കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൗമാരത്തിലുള്ള ഗര്‍ഭധാരണം സ്‌ട്രോക്ക് സാധ്യത വര്‍ദ്ധിപ്പിക്കും

  • By ഭദ്ര
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: കൗമാരത്തില്‍ ഗര്‍ഭം ധരിക്കുന്ന സ്ത്രീകള്‍ക്ക് സ്‌ട്രോക്ക് സാധ്യത വര്‍ദ്ധിക്കുമെന്ന് പഠനം. 1,00,000 സ്ത്രീകളില്‍ 34 പേരും മരിക്കുന്നത് കൗമാരത്തില്‍ ഗര്‍ഭം ധരിച്ച് സ്‌ട്രോക്ക് ബാധിച്ചാണ്.

20 വയസ്സിന് താഴെയുള്ള സ്ത്രീകള്‍ ഗര്‍ഭം ധരിക്കുമ്പോഴാണ് സ്‌ട്രോക്ക് സാധ്യത കൂടുതലായി കാണുന്നത്. പ്രായമായ സ്ത്രീകളില്‍ സ്‌ട്രോക്കിന്റെ സാധ്യത വളരെ കുറവായും കാണപ്പെട്ടു.

 pregnant-woman

2003-2012 കാലഘട്ടത്തില്‍ സ്‌ട്രോക്ക് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗര്‍ഭിണികളില്‍ നടത്തിയ പഠനത്തിന്റെ ഭാഗമായാണ് റിപ്പോര്‍ട്ട്. 12നും 55നും വയസ്സിന് ഇടയിലുള്ള 146 സ്ത്രീകളില്‍ സ്‌ട്രോക്ക് ബാധിച്ച് മരിച്ച 19 പേരും കൗമാരക്കാരായിരുന്നു.

12നും 24നും ഇടയില്‍ ഗര്‍ഭം ധരിക്കുന്നവര്‍ക്ക് ഇരട്ട സ്‌ട്രോക്കിനുള്ള സാധ്യതയുണ്ടെന്നും പറയുന്നു. എന്നാല്‍ 25നും 34നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ഗര്‍ഭം ധരിക്കുന്നത് ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ കുറയ്ക്കുന്നുവെന്നും പഠനത്തില്‍ പറയുന്നു.

English summary
Pregnancy may increase the risk of stroke in younger women, but not in older women expecting a baby, a new study has found. Pregnancy-associated stroke occurs in an estimated 34 out of 100,000 women, researchers said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X