കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിങ് അബ്ദുള്ള സ്റ്റേഡിയം മെയ് ഒന്നിന് തുറക്കും

  • By Meera Balan
Google Oneindia Malayalam News

റിയാദ്: കിങ് അബ്ദുള്ള ഫുട്ബോള്‍ സ്‌റ്റേഡിയം ഉദ്ഘാടനത്തിനൊരുങ്ങുന്നു. മെയ് ഒന്നിനാണ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നടക്കുക. 60,000ത്തോളം പേര്‍ക്ക് ഇരിയ്ക്കാവുന്ന ഒന്‍പത് ചതുരശ്ര കിലോമീറ്റര്‍ വലിപ്പമുള്ള സ്‌റ്റേഡിയം ഇതിനോടകം തന്നെ ലോകശ്രദ്ധയയാകര്‍ഷിച്ചിരുന്നു. വിപുലമായ പരിപാടികളോട് കൂടി മെയ് ഒന്നിന് സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടനം നടത്തുമെന്ന് സ്‌റ്റേഡിയം നിര്‍മാണത്തില്‍ മുഖ്യ പങ്ക് വഹിച്ച അരംകൊയിലെ പബ്ളിക് അഫയേഴ്‌സ് മേധാവി ഇസ്സാം തൗഫിഖ് പറഞ്ഞു.

പതിനാല് മാസങ്ങള്‍ കൊണ്ടാണ് പടുകൂറ്റന്‍ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. സൗദി ഗായകരെ അണിനിരത്തിയാകും ഉദ്ഘാടന പരിപാടികള്‍ നടത്തുക, പ്രദര്‍ശന മത്സരം, വെടിക്കെട്ടും മറ്റ് ഒട്ടേറെ പരിപാടികളും ഉദ്ഘാടനത്തിന്റെ ഭാഗമായി നടത്തും.

Stadium

60,000 പേര്‍ക്ക് ഇരിയ്ക്കാവുന്ന ഫുട്‌ബോള്‍ സ്‌റ്റേഡിയം, 1000 സീറ്റുള്ള അത്‌ലറ്റിക് സ്റ്റേഡിയം, ഒരു പള്ളി, 45,000 കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുള്ള പാര്‍ക്കിംഗ് ഏരിയ എന്നിവയാണ് കിംഗ് അബ്ദുള്ള സ്റ്റേഡിയത്തിനകത്ത് ഉളളത്.

മഴയും വെയിലും ബാധിയ്ക്കാത്ത തരത്തിലുള്ള പ്രത്യേക മേല്‍ക്കൂരകളാണ് സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുള്ളത്. ദേസീയ അന്തര്‍ദേശീയ മത്സരങ്ങളെ ലക്ഷ്യമിട്ടാണ് സ്റ്റേഡിയം മെയ് 1 ന് ഉദ്ഘാടനം ചെയ്യുന്നത്.

English summary
King Abdullah Football Stadium in Saudi Arabia to launch May 1
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X