കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി സ്ത്രീകള്‍ക്ക് വാഹനമോടിക്കാനുള്ള അവകാശം; വിസ്മയവും പരിഹാസവും നിറച്ച് സോഷ്യല്‍ മീഡിയ

  • By Desk
Google Oneindia Malayalam News

റിയാദ്: സ്ത്രീകള്‍ക്കെതിരായ ഡ്രൈവിംഗ് വിലക്ക് നീക്കാനുള്ള സൗദി അറേബ്യന്‍ ഭരണകൂടത്തിന്റെ തീരുമാനത്തെച്ചൊല്ലി സോഷ്യല്‍ മീഡിയയില്‍ അല്‍ഭുതവും അതോടൊപ്പം പരിഹാസവും. സ്ത്രീകള്‍ക്ക് തലച്ചോറ് കുറവാണെന്നും അതിനാല്‍ അവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് കൊടുക്കുന്നത് അപകടമാണെന്നുമുള്ള മുതിര്‍ന്ന സൗദി പണ്ഡിതന്റെ പ്രസംഗത്തിനു പിന്നാലെ സ്ത്രീകള്‍ക്ക് വാനഹമോടിക്കാന്‍ അനുവാദം നല്‍കാനെടുത്ത തീരുമാനത്തെ ഏറെ വിസ്മയത്തോടെയാണ് പലരും നോക്കിക്കാണുന്നത്.

സൗദിയില്‍ നിയമം നടപ്പിലാകാന്‍ അടുത്ത വര്‍ഷം ജൂണ്‍ വരെ കാത്തിരിക്കണമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളതെങ്കിലും ജി.സി.സി ഡ്രൈവിംഗ് ലൈസന്‍സുള്ള സൗദി വനിതകള്‍ക്ക് ഇപ്പോള്‍ തന്നെ വാഹനമോടിക്കാമെന്ന് യു.എസ്സിലെ യു.എ.ഇ അംബാസഡര്‍ പറഞ്ഞു.

ശ്രദ്ധ തിരിക്കാനുള്ള തന്ത്രം

ശ്രദ്ധ തിരിക്കാനുള്ള തന്ത്രം

ലോകത്ത് സ്ത്രീകള്‍ വാഹനമോടിക്കുന്നതിന് വിലക്കുള്ള ഏക രാഷ്ട്രമായ സൗദി അറേബ്യയുടെ പുതിയ തീരുമാനം അല്‍ഭുതകരമാണെന്ന് ട്വിറ്റര്‍ സന്ദേശത്തില്‍ പലരും അഭിപ്രായപ്പെട്ടു.

തീരുമാനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച സൗദിയിലെ വനിതാ അക്ടിവിസ്റ്റുകളെ അഭിനന്ദിച്ച സൗദിയിലെ പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തക ഡോ. മദാവി അല്‍ റഷീദ്, സ്ത്രീകള്‍ക്ക് രാഷ്ട്രീയാധികാരവും പൗരാവകാശവും ലഭിക്കട്ടെയെന്നും തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണകൂടം നിലവില്‍വരട്ടെയെന്നും ആശംസിച്ചു. സപ്തംബര്‍ 9 മുതല്‍ സൗദി അകാരണമായി തടവിലാക്കിയ 40 പേരുടെ വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ഭരണകൂടത്തിന്റെ തന്ത്രമാണിതെന്നും അവര്‍ കുറ്റപ്പെടുത്തി.

ദൈവത്തിന് സ്തുതി

ദൈവത്തിന് സ്തുതി

ദൈവത്തിന് സ്തുതി എന്നായിരുന്നു ലുജയ്ന്‍ ഹല്‍ത്തലൂലിന്റെ ട്വിറ്റര്‍ പ്രതികരണം. യു.എ.ഇയില്‍ നിന്ന് സ്വന്തം കാറോടിച്ച് സൗദിയിലേക്ക് കടക്കാന്‍ ശ്രമിച്ച അവരെ 2014ല്‍ സൗദി പോലിസ് അറസ്റ്റ് ചെയ്തിരുന്നു. കാറോടിച്ചുവെന്ന കുറ്റത്തിന് 72 ദിവസമാണ് സൗദി ഭരണകൂടം അവരെ തടവില്‍ പാര്‍പ്പിച്ചത്. ഹല്‍ത്തലൂലും കാറോടിച്ചതിന് തടവിലാക്കപ്പെട്ട മയ്‌സാ അല്‍ അമൂദിയും നടത്തിയ ശക്തമായ കാംപയിനാണ് സ്ത്രീകള്‍ക്കെതിരായ ഡ്രൈവിംഗ് വിലക്ക് പിന്‍വലിക്കപ്പെടാനുള്ള കാരണങ്ങളിലൊന്ന് എന്നാണ് വിലയിരുത്തപ്പെടുന്നത്.

 സൗദി പഴയ സൗദിയല്ല

സൗദി പഴയ സൗദിയല്ല

വാഹനമോടിക്കാനുള്ള സ്ത്രീകളുടെ അവകാശത്തിനു വേണ്ടി 2011ല്‍ വുമണ്‍2ഡ്രൈവ് എന്ന പേരില്‍ കാംപയിന്‍ നയിച്ച സൗദി മനുഷ്യാവകാശ പ്രവര്‍ത്തക മനാല്‍ മസ്ഊദ് അശ്ശരീഫ് വാര്‍ത്തയോട് ട്വിറ്ററില്‍ പ്രതികരിച്ചത് ഇങ്ങനെ: സൗദി അറേബ്യ ഇനിയൊരുക്കലും പഴയതുപോലെയാവില്ല. മഴ തുടങ്ങുന്നത് ഒരു മഴത്തുള്ളിയില്‍ നിന്നാണ്. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഫോട്ടോ പോസ്റ്റ് ചെയ്ത മനാല്‍, തീരുമാത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അദ്ദേഹത്തെ പുകഴ്ത്താനും മറന്നില്ല.

Recommended Video

cmsvideo
സൗദിയില്‍ സ്ത്രീകള്‍ ഇനി വണ്ടി ഓടിക്കും പ്രതികരണങ്ങള്‍ ഇങ്ങനെ | Oneindia Malayalam
 സൗദിക്ക് പുറത്തുനിന്ന് പരിഹാസ ശരങ്ങള്‍

സൗദിക്ക് പുറത്തുനിന്ന് പരിഹാസ ശരങ്ങള്‍

അതേസമയം, പുതിയ തീരുമാനത്തോട് സൗദിക്ക് പുറത്തുനിന്നുള്ള പ്രതികരണങ്ങളിലേറെയും പരിഹാസത്തില്‍ ചാലിച്ചവയാണ്. ഡ്രൈവിംഗ് വിലക്ക് നീക്കാനുള്ള തീരുമാനം നല്ലത് തന്നെ. പക്ഷെ, സൗദി നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ 8349താമത്തെ സ്ഥാനത്താണ് ഡ്രൈവിംഗ് നിരോധനം എന്നതായിരുന്നു ഡോവിഡ് ബര്‍ജിന്റെ പരിഹാസം. അടുത്ത വര്‍ഷം ജൂണോടെ സൗദി ഇരുപതാം നൂറ്റാണ്ടിലേക്ക് പ്രവേശിക്കുമെന്നായിരുന്നു മറ്റൊരാളുടെ ട്വീറ്റ്. മറ്റൊരു ട്വിറ്റര്‍ സന്ദേശം സൗദി വനിതകള്‍ക്ക് നല്‍കുന്ന ഉപദേശം ഇങ്ങനെ: ഏതായാലും സൗദി സ്ത്രീകളുടെ ഡ്രൈവിംഗ് വിലക്ക് നീങ്ങിയിരിക്കുന്നു. അതുകൊണ്ട് സ്ത്രീകളേ നിങ്ങള്‍ നിങ്ങളുടെ കാറുകളില്‍ കയറൂ. എന്നിട്ട് ഡ്രൈവ് ചെയ്തു തുടങ്ങൂ. പക്ഷെ നിങ്ങള്‍ രാജ്യത്ത് നിന്ന് പുറത്തുകടന്ന ശേഷമല്ലാതെ ഡ്രൈവിംഗ് നിര്‍ത്തരുത്.

English summary
Barely a week after a senior Saudi scholar said women in the country should not be allowed to drive because they have
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X