹനങ്ങള്‍ കൊണ്ട് പോലിസ് കോംപൗണ്ടുകള്‍ നിറഞ്ഞതാണ് ഇങ്ങനെയൊരു പദ്ധതിയെക്കുറിച്ച് ആലോചിക്കാന്‍ ഷാര്‍ജ പോലിസ് നിര്‍ബന്ധിതരായത്. ഇനിയും പിടികൂടുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലെന്നു വന്നതോടെ പുതിയ രീതി പരീക്ഷിക്കാന്‍ പോലിസ് തയ്യാറാവുകയായിരുന്നു.

വാഹനങ്ങള്‍ പൊടിപിടിച്ചും മറ്റും കേടുവരുന്നത് തടയാതെ നോക്കാമെന്നതും ഇടക്കിടെ സ്റ്റാര്‍ട്ടാക്കി എഞ്ചിന്‍ ക്ഷമത നിലനിര്‍ത്താമെന്നതുമാണ് ഇതുകൊണ്ട് വാഹനമുടമയ്ക്കു കിട്ടുന്ന സൗകര്യം. അല്ലെങ്കിലും പിടികൂടിയ വാഹനങ്ങള്‍ അനിശ്ചിതമായി സ്റ്റേഷനില്‍ സൂക്ഷിക്കുന്ന പരിപാടി യു.എ.ഇയിലില്ല. മൂന്നു മാസം കഴിഞ്ഞിട്ടും പ്രശ്‌നം പരിഹരിച്ച് ഉടമ വാഹനം കൊണ്ടുപോയില്ലെങ്കില്‍ അവ ലേലത്തില്‍ വില്‍ക്കാന്‍ പോലിസിന് ഇവിടെ അധികാരമുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Vehicles that have been ordered to be confiscated in Sharjah will no longer be taken to the police impoundment lot

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്