ഹോം
 » 
എ കെ ആന്റണി

എ കെ ആന്റണി

എ കെ ആന്റണി

എ കെ ആന്റണി ഒരു ഇന്ത്യൻ രാഷ്ട്രീയപ്രവർത്തകനും മൂന്ന് തവണ കേരളത്തിന്റെ മുഖ്യമന്ത്രിയുമാണ്. മുഖ്യമന്ത്രിയെന്ന നിലയിൽ അദ്ദേഹത്തിന്റെ ആദ്യരണ്ട് തവണ കെ കരുണാകരന്റെ രാജിയെ തുടർന്ന് ഉണ്ടായതായിരുന്നു.

എ കെ ആന്റണി ജീവചരിത്രം

എ കെ ആന്റണി ഒരു ഇന്ത്യൻ രാഷ്ട്രീയപ്രവർത്തകനും മൂന്ന് തവണ കേരളത്തിന്റെ മുഖ്യമന്ത്രിയുമാണ്. മുഖ്യമന്ത്രിയെന്ന നിലയിൽ അദ്ദേഹത്തിന്റെ ആദ്യരണ്ട് തവണ കെ കരുണാകരന്റെ രാജിയെ തുടർന്ന് ഉണ്ടായതായിരുന്നു. 2001-ൽ മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹം തന്റെ ഊഴം പൂർത്തിയാക്കി. മുഖ്യമന്ത്രിയായി സേവനമനുഷ്ഠിക്കുന്നതിനു പുറമേ,അദ്ദേഹം രാജ്യസഭയിലേയ്ക്ക് അഞ്ച് തവണ തിരഞ്ഞെടുക്കപ്പെടുകയും നാല് തവണ ലെജിസ്ലേറ്റീവ് അസംബ്ലി അംഗമായിരിക്കുകയും ചെയ്തു. അദ്ദേഹം പ്രതിരോധമന്ത്രിയായി ഈ സ്ഥാനത്ത് ഏറ്റവും ദീർഘകാലം സേവനമനുഷ്ഠിച്ച വ്യക്തി എന്ന സ്ഥാനം നേടിക്കൊണ്ട് ഏകദേശം ഒരു ദശകത്തോളം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കൂടുതൽ വായിക്കുക
By Briti Roy Updated: Sunday, January 31, 2021, 12:48:59 PM [IST]

എ കെ ആന്റണി വ്യക്തിജീവിതം

മുഴുവൻ പേര് എ കെ ആന്റണി
ജനനത്തീയതി 28 Dec 1940 (വയസ്സ് 83)
ജന്മസ്ഥലം ചേർത്തല, ആലപ്പുഴ ജില്ല (കേരളം)
പാര്‍ട്ടിയുടെ പേര്‌ Indian National Congress
വിദ്യാഭ്യാസം
തൊഴില്‍ അഭിഭാഷകൻ, രാഷ്ട്രീയ - സാമൂഹിക പ്രവർത്തകൻ
പിതാവിന്റെ പേര് ശ്രീ അറക്കപ്പറമ്പിൽ കുരിയൻ പിള്ള
മാതാവിന്റെ പേര് ശ്രീമതി ഏലിക്കുട്ടി

എ കെ ആന്റണി ആസ്തി

ആസ്തി: ₹80 LAKHS
ആസ്തികള്‍:₹83.23 LAKHS
ബാധ്യത: ₹3.23 LAKHS

എ കെ ആന്റണി കൗതുകകരമായ വിവരങ്ങള്‍

1977-ൽ, 37-മത്തെ വയസ്സിൽ ആന്റണി, ഓഫീസിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുമ്പോൾ, അദ്ദേഹം സംസ്ഥാനത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായിരുന്നു. അദ്ദേഹം 1977 ഏപ്രിൽ 27 മുതൽ 1978 ഒക്ടോബർ 27 വരെ സേവനമനുഷ്ഠിച്ചു.

എ കെ ആന്റണി രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

2016
  • രാജ്യസഭയിലേയ്ക്ക് നാലാം തവണ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അംഗം, പൊതു വ്യോമയാന മന്ത്രാലയ കൺസൾട്ടേറ്റീവ് കമ്മിറ്റി
2014
  • അംഗം, റെയിൽ വേ കമ്മിറ്റി
2010
  • രാജ്യസഭയിലേയ്ക്ക് നാലാം തവണ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു
2006
  • 2006 മുതൽ 2014 വരെ പ്രതിരോധ മന്ത്രി
2006
  • അംഗം, ആരോഗ്യ, കുടുംബക്ഷേമ കമ്മിറ്റി
2006
  • അംഗം, ജനസംഘ്യ-പൊതു ആരോഗ്യ പാർലമെന്ററി ഫോറം
2005
  • രാജ്യസഭയിലേയ്ക്ക് മൂന്നാം തവണ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു
2001
  • കേരള മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.
2001
  • അദ്ദേഹം കേരളത്തിലെ ചേർത്തല നിയോജകമണ്ഡലത്തിൽ നിന്നും 6860 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ അസംബ്ലി തിരഞ്ഞെടുപ്പിൽ സി പി ഐ-യുടെ ചന്ദ്രപ്പനെ പരാജയപ്പെടുത്തി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
1996
  • അദ്ദേഹം കേരളത്തിലെ ചേർത്തല നിയോജകമണ്ഡലത്തിൽ നിന്നും 8385 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ലെജിസ്ലേറ്റീവ് അസംബ്ലിയിലേയ്ക്ക് മൂന്നാം തവണ തിരഞ്ഞെടുക്കപ്പെടുകയും തത്ഫലമായി കേരള നിയമസഭയിൽ പ്രതിപക്ഷനേതാവുകയും ചെയ്തു.
1995
  • ചെറിയൊരു കാലയളവിൽ സേവനമനുഷ്ഠിക്കുന്നതിനായി ആന്റണി രണ്ടാം തവണ കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
1993
  • യൂണിയൻ ക്യാബിനറ്റ് മന്ത്രി, പൊതുവിതരണം, കൺസ്യൂമർ അഫയേഴ്സ് ഏന്റ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ
1991
  • രാജ്യസഭയിലേയ്ക്ക് രണ്ടാം തവണ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
1985
  • രാജ്യസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു
1977
  • അദ്ദേഹം തൃശ്ശൂർ നിയോജകമണ്ഡലത്തിൽ നിന്നും ബി എൽ ഡിയുടെ കെ ജെ ജോർജ്ജിനെ 4150 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ പരാജയപ്പെടുത്തി രണ്ടാം തവണ നിയമസഭയിലേയ്ക്ക് വിജയിച്ചു. അതേത്തുടർന്ന്, അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
1970
  • അദ്ദേഹം കേരളത്തിലെ ചേർത്തല നിയോജകമണ്ഡലത്തിൽ നിന്നും സി പി എമ്മിന്റെ എൻ.പി.തണ്ടാറിനെ പരാജയപ്പെടുത്തിക്കൊണ്ട് നിയമസഭയിൽ സേവനമനുഷ്ഠിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ടു.

എ കെ ആന്റണി നേട്ടങ്ങൾ

അദ്ദേഹത്തിന്റെ ഭരണകാലത്ത്, അദ്ദേഹം തൊഴിലില്ലായ്മാവേതനം, സംസ്ഥാനതൊഴിലാളികൾക്ക് ഉത്സവബത്ത എന്നിവ അവതരിപ്പിച്ചു. അദ്ദേഹം ചാരായനിരോധനത്തെ അനുകൂലിക്കുകയും കേരളത്തിന്റെ സാമ്പത്തികം നവീകരിക്കുവാൻ വേണ്ട നടപടികൾ രൂപീകരിക്കുകയും ചെയ്തു. റിപ്പോർട്ടുകൾ പ്രകാരം, അദ്ദേഹം ഇ കെ നായനാർ മുതൽ കേരളത്തിന്റെ ഏറ്റവും മികച്ച മുഖ്യമന്ത്രിയായി പരക്കെ ബഹുമാനിക്കപ്പെടുന്നു.

Disclaimer: The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X