കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസി മലയാളികള്‍ക്ക് തിരിച്ചടി; ഈ നാല് മേഖലകളില്‍ ഞായറാഴ്ച മുതല്‍ 100 ശതമാനം സ്വദേശിവത്കരണം

Google Oneindia Malayalam News

റിയാദ്: പ്രവാസി മലയാളികള്‍ക്ക് കനത്ത തിരിച്ചടിയായി സൗദി അറേബ്യയില്‍ നാല് തൊഴിലുകള്‍ കൂടി പൂര്‍ണമായും സൗദി പൗരന്മാര്‍ക്ക് മാത്രമായി നിജപ്പെടുത്തിയ നിയമം ഞായറാഴ്ച പ്രാബല്യത്തില്‍ വരും. ട്രാന്‍സ്‌ലേറ്റര്‍, സ്‌റ്റോര്‍ കീപ്പര്‍, ഡാറ്റാ എന്‍ട്രി, ഓഫീസ് സെക്രട്ടറി എന്നീ ജോലികളാണ് സമ്പൂര്‍ണമായും സ്വദേശിവത്കരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് ഇത് സംബന്ധിച്ച തീരുമാനം സൗദി മാനവവിഭവശേഷി മന്ത്രാലയം പുറപ്പെടുവിച്ചത്.

പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ട്രാന്‍സ്‌ലേറ്റര്‍, സ്‌റ്റോര്‍ കീപ്പര്‍, ഡാറ്റാ എന്‍ട്രി, ഓഫീസ് സെക്രട്ടറി എന്നീ മേഖലകളിലെ പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമാകുന്ന സാഹചര്യമുണ്ടാകും. സൗദി പൗരന്‍മാരായ യുവതി - യുവാക്കള്‍ക്ക് സ്വകാര്യ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുന്നതിനും തൊഴില്‍ വിപണിയില്‍ അവരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനും മന്ത്രാലയം നടത്തി വരുന്നപദ്ധതിയുടെ ഭാഗമാണിത്.

saudi

20,000 തൊഴിലവസരങ്ങളാണ് ഇതിലൂടെ സ്വദേശികള്‍ക്ക് ലഭിക്കാന്‍ പോകുന്നത്. ട്രാന്‍സ്‌ലേറ്റര്‍, സ്‌റ്റോര്‍ കീപ്പര്‍ എന്നീ ജോലികള്‍ക്ക് ഏറ്റവും കുറഞ്ഞ ശമ്പളം 5,000 റിയാലായി നിജപ്പെടുത്തിയിട്ടുമുണ്ട്. മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ അഞ്ചില്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനത്തിലെ 30 ശതമാനം മാര്‍ക്കറ്റിങ് ജോലികള്‍ സ്വദേശിവത്കരിക്കാനുള്ള തീരുമാനവും മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനവും പ്രാബല്യത്തില്‍ വരുന്നത് ഞായറാഴ്ചയാണ്.

മാര്‍ക്കറ്റിംഗ് ജോലികളിലേര്‍പ്പെടുന്നവര്‍ക്ക് കുറഞ്ഞ ശമ്പളം 5,500 റിയാലായി നിജപ്പെടുത്തി. ഇതിലൂടെ 12,000 തൊഴിലവസരങ്ങളാണ് ലക്ഷ്യമിടുന്നത്. ഇത് കൂടാതെ ഇന്റര്‍പ്രെറ്റര്‍, ലാംഗ്വേജ് സ്‌പെഷ്യലിസ്റ്റ്, സെക്രട്ടറി ആന്റ് ഷോര്‍ട്ട് ഹാന്‍ഡ് റൈറ്റര്‍, എക്‌സിക്യൂട്ടീവ് സെക്രട്ടറി എന്നിവയും സ്വദേശിവത്കരിക്കുന്ന തൊഴില്‍ വിഭാഗത്തില്‍ ഉള്‍പ്പെടും. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തന്നെ തൊഴില്‍ മന്ത്രാലയം ഈ ജോലികളത്രയും സ്വദേശിവത്കരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. സ്വദേശിവത്കരണം ഏര്‍പ്പെടുത്തുന്നതിലൂടെ 20,000 ത്തോളം വിദേശികള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെടുക.

 പ്രവാസികളെ സിനിമാ നിര്‍മാണത്തിന് പ്രേരിപ്പിക്കാന്‍ വിജയ് ബാബു യുവതികളെ ദുരുപയോഗിച്ചു; പണമിടപാട് അന്വേഷിക്കും പ്രവാസികളെ സിനിമാ നിര്‍മാണത്തിന് പ്രേരിപ്പിക്കാന്‍ വിജയ് ബാബു യുവതികളെ ദുരുപയോഗിച്ചു; പണമിടപാട് അന്വേഷിക്കും

ഇവയില്‍ ഭൂരിഭാഗവും മലയാളികളാണ്. 2021 ഡിസംബറില്‍ സൗദി അറേബ്യയില്‍ 3 മേഖലകളിലായി 10,000 തൊഴിലവസരങ്ങള്‍ വരെ സ്വദേശിവല്‍ക്കരണം നടന്നിരുന്നു. കസ്റ്റംസ് ക്ലിയറന്‍സ്, ഡ്രൈവിംഗ് സ്‌കൂളുകള്‍, എഞ്ചിനീയറിംഗ് സാങ്കേതിക തൊഴിലുകള്‍ എന്നീ മേഖലകളിലായിരുന്നു ഇത്. സൗദികള്‍ക്ക് കസ്റ്റംസ് ക്ലിയറന്‍സ് മേഖലയില്‍ 2,000 ജോലികളും ഡ്രൈവിംഗ് സ്‌കൂള്‍ മേഖലയില്‍ 8,000 വരെ ജോലികളും ഈ തീരുമാനത്തിലൂടെ ലഭ്യമാകുമെന്നായിരുന്നു റിപ്പോര്‍ട്ട്.

2022 ല്‍ 30 തൊഴിലുകള്‍ സ്വദേശിവത്കരിക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് അല്‍-റാജ്ഹി നേരത്തെ വ്യക്തമാക്കിയിരുന്നു. അക്കൗണ്ടന്റുമാര്‍, അഭിഭാഷകര്‍, അധ്യാപകര്‍, വിപണനക്കാര്‍, മെഡിക്കല്‍ ഡോക്ടര്‍മാര്‍, ദന്തഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍ തുടങ്ങിയ തൊഴിലുകള്‍ ഉള്‍പ്പെടുന്ന മേഖലകളിലാണ് സ്വദേശിവത്കരണം കൊണ്ടുവരിക. സൗദി പൗരന്‍മാരുടെ സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങള്‍ക്കായി കഴിഞ്ഞ വര്‍ഷം 10 ബില്യണ്‍ റിയാല്‍ ചെലവഴിച്ചതായി മന്ത്രി പറഞ്ഞിരുന്നു.

തൊഴില്‍ വിപണിയിലെ സൗദികളുടെ എണ്ണം 1,900,000 പേരില്‍ എത്തിയിട്ടുണ്ടെന്നും ഇത് അഭൂതപൂര്‍വമായ ചരിത്രമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. പൗരന്മാരുടെ സാമ്പത്തിക പങ്കാളിത്തം 40 ശതമാനവും നിലവില്‍ 50 ശതമാനവുമായി ഉയര്‍ത്തുക എന്നതാണ് തൊഴില്‍ വിപണി തന്ത്രത്തിന്റെ ലക്ഷ്യങ്ങളിലൊന്നെന്ന് അദ്ദേഹം സൂചിപ്പിച്ചു. 2030 ഓടെ 60 ശതമാനത്തിലെത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കൂടാതെ, തൊഴില്‍ വിപണിയിലെ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിച്ചെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ആഹാ...കൊള്ളാലോ ചിരി; ചിരിപ്പടവുമായി സാധിക, ചിത്രങ്ങള്‍ കാണാം...

വിഷന്‍ 2030 പദ്ധതിയുടെ തുടക്കത്തില്‍ ഏകദേശം 21 ശതമാനമായിരുന്ന പങ്കാളിത്ത നിരക്ക് നിലവില്‍ 32 ശതമാനം കവിഞ്ഞു. മാസാവസാനം തന്നെ തൊഴിലാളിയ്ക്ക് വേതനം ലഭിക്കുന്നുവെന്ന് 80 ശതമാനം കമ്പനികളും ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള സൗഹൃദപരമായ ഒത്തുതീര്‍പ്പ് 65 ശതമാനത്തിലെത്തി. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ സജീവ അംഗമായി സൗദി അറേബ്യ മാറിയെന്ന് മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
these four job sectors in Saudi Arabia become 100 per cent localization from Sunday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X