Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമ്മൻ ചാണ്ടി

ഉമ്മൻ ചാണ്ടി
ഉമ്മൻ ചാണ്ടി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഒരു മുതിർന്ന നേതാവും കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയുമാണ്. അദ്ദേഹം കേരള അസംബ്ലിയുടെ പ്രതിപക്ഷനേതാവായിരുന്നിട്ടുണ്ട്.
By Moumi Majumdar | Tuesday, January 1, 2019, 01:30:52 PM [IST]

ഉമ്മൻ ചാണ്ടി ജീവചരിത്രം

ഉമ്മൻ ചാണ്ടി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഒരു മുതിർന്ന നേതാവും കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയുമാണ്. അദ്ദേഹം കേരള അസംബ്ലിയുടെ പ്രതിപക്ഷനേതാവായിരുന്നിട്ടുണ്ട്. കേരളത്തിലെ കോട്ടയം ജില്ലയിലുള്ള കുമരകത്താണ് ഉമ്മൻ ചാണ്ടി ജനിച്ചത്. പുതുപ്പള്ളി സെന്റ് ജോർജ്ജ് ഹൈ സ്ക്കൂളിൽ നിന്നും സ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം അദ്ദേഹം കോട്ടയം സി എം എസ് കോളേജിലും ചങ്ങനാശ്ശേരി സെന്റ് ബെർമൻസ് കോളേജിലും പോയിട്ടുണ്ട്. കൂടാതെ, എറണാകുളം നിയമ കോളേജിൽ നിന്നും അദ്ദേഹം നിയമബിരുദവും നേടിയിട്ടുണ്ട്. ഒരു മുഖ്യമന്ത്രിയായി ഉയരുന്നതിനു മുൻപ്, അദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത് കേരള സ്റ്റുഡന്റ്സ് യൂണിയനിലൂടെയാണ്. മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കുന്നതിനു മുൻപ്, ധനകാര്യം, ആഭ്യന്തരം, തൊഴിൽ എന്നിങ്ങനെ സംസ്ഥാനത്തിലെ പ്രധാന മേഖലകൾ വഹിച്ചിട്ടുണ്ട്.

കൂടുതൽ വായിക്കുക

ഉമ്മൻ ചാണ്ടി വ്യക്തിജീവിതം

മുഴുവൻ പേര് ഉമ്മൻ ചാണ്ടി
ജനനത്തീയതി 31 Oct 1943
ഡേറ്റ് ഓഫ് ഡെത്ത് 18 Jul 2023 (വയസ്സ് 79)
ജന്മസ്ഥലം കുമരകം
പാര്‍ട്ടിയുടെ പേര്‌ Indian National Congress
വിദ്യാഭ്യാസം Graduate Professional
തൊഴില്‍ രാഷ്ട്രീയ പ്രവർത്തകൻ
പിതാവിന്റെ പേര് കെ ഒ ചാണ്ടി
മാതാവിന്റെ പേര് ബേബി ചാണ്ടി
പങ്കാളിയുടെ പേര് മറിയാമ്മ ഉമ്മൻ
പങ്കാളിയുടെ ജോലി വിരമിച്ച ബാങ്ക് ജീവനക്കാരി
മക്കൾ 1 പുത്രൻ 2 പുത്രി
മതം ക്രിസ്തുമതം
വെബ്സെെറ്റ് oommenchandy.net

ഉമ്മൻ ചാണ്ടി ആസ്തി

ആസ്തി
₹60.92 LAKHS
ആസ്തികള്‍
₹91.22 LAKHS
ബാധ്യത
₹30.3 LAKHS

ഉമ്മൻ ചാണ്ടി കൗതുകകരമായ വിവരങ്ങള്‍

2013-ൽ ഏഷ്യാ പസിഫിക് മേഖലയിൽ “പൊതുസേവനരംഗത്തെ അഴിമതി തടയുന്നതിനും എതിരിടുന്നതിനും” ഉമ്മൻ ചാണ്ടിയ്ക്ക് യുണൈറ്റഡ് നാഷൻസ് പബ്ലിക് സെർവീസ് അവാർഡിന് അർഹമായിട്ടുണ്ട്. സാമ്പത്തിക-സാമൂഹിക ബന്ധങ്ങൾക്ക് ബഹറൈനിലെ അന്നത്തെ യു എൻ അണ്ടർ സെക്രട്ടറിയായ വു ഹോംഗ്ബോയിൽ നിന്നും അദ്ദേഹം അവാർഡ് സ്വീകരിച്ചിട്ടുണ്ട്.

ഉമ്മൻ ചാണ്ടി രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

  • 2016: ജെയ്ക്ക് സി തോമസിനെ പരാജയപ്പെടുത്തിക്കൊണ്ട് പുതുപ്പള്ളിയിൽ നിന്നും കേരള അസംബ്ലിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.
  • 2011: സുജ സൂസൻ ജോർജ്ജിനെ പരാജയപ്പെടുത്തിക്കൊണ്ട് പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ നിന്ന് പത്താം തവണ വിജയിച്ചതിനു ശേഷം മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.
  • 2006: കേരള അസംബ്ലിയിൽ പ്രതിപക്ഷ നേതാവായി
  • 2006: സിന്ധു ജോയിയെ പരാജയപ്പെടുത്തിക്കൊണ്ട് ഒമ്പതാം തവണ കേരള അസംബ്ലിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.
  • 2004: പാർലമെന്ററി തിരഞ്ഞെടുപ്പിലെ മോശം ഫലത്തെ തുടർന്ന് എ കെ ആന്റണി രാജി വെച്ചതിനു ശേഷം ആദ്യ തവണ കേരളത്തിന്റെ മുഖ്യമന്ത്രിയായി
  • 2001: ചെറിയാൻ ഫിലിപ്പിനെ പരാജയപ്പെടുത്തിക്കൊണ്ട് എട്ടാം തവണ കേരള അസംബ്ലിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.
  • 1996: റജി സക്കറിയയെ പരാജയപ്പെടുത്തിക്കൊണ്ട് ഏഴാം തവണ കേരള അസംബ്ലിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.
  • 1991: സംസ്ഥാനത്തിലെ ഫൈനാൻസ് പോർട്ട്ഫോളിയോ ചുമതല ലഭ്യമായി
  • 1991: വി എൻ വാസവനെ പരാജയപ്പെടുത്തിക്കൊണ്ട് ആറാം തവണ കേരള അസംബ്ലിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.
  • 1987: വി എൻ വാസവനെ പരാജയപ്പെടുത്തിക്കൊണ്ട് അഞ്ചാം തവണ കേരള അസംബ്ലിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.
  • 1982: സംസ്ഥാനത്തിലെ ഹോം പോർട്ട്ഫോളിയോ ചുമതല ലഭ്യമായി
  • 1982: തോമസ് രാജനെ പരാജയപ്പെടുത്തിക്കൊണ്ട് നാലാം തവണയും കേരള അസംബ്ലിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.
  • 1980: എം ആർ ജി പണിക്കരെ പരാജയപ്പെടുത്തിക്കൊണ്ട് മൂന്നാം തവണയും കേരള അസംബ്ലിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു
  • 1977: കേരളത്തിലെ തൊഴിൽ മന്ത്രിയായി
  • 1977: പി സി ചെറിയാനെ പരാജയപ്പെടുത്തി രണ്ടാം തവണയും കേരള അസംബ്ലിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു
  • 1970: ഇ എം ജോർജ്ജിനെ പരാജയപ്പെടുത്തി കേരള ലെജിസ്ലേറ്റീവ് അസംബ്ലിയിലേയ്ക്ക് പുതുപ്പള്ളിയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു.
  • 1970: കേരള സംസ്ഥാന യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു.
  • 1967: കേരള സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു

ഉമ്മൻ ചാണ്ടി നേട്ടങ്ങൾ

1970-ൽ പുതുപ്പള്ളി സീറ്റിൽ നിന്നും ആദ്യത്തെ അസംബ്ലി തിരഞ്ഞെടുപ്പ് വിജയിച്ച ഉമ്മൻ ചാണ്ടി, ഇന്നു വരെ ആ നിയോജകമണ്ഡലത്തിൽ നിന്നും 11 തവണ വിജയിച്ചുകൊണ്ട് അത് നിലനിർത്തിയിട്ടുണ്ട്. കേരളത്തിൽ നിന്നും ലോകസഭ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും നേടുന്നതിൽ കോൺഗ്രസ്സ് പരാജയപ്പെട്ടതിനു ശേഷം എ കെ ആന്റണി 2004-ൽ രാജി വെച്ചു. ഉമ്മൻ ചാണ്ടി ഏറ്റെടുത്ത് 2006-ലെ അസംബ്ലി ഇലക്ഷനിൽ കോൺഗ്രസ്സിന് പരാജയം നേരിടേണ്ടി വന്നെങ്കിൽ പോലും വോട്ട് പങ്ക് 10% ഉയർത്തിക്കൊണ്ട് 40 സീറ്റുകൾ നിലനിർത്തുവാൻ കോൺഗ്രസ്സിന് സാധിച്ചു. 2013-ൽ 2013-ൽ ഏഷ്യാ പസിഫിക് മേഖലയിൽ “പൊതുസേവനരംഗത്തെ അഴിമതി തടയുന്നതിനും എതിരിടുന്നതിനും” ഉമ്മൻ ചാണ്ടി 2013-ലെ യുണൈറ്റഡ് നാഷൻസ് പബ്ലിക് സെർവീസ് അവാർഡിന് അർഹനായി.

Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+