
Optical Illusion: അതാ ഒരു സൂത്രക്കാരന്‍ എലി, ലൈബ്രറിയില്‍ ഒളിവിലാണ്; 15 സെക്കന്‍ഡില്‍ കണ്ടെത്തണം
പൂച്ചകള്‍ സമര്‍ഥരാണെങ്കില്‍ എലികള്‍ അതിനേക്കാള്‍ മിടുക്കരാണ്. പലപ്പോഴും പൂച്ചകളെ കബളിപ്പിച്ച് എലികള്‍ രക്ഷപ്പെടാറുമുണ്ട്. ടോം ആന്‍ഡ് ജെറിയെന്ന കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ തന്നെ ഇതിന് ഏറ്റവും മികച്ച ഉദാഹരണം. അതിലെ പോലെ പൂച്ചയ്ക്ക് തുടരെ പണി കൊടുക്കാനൊന്നും എലികള്‍ക്കാവില്ല. പക്ഷേ പൂച്ചകള്‍ പോലും അമ്പരപ്പിക്കുന്ന രീതിയില്‍ എലികള്‍ അവരുടെ പിടിയില്‍ നിന്ന് രക്ഷപ്പെടാറുണ്ട്.
അതവരുടെ മിടുക്ക് കൊണ്ടാണ്. ഇന്ന് നമ്മുടെ മുന്നിലുള്ളത് ഒരു ഒപ്ടിക്കല്‍ ചിത്രമാണ്. അതില്‍ എലിയും പൂച്ചയുമെല്ലാം അടങ്ങിയിട്ടുണ്ട്. ഇതില്‍ നിന്നും ഒളിഞ്ഞിരിക്കുന്ന ഒരു എലിയെ നിങ്ങള്‍ കണ്ടെത്തണം. അതിന് സാധിച്ചാല്‍ നിങ്ങളൊരു ജീനിയസാണ്. ചിത്രം വിശദമായി പരിശോധിക്കാം.

image credit: Bright Side
ഈ ചിത്രം വളരെ സമര്‍ത്ഥമായി വരച്ചതാണ്. പലവിധ കാര്യങ്ങള്‍ ഈ ചിത്രത്തിലുണ്ട്. അതിലൂടെ നമ്മള്‍ എലിയെ കണ്ടെത്തണം. ചിത്രത്തില്‍ എവിടെ വേണമെങ്കിലുമാവാം ആ എലി ഒളിഞ്ഞിരിക്കുന്നത്. അതുകൊണ്ട് വളരെ സൂക്ഷിച്ച് നോക്കുക. ഒരു സ്ഥലത്ത് മാത്രം ഫോക്കസ് ചെയ്താല്‍ ചിലപ്പോള്‍ ആ എലിയെ കണ്ടെത്താനാവില്ല. പകരം വേറെന്തെങ്കിലുമാവും നമ്മുടെ കണ്ണുകളിലേക്ക് എത്തുക. പിന്നീട് എന്ത് നോക്കിയാലും അത് തന്നെയാവും കണ്ടെത്താനാവുക.

ആ ഭാഗ്യവാനെ കണ്ടെത്തി, 274 കോടിയുടെ ലക്കി ബംപര്‍ ന്യൂസൗത്ത് വെയ്ല്സുകാരന്; വൈറല്‍
ഇതൊരു ബ്രെയിന്‍ ടീസര്‍ ചിത്രമാണ്. അതായത് നമ്മുടെ മസ്തിഷ്‌കത്തെ ഇളക്കി മറിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ ചിത്രം. നമ്മള്‍ ഇത്രയും കാലം ചെറിയ വെല്ലുവിളികള്‍ മാത്രമേ ജീവിതത്തില്‍ നേരിട്ടിട്ട് ഉണ്ടാവൂ. അത് ചിലപ്പോള്‍ എന്തെങ്കിലും വിഷമ ഘട്ടങ്ങളാവാം. എന്നാല്‍ ഇത് അതൊന്നും പോലെയല്ല. അതിനെല്ലാം ഒരുപടി മുകളിലാണ്. നമ്മുടെ ചിന്താശേഷിയും അതുപോലെ കണ്ണുകളുടെ മികവുമെല്ലാം ഈ ചിത്രങ്ങളുടെ വെല്ലുവിളി കണ്ടെത്താന്‍ ആവശ്യമാണ്.

ഒരു ലൈബ്രറിയാണ് നമ്മുടെ മുന്നിലുള്ളത്. എലി ഭയങ്കര സൂത്രശാലിയായത് കൊണ്ട് ആരുടെയും കണ്ണില്‍പ്പെടാതെ ആ ലൈബ്രറിയില്‍ ഒളിഞ്ഞിരിക്കുകയാണ്. നമ്മുടെ കണ്ണുകള്‍ക്ക് നേരിട്ട് നോക്കിയാല്‍ കാണാന്‍ സാധിക്കാത്ത തരത്തിലാണ് ആ എലി ഒളിഞ്ഞിരിക്കുന്നത്. അതിന് വേറൊരു കാരണം കൂടിയുണ്ട്. ഈ ലൈബ്രറിയില്‍ ഒരു പൂച്ച ഒളിഞ്ഞിരിപ്പുണ്ട്. ശബ്ദമുണ്ടാക്കിയാല്‍ ആ നിമിഷം പൂച്ചയുടെ പിടിയിലാവും എലി.

ഈ ലൈബ്രറിയില്‍ ഒരു ലൈബ്രേറിയനെയും കാണാം. കടുത്ത ദേഷ്യത്തിലാണ് അവര്‍. ഇവര്‍ക്ക് മുന്നിലായിട്ട് ഒരു സുന്ദരന്‍ പൂച്ചയുണ്ട്. പക്ഷേ അതിനെ മുഖം കണ്ടാല്‍ നമ്മുടെ മനസ്സലിഞ്ഞ് പോകും. അതാകെ പേടിച്ച് ദയക്കായി കാത്തിരിക്കുകയാണ്. ഈ ലൈബ്രേറിയന്‍ ആ പൂച്ചയോട് ദേഷ്യപ്പെടുകയാണ്. അതില്‍ വിറച്ചാണ് പാവം നില്‍ക്കുന്നത്. ലൈബ്രേറിയന്‍ ദേഷ്യപ്പെടുന്നത് ഇവരുടെ ലൈബ്രറിയില്‍ ഒരു എലി കയറിയതിനെ തുടര്‍ന്നാണ്.

ഈ ലൈബ്രേറിയന്‍ ദേഷ്യത്തോടെ പൂച്ചയോട് നിര്‍ദേശിക്കുന്നത് ആ എലിയെ പിടിക്കാനാണ്. കാരണം അവിടെ പുസ്തകങ്ങളും മറ്റ് കുറേ കാര്യങ്ങളുമുണ്ട്. ഈ എലി ഇവയെല്ലാം തട്ടി താഴെയിടും. പൂച്ചയ്ക്ക് ഇവയെ കണ്ടെത്താനാവുമോ എന്നാണ് ചോദ്യം. പക്ഷേ ഈ പൂച്ചയ്ക്ക് എന്ത് വന്നാലും ആ എലിയെ കണ്ടെത്തിയേ തീരു. ചിത്രത്തില്‍ ബുക്ക്‌ഷെല്‍ഫുകളും ക്രിസ്മസ് ഡെക്കറേഷനുകളുമെല്ലാം പലയിടത്തായി കാണാന്‍ സാധിക്കും. ഇതെല്ലാം ആ എലി അലങ്കോലമാക്കും.

ഭാഗ്യമില്ലെന്ന് കരുതി ലോട്ടറി വലിച്ചെറിഞ്ഞ് യുവതി; അതേ ടിക്കറ്റിന് അടിച്ചത് 40 ലക്ഷം, വൈറല്‍
ആ ഷെല്‍ഫുകളിലായി ഒരുപാട് കാര്യങ്ങള്‍ ഇരിക്കുന്നുണ്ട്. ഇടതുവശത്ത് ഒരു ഗ്ലോബ് ഇരിക്കുന്നത് കാണാം. ലൈബ്രേറിയന്റെ കൈവശം ഒരു പുസ്തകം കാണാം. മുന്നിലുള്ള മേശയില്‍ നിറച്ച് പുസ്തകങ്ങളുണ്ട്. വലത് വശത്തുള്ള മേശയിലും പുസ്തകങ്ങളും പേനയുമുണ്ട്. പക്ഷേ എലി എവിടെയാണ് ഉള്ളത്. അതാണ് നിങ്ങള്‍ കണ്ടെത്തേണ്ടത്. പൂച്ചയ്ക്ക് മുമ്പ് ആ എലിയെ കണ്ടെത്തുകയാണ് നമ്മുടെ മുന്നിലുള്ള ടാസ്‌ക്. അതിന് സാധിച്ചാല്‍ നിങ്ങളുടെ ബുദ്ധിശക്തി അപാരമാണെന്ന് ഉറപ്പിക്കാം.

നിങ്ങള്‍ക്ക് മുന്നില്‍ 15 സെക്കന്‍ഡുകളാണ് എലിയെ പിടിക്കാനായി ഉള്ളത്. വളരെ തന്ത്രപരമായി തന്നെ ഇതിനായി പരിശോധിക്കണം. കാരണം പൂച്ചയെയും ഈ ഘട്ടത്തില്‍ നമ്മള്‍ മറികടക്കേണ്ടതുണ്ട്. നിങ്ങളുടെ നിരീക്ഷണ ബുദ്ധി നന്നായി ഉപയോഗിക്കേണ്ട സമയമാണിത്. ഇതാ നിങ്ങള്‍ക്ക് അനുവദിച്ച സമയം കഴിഞ്ഞിരിക്കുകയാണ്. പേടിക്കേണ്ട, ആ എലിയെ കണ്ടെത്താന്‍ ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ വലത് വശത്തായി ഒന്ന് നോക്കൂ. ഷെല്‍ഫിന് ഏറ്റവും മുകളിലായി ഒളിഞ്ഞിരിക്കുന്നുണ്ട് ആ എലി.