കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോലിക്കിടയില്‍ നോ പറയാന്‍ പഠിയ്ക്കണം, പണിയെടുക്കുന്ന ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

  • By ഭദ്ര
Google Oneindia Malayalam News

ജോലി ചെയ്യുന്ന സാഹചര്യങ്ങളില്‍ ചിലപ്പോള്‍ NO പറയാന്‍ ഏറെ വിഷമിക്കുന്നവരാകും നമ്മള്‍. മേലുദ്യോഗസ്ഥനോടാണെങ്കിലും സഹ പ്രവര്‍ത്തകരോടാണെങ്കിലും ചിലപ്പോള്‍ നോ പറയാന്‍ നമ്മള്‍ പഠിച്ചിരിക്കണം.

NO പറഞ്ഞാന്‍ അവര്‍ എന്ത് വിചാരിക്കും, അത് നിങ്ങളുടെ ജോലിയെ ബാധിക്കുമോ എന്നൊക്കെയുള്ള പേടികള്‍ മാറ്റി വെച്ചേക്കൂ. വ്യക്തമായ തീരുമാനങ്ങള്‍ കൃത്യമായ സമയത്ത് പറയാന്‍ കഴിയുന്നവര്‍ക്ക് മാത്രമെ സ്വന്തം ജോലിയില്‍ തിളങ്ങാന്‍ സാധിക്കൂ. ജോലി ചെയ്യുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...

ഉത്തരവാദിത്തം

ഉത്തരവാദിത്തം


മേലുദ്യോഗസ്ഥരോടും സഹപ്രവര്‍ത്തകരോടും പ്രത്യേക സാഹചര്യത്തില്‍ നോ പറയേണ്ടി വന്നാല്‍ അത് പറയുക തന്നെ വേണം. നിങ്ങളുടെ ജോലികള്‍ മാറ്റി വെച്ച് മറ്റുള്ളവര്‍ക്ക് വേണ്ടി ചിലവഴിക്കുന്ന സമയം നിങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ ചെയ്യ്ത് തീര്‍ക്കേണ്ട സമയത്തെയാണ് ഇല്ലാത്താക്കുന്നത്.

 ബഹുമാനം

ബഹുമാനം


നിങ്ങള്‍ നോ പറഞ്ഞാല്‍ നിങ്ങളോടുള്ള ബഹുമാനം ഇല്ലാതാകും എന്ന് വിചാരിക്കരുത്. നിങ്ങള്‍ നോ പറയുമ്പോഴാകും അതിന്റെ കാരണം അവര്‍ ചിന്തിക്കുന്നത്. അത് നിങ്ങളോടുള്ള ബഹുമാനം വര്‍ധിപ്പിക്കുക മാത്രം ചെയ്യും.

 യോജിക്കാന്‍

യോജിക്കാന്‍


നിങ്ങള്‍ക്ക് യോജിക്കാന്‍ കഴിയാത്ത ജോലികളോ തീരുമാനങ്ങളോ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ നോ പറയുന്നതിന്റെ ആവശ്യകത വര്‍ധിക്കും. തീരുമാനത്തെ വ്യക്തവും ശക്തവുമായി ആരോടും പറയാന്‍ പഠിയ്ക്കണം.

 നിങ്ങളൊരു ടീം ലീഡ് ആണെങ്കില്‍

നിങ്ങളൊരു ടീം ലീഡ് ആണെങ്കില്‍

കീഴ്ജീവനക്കാരോട് പറയാന്‍ പഠിയ്‌ക്കേണ്ടത് ഇത് തന്നെയാണ്. അല്ലാത്ത പക്ഷം ടാര്‍ജറ്റ് നേടാന്‍ കഴിയില്ല. വ്യക്തമായ ലാഭം കാണുന്ന കാര്യങ്ങള്‍ അംഗീകരിക്കാനും അഭിപ്രായങ്ങളെ പരിഗണിക്കാനും കമ്പനിയ്ക്ക് നഷ്ടം സംഭവിക്കുന്ന സാഹചര്യങ്ങളില്‍ നോ പറയാനും ടീം ലീഡ് അറിഞ്ഞിരിക്കണം.

 NO

NO


ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിക്കേണ്ട വാക്കല്ല ഇത്. വ്യക്തമായി തീരുമാനം എടുക്കേണ്ട സാഹചര്യങ്ങളില്‍ മാത്രമേ നോ പറയാവൂ..

English summary
If you feel guilty and uncomfortable saying no at work, you’re not alone. You may think people will dislike you, think you are entitled or question whether you are a team player.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X