കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമാനിലുള്ള പ്രവാസികള്‍ രാജ്യം വിടുന്നതിനു മുന്‍പ് ഈ കാര്യങ്ങള്‍ സൂക്ഷിക്കുക!!!

Google Oneindia Malayalam News

മസ്‌ക്കറ്റ്: ഞായറാഴ്ച മുതല്‍ ഒമാനിലുള്ള പ്രവാസികള്‍ രാജ്യം വിടുന്നതിനു മുന്‍പ് ട്രാഫിക്ക് നിയമ ലംഘനവുമായ ബന്ധപ്പെട്ട എല്ലാ പിഴകളം അടച്ചെന്ന് ഉറപ്പ് വരുത്തണം. കാരണം ഏതെങ്കിലും പിഴകള്‍ അടച്ചു തീര്‍ക്കാനുണ്ടെങ്കില്‍ അത്തരക്കാരെ യാതൊരു കാരണ വശാലും രാജ്യം വിട്ട് പോകുവാന്‍ അനുവദിക്കില്ലെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. കുറഞ്ഞ നാളെത്തേക്കാണെങ്കില്‍ പോലും ഇത്തരത്തിലുള്ളവരെ അതിര്‍ത്തി വഴി രാജ്യം കടന്നു പോകാന്‍ അനുവദിക്കില്ല.

വിമാനത്താവളങ്ങളിലും, അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും പ്രവര്‍ത്തിക്കുന്ന സിസ്റ്റവുമായി രാജ്യത്തെ പല സര്‍ക്കാര്‍ സ്ഥാപനങ്ങളേയും ബന്ധിപ്പിച്ചാണ് പുതിയ സംവിധാനം നിലവില്‍ വരുത്തിയിരിക്കുന്നത്. സ്വദേശികള്‍ക്ക് നിയമം ബാധകമല്ല. വിദേശികളുടെ യാത്രാ രേഖകള്‍ സിസ്റ്റത്തില്‍ റെജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട പിഴകള്‍ വ്യക്തമാകും. പിഴകള്‍ പിരിച്ചെടുക്കുകയെന്നത് രാജ്യത്തിന്റെ അവകാശമാണെന്നും മറ്റ് രാജ്യങ്ങളിലും ഇത്തരത്തിലുള്ള നിയമം കര്‍ശനമായി നടപ്പിലാക്കുന്നുണ്ടെന്നും അധിക്യതര്‍ അറിയിച്ചു.

uaeoman

റോയല്‍ ഒമാന്‍ പോലീസിന്റെ വെബ്‌സൈറ്റ് വഴി പിഴയുടെ വിശദാംശങ്ങള്‍ അറിയാന്‍ കഴിയും. താമസിയാതെ വിമാനത്താവളങ്ങളിലും, അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും പിഴ അടക്കുവാനുള്ള പ്രതേക കൗണ്ടര്‍ സ്ഥാപിക്കുമെന്നും, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചും പിഴ അടക്കാനാവുമെന്നും അധിക്രതര്‍ വ്യക്തമാക്കി.

English summary
Oman: Expats must clear traffic dues every time they exit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X