Get Updates
Get notified of breaking news, exclusive insights, and must-see stories!

അഖിലേഷ് യാദവ്

അഖിലേഷ് യാദവ്
സമാജ് വാദി പാർട്ടിയിൽ സേവനമനുഷ്ഠിക്കുന്ന ഒരു സജീവ രാഷ്ട്രീയ പ്രവർത്തകനാണ് അഖിലേഷ് യാദവ്. അദ്ദേഹം ഉത്തർ പ്രദേശിന്റെ 20-മത് മുഖ്യമന്ത്രിയാണ്.
By Rashmi | Tuesday, January 1, 2019, 03:16:39 PM [IST]

അഖിലേഷ് യാദവ് ജീവചരിത്രം

സമാജ് വാദി പാർട്ടിയിൽ സേവനമനുഷ്ഠിക്കുന്ന ഒരു സജീവ രാഷ്ട്രീയ പ്രവർത്തകനാണ് അഖിലേഷ് യാദവ്. അദ്ദേഹം ഉത്തർ പ്രദേശിന്റെ 20-മത് മുഖ്യമന്ത്രിയാണ്. അദ്ദേഹം എതാവയിലുള്ള സെന്റ് മരിയ സ്കൂളിൽ നിന്നും തന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. അതിനു ശേഷം അദ്ദേഹം രാജസ്ഥാനിലെ ധോൽ പൂരിലെ ധോൽ പൂർ മിലിട്ടറി സ്ക്കൂളിൽ ചേർന്നു. എൻവയറന്മെന്റൽ എഞ്ചിനിയറിംഗിൽ ബിരുദാനന്തരബിരുദം ചെയ്യുന്നതിനായി അദ്ദേഹം ആസ്ട്രേലിയയിലേയ്ക്ക് പോയി. 1999 നവംബർ 24-ന് അദ്ദേഹം ഡിമ്പിൾ യാദവിനെ വിവാഹം ചെയ്തു. അഖിലേഷ് യാദവ് ഉത്തർ പ്രദേശ് സംസ്ഥാനത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി അറിയപ്പെടുന്നു. 2012 മാർച്ചിൽ 38-മത്തെ വയസ്സിൽ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു. 2017 മാർച്ച് 11-ന് അദ്ദേഹം രാജി വെച്ചു.

കൂടുതൽ വായിക്കുക

അഖിലേഷ് യാദവ് വ്യക്തിജീവിതം

മുഴുവൻ പേര് അഖിലേഷ് യാദവ്
ജനനത്തീയതി 01 Jul 1973 (വയസ്സ് 52)
ജന്മസ്ഥലം 1-07-1973
പാര്‍ട്ടിയുടെ പേര്‌ Samajwadi Party
വിദ്യാഭ്യാസം 12th Pass
തൊഴില്‍ ബിരുദാനന്തരബിരുദം
പിതാവിന്റെ പേര് മുലായം സിംഗ് യാദവ്
മാതാവിന്റെ പേര് മാലതി ദേവി
പങ്കാളിയുടെ പേര് ഡിമ്പിൾ യാദവ്
പങ്കാളിയുടെ ജോലി ലോകസഭ എം പി
മക്കൾ 1 പുത്രൻ 2 പുത്രി
മതം ഹിന്ദു
വെബ്സെെറ്റ് www.akhileshyadav.com

അഖിലേഷ് യാദവ് ആസ്തി

ആസ്തി
₹41.03 CRORE
ആസ്തികള്‍
₹42.03 CRORE
ബാധ്യത
₹99.86 LAKHS

അഖിലേഷ് യാദവ് കൗതുകകരമായ വിവരങ്ങള്‍

ഉത്തർ പ്രദേശിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായിരുന്നു അഖിലേഷ് യാദവ്. അദ്ദേഹം മൂന്ന് തവണ ലോകസഭ തിരഞ്ഞെടുപ്പിൽ വിജയിച്ചിട്ടുണ്ട്. 2017 യു പി സംസ്ഥാന അസംബ്ലി തിരഞ്ഞെടുപ്പ് കാലയളവിൽ അഖിലേഷ് യാദവ് ഏകദേശം 10,000 കി.മി യാത്ര ചെയ്യുകയും യു പിയിൽ 800 റാലികൾ നടത്തുകയും ചെയ്തു. ഗ്രാമീണ ജീവിതം വികസിപ്പിക്കുന്നതിലും കർഷകരുടെയും ദരിദ്രരുടെയും ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്തതിലെ അദ്ദേഹത്തിന്റെ സജീവ പങ്കാളിത്തത്തിന്റെ യഥാർത്ഥ ഉദാഹരണമാണ് ഉത്തർ പ്രദേശിന്റെ പുതിയമുഖം. ഇന്ത്യൻ രാഷ്ട്രീയത്തിലെ യുവമുഖങ്ങളിലൊന്നായി അറിയപ്പെടുന്ന അദ്ദേഹം പുതു തലമുറയുടെ ക്ഷേമത്തിനായി ധാരാളം നല്ല പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്.

അഖിലേഷ് യാദവ് രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

  • 2017: അഖിലേഷ് യാദവ് എസ് പി-കോൺഗ്രസ്സ് സഖ്യത്തെ നയിയ്ക്കുകയും ബി ജെ പിയാൽ പരാജയത്തിന്റെ രുചി അറിയുകയും ചെയ്തു.
  • 2012: ഉത്തർ പ്രദേശിലെ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമാകുന്നതിനായി അദ്ദേഹം 15-മത് ലോകസഭാംഗത്വം രാജി വെച്ചു.
  • 2012: 2012 മാർച്ച് 15-ന് അദ്ദേഹം ഉത്തർ പ്രദേശിന്റെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി. അദ്ദേഹത്തിന് 38 വയസായിരുന്നു.
  • 2012: 2012 മാർച്ച് 10 - ന് ഉത്തർ പ്രദേശിലെ സമാജ് വാദി പാർട്ടി നേതാവായി അദ്ദേഹം നിയമിക്കപ്പെട്ടു.
  • 2009: 14-മത് ലോകസഭയിലേയ്ക്ക് മൂന്നാം തവണ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
  • 2007: വീണ്ടും അദ്ദേഹം സയൻസ് & ടെക്നോളജി, എൻവയറന്മെന്റ് & ഫോറസ്റ്റ് കമ്മിറ്റി അംഗമായി
  • 2004: 14-മത് ലോകസഭയിലേയ്ക്ക് രണ്ടാം തവണ അംഗമായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് അദ്ദേഹം നഗര വികസന കമ്മിറ്റി, എം.പിമാർ, പാർട്ടി ഓഫീസുകൾ, ലോകസഭ സെക്രട്ടേറിയറ്റ് ഓഫീസർമാർ മുതലായവർക്ക് കമ്പ്യൂട്ടർ വാങ്ങുന്നതിലെ കമ്മിറ്റി എന്നിവ പോലെയുള്ള വിവിധ കമ്മിറ്റികളിൽ അംഗമായി.
  • 2002: അദ്ദേഹം സയൻസ് & ടെക്നോളജി, എൻവയറന്മെന്റ് & ഫോറസ്റ്റ് കമ്മിറ്റി അംഗമായി നിയമിക്കപ്പെട്ടു. ഇതിനു മുൻപ് അദ്ദേഹം രണ്ട് വർഷത്തേയ്ക്ക് എത്തിക്സ് കമ്മിറ്റി അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
  • 2000: 2000-ലെ ഉപതിരഞ്ഞെടുപ്പിൽ കന്നൗജിൽ നിന്നും 13-മത് ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.

അഖിലേഷ് യാദവ് നേട്ടങ്ങൾ

ഉത്തർ പ്രദേശിന്റെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി ആയി എന്നതായിരുന്നു അദ്ദേഹത്തിന്റെ ആദ്യ നേട്ടം. സമാജ് വാദി പാർട്ടിയുടെ പ്രതിച്ഛായ മാറ്റിയതിന്റെയും അവരുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നൂതനഘടകങ്ങൾ ആവിഷ്കരിച്ചതിന്റെയും ബഹുമതി അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഗ്രാമീണ ജീവിതം വികസിപ്പിക്കുന്നതിലും കർഷകരുടെയും ദരിദ്രരുടെയും ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്തതിലെ അദ്ദേഹത്തിന്റെ സജീവ പങ്കാളിത്തത്തിന്റെ യഥാർത്ഥ ഉദാഹരണമാണ് ഉത്തർ പ്രദേശിന്റെ പുതിയമുഖം. വിവിധ സമുദായങ്ങളിലുള്ള വോട്ടർമാർക്കിടയിൽ, പ്രത്യേകിച്ചും പുതു തലമുറയ്ക്കിടയിൽ, മുഴുവനായി ജനസമ്മതിയാർജ്ജിച്ച അദ്ദേഹത്തിന്റെ സൈക്കിൾ റാലി വലിയ വിജയമായിരുന്നു.

Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+