ലോകത്തെ ഭീമന്‍ സോളാര്‍ പ്ലാന്റ് ദുബായിയില്‍ ഒരുങ്ങുന്നു; ചെലവ് 1420 കോടി ദിര്‍ഹം

  • Posted By:
Subscribe to Oneindia Malayalam

ദുബായി: ലോകത്തെ ഏറ്റവും വലിയ സൗരോര്‍ജ പ്ലാന്റ് ദുബായിയില്‍ ഒരുങ്ങുന്നു. 1420 കോടി ദിര്‍ഹം ചെലവില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന പദ്ധതിയുടെ പ്രഖ്യാപനം ദുബായ് ഭരണാധികാരിയും യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് നടത്തിയത്. യുഎഇയുടെ ക്ലീന്‍ എനര്‍ജി സ്ട്രാറ്റജി 2050ന്റെ ഭാഗമായി പരിസ്ഥിതി സൗഹൃദ ഊര്‍ജോല്‍പ്പാദനം പ്രോല്‍സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍സന്‍ട്രേറ്റഡ് സോളാര്‍ പവര്‍ പ്രൊജക്ട് എന്ന് പേരിട്ടിരിക്കുന്ന പദ്ധതി 700 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. മുഹമ്മദ് ബിന്‍ റാശിദ് സോളാര്‍ പാര്‍ക്കിന്റെ നാലാം ഘട്ടമാണ് ഇതോടെ യാഥാര്‍ത്ഥ്യമാവുക.

പരിസ്ഥിതി സൗഹൃദ സാമ്പത്തിക വ്യവസ്ഥയാണ് യു.എ.ഇ ലക്ഷ്യമിടുന്നതെന്ന് ശെയ്ഖ് മുഹമ്മദ് പറഞ്ഞു. ഇതിനായി വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരികയാണ്. 2030ഓടെ ലോകത്ത് കാര്‍ബണ്‍ ബഹിര്‍ഗമനം ഏറ്റവും കുറഞ്ഞ നഗരമായി ദുബയ് മാറുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഈ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഇവിടത്തെ ജനത സന്നദ്ധമായിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

dubai

ദുബായ് എലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റി ഇതുമായി ബന്ധപ്പെട്ട 14.2 ബില്യന്‍ ദിര്‍ഹമിന്റെ കരാര്‍ സൗദി അറേബ്യയുടെ എ.സി.ഡബ്ല്യു.എ പവര്‍, ചൈനയുടെ ഷാംഗ്ഹായ് ഇലക്ട്രിക് എന്നീ കമ്പനികളുടെ കണ്‍സോര്‍ഷ്യത്തിനാണ് നല്‍കിയിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന സോളാര്‍ ടവറിന് 260 മീറ്റര്‍ ഉയരമുണ്ടാവും. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സോളാര്‍ ടവറായിരിക്കുമിത്. 2020ഓടെ പദ്ധതി കമ്മീഷന്‍ ചെയ്യാനാവുമെന്നാണ് പ്രതീക്ഷയെന്നും ശെയ്ഖ് മുഹമ്മദ് പറഞ്ഞു.

പരിസ്ഥിതി സൗഹൃദവും പുനരുല്‍പ്പാദനപരവുമായ ഊര്‍ജം ഉല്‍പ്പാദിപ്പിക്കുന്ന രാഷ്ട്രങ്ങളില്‍ മുന്‍നിരയിലെത്താന്‍ പദ്ധതി യാഥാര്‍ത്ഥ്യമാവുന്നതോടെ രാജ്യത്തിന് സാധിക്കുമെന്ന് ദുബായ് എലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റി എം.ഡി സയീദ് മുഹമ്മദ് അല്‍ തായര്‍ പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
largest solar power project comes in dubai

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്