ജാഗ്രതൈ! ഫേസ്ബുക്ക് വീഡിയോ നിങ്ങള്‍ക്ക് പണിതരും: ലിങ്ക് തുറക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ അറിയണം

  • Posted By: Desk
Subscribe to Oneindia Malayalam

ഫേസ്ബുക്കിനോളം തന്നെ പഴക്കമുണ്ട് ഫേസ്ബുക്ക് വഴി പ്രചരിക്കുന്ന വൈറസ് വീഡിയോകള്‍ക്കും. ഇന്‍ബോക്സ് വഴി പ്രചരിക്കുന്നതാണ് ഏറ്റവും പുതിയ വീഡിയോ. നിങ്ങളുടെ അശ്ലീല വീഡിയോ എന്ന പേരില്‍ ഇന്‍ബോക്സിലെത്തുന്ന വീഡിയോ വൈറസാണെന്നാണ് ടെക് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. വീഡിയോയുടെ കവര്‍ ചിത്രം ഫേസ്ബുക്ക് ഉപയോക്താക്കളുടെ ഫോട്ടോ ആയിരിക്കുമെന്നതാണ് ഇതിന് പിന്നിലെ മറ്റൊരു വസ്തുുത. ഫോട്ടോ കണ്ട് ഭയന്നോ ആകാംക്ഷയോടെയോ ലിങ്ക് തുറക്കുന്നവര്‍ക്കാണ് വീഡിയോ തിരിച്ചടിയാവുക.

ന്യൂ ഇയര്‍ ആഘോഷങ്ങളും ആശംസകളും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലേയ്ക്ക് വഴി മാറിയതോടെയാണ് ഇത്തരത്തില്‍ ഇന്‍ബോക്സില്‍ വരുന്ന മെസേജുകളും വീഡിയോ ലിങ്കുകളും ആശങ്കയ്ക്ക് വകനല്‍കുന്നതാണ് എന്ന് പറയാതെ വയ്യ.

 വീഡിയോ കിട്ടിയാല്‍ എന്തുചെയ്യണം

വീഡിയോ കിട്ടിയാല്‍ എന്തുചെയ്യണം

ഫേസ്ബുക്ക് ഉപയോക്താക്കളുടെ ഇന്‍ബോക്സിലേയ്ക്ക് നേരിട്ടാണ് ഈ വീഡിയോ ലഭിക്കുക. ഏതെങ്കിലും സാഹചര്യത്തില്‍ വീഡിയോ ലിങ്ക് ലഭിച്ചാല്‍ അയച്ചു തരുന്ന സുഹൃത്തിനെ വൈറസിനെക്കുറിച്ചുള്ള വിവരം അറിയിക്കുകയാണ് ആദ്യം വേണ്ടത്. അയയ്ക്കുന്ന വ്യക്തിയുടെ ഫേസ്ബുക്ക് സുഹൃത്തുക്കള്‍ക്ക് എല്ലാം തന്നെ വീഡിയോ ഇതിനകം ലഭിച്ചിരിക്കാനുള്ള സാധ്യതകള്‍ ഏറെയാണ്.

 ഉടന്‍ ലോഗ് ഔട്ട് ചെയ്യുക

ഉടന്‍ ലോഗ് ഔട്ട് ചെയ്യുക

ഇന്‍ബോക്സില്‍ വരുന്ന വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്തുുവെങ്കില്‍ മറ്റൊരു ഫോണില്‍ നിന്നോ കമ്പ്യൂട്ടറില്‍ നിന്നോ പ്രധാന ഐഡിയുടെ പാസ് വേര്‍ഡ‍് എത്രയും പെട്ടെന്ന് മാറ്റുകയാണ് അടുത്തതായി ചെയ്യാനുള്ളത്. പാസ് വേര്‍ഡ് മാറ്റുന്നതിനൊപ്പം ലോഗ് ഔട്ട് ഫ്രം ആള്‍ ഡിവൈസസ് എന്ന ഓപ്ഷനും തിരഞ്ഞെടുക്കുക. ഇത് വൈറസ് വ്യാപിക്കുന്നതിനെ പ്രതിരോധിക്കും.

 ആക്ടിവിറ്റി പരിശോധിക്കുക

ആക്ടിവിറ്റി പരിശോധിക്കുക

ഫേസ്ബുക്കിലും ജിമെയില്‍ അക്കൗണ്ടിലും ആക്ടിവിറ്റി സെറ്റിംഗ്സ് ക്ലിക്ക് ചെയ്ത് പരിശോധിക്കുക. ഇതില്‍ നിങ്ങള്‍ ചെയ്യാത്ത ഏതെങ്കിലും തരത്തിലുള്ള ആക്ടിവിറ്റി നിശ്ചിത സമയത്തിനുള്ളില്‍ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുക.

 ഡൗണ്‍ലോഡ് ഹിസ്റ്ററി

ഡൗണ്‍ലോഡ് ഹിസ്റ്ററിഫേസ്ബുക്ക് ഉപയോഗിക്കുന്നത് ഫോണിലായാലും കമ്പ്യൂട്ടറിലായാലും സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഡൗണ്‍ലോഡ്സ് പരിശോധിക്കുന്നത് നല്ലതാണ്. നിങ്ങള്‍ സ്വമേധയാ ചെയ്തില്ലാത്ത ഫയലോ മറ്റോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ നീക്കം ചെയ്യുക.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Tech experts warns video links cirulating through facebook. Here are some tips and precautions to prevents virus videos.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്