• search
 • Live TV
ഹോം
 » 
രാഷ്ട്രീയക്കാർ
 » 
സോണിയ ഗാന്ധി

സോണിയ ഗാന്ധി

ജീവചരിത്രം

സോണിയ ഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ മുൻ പ്രസിഡന്റാണ്. അവർ ഭരണ സഖ്യമായ യുണൈറ്റഡ് പ്രോഗ്രസ്സീവ് അലയൻസിന്റെ കോഡിനേറ്റിംഗ് കമ്മിറ്റി ചെയർ പേഴ്സനാണ്. ശ്രീമതി ഗാന്ധി 1946 ഡിസംബർ 9-ന് ഇറ്റലിയിൽ ജനിച്ചു. അവരുടെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം, അവർ വിദേശ ഭാഷ സ്ക്കൂളിൽ ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യൻ എന്നിവ പഠിയ്ക്കുവാനായി ചേർന്നു. കാംബ്രിഡ്ജിൽ ഇംഗ്ലീഷ് ഭാഷ കോഴ്സ് ചെയ്യുന്ന കാലയളവിൽ അവർ രാജീവ് ഗാന്ധിയെ കണ്ടുമുട്ടി. 1968-ൽ ദൽഹിയിൽ വെച്ച് അവർ വിവാഹിതരായി. അവർക്ക് ഒരു മകനും - രാഹുൽ, ഒരു മകളും - പ്രിയങ്ക, രണ്ട് പേരമക്കളും ഉണ്ട്. ശ്രീമതി ഗാന്ധി തന്റെ മാതാപിതാക്കളെ പരിചരിച്ച് തന്റെ വിവാഹ ജീവിതത്തിന്റെ ഭൂരിഭാഗവും സ്വകാര്യ പൗരത്വത്തോടെയാണ് ജീവിച്ചത്. അവർ തന്റെ അമ്മായിയമ്മയായ ഇന്ദിര ഗാന്ധിയുടെ ഔദ്യോഗിക കർത്തവ്യ കാലയളവിൽ സന്തത സഹചാരിയായിരിക്കുകയും പലപ്പോഴും ഗൃഹസ്ഥയായി പ്രവർത്തിക്കുകയും ചെയ്തിരുന്നു. അവരുടെ ഭർത്താവ് പ്രധാനമന്ത്രിയായിരിക്കുകയും ലോകസഭയിൽ കുറച്ചുകാലം പ്രതിപക്ഷനേതാവായിരിക്കുകയും ചെയ്ത 1984 മുതൽ 1991 വരെയുള്ള വർഷങ്ങളിൽ, പ്രധാനമായും അദ്ദേഹം രാജ്യത്തും വിദേശത്തും യാത്രപോകുമ്പോൾ അനുഗമിച്ചുകൊണ്ട് അവർ വളരെ പരിമിതമായ പൊതു ജീവിതം നയിച്ചു. അതേ സമയം തന്നെ അവർ, അദ്ദേഹത്തിന്റെ പാർലമെന്ററി നിയോജകമണ്ഡലമായ ഉത്തർ പ്രദേശ് സംസ്ഥാനത്തിലെ അമേഠിയിൽ ആരോഗ്യ പരിപാലന ക്യാമ്പുകളിലും ക്ഷേമ പ്രവർത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചു.
1991 മെയിൽ അവരുടെ ഭർത്താവ് കൊല്ലപ്പെട്ടതിനു ശേഷം, അവർ സന്നദ്ധ സംഘടനയായ രാജീവ് ഗാന്ധി ഫൗണ്ടേഷൻ ആരംഭിക്കുകയും രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഫോർകണ്ടമ്പററി സ്റ്റഡീസായ തിങ്ക്-ടാങ്കുമായി സഹകരിക്കുകയും ചെയ്തു. ഇവയുടെ ചെയർ പേഴ്സൺ എന്ന നിലയിൽ, തന്റെ ഭർത്താവിന്റെ പാരമ്പര്യ സ്മരണ നിലനിർത്തുന്ന അവരുടെ പ്രവർത്തനങ്ങളിൽ സ്വയം വ്യാപൃതയായി. അവർ മറ്റനേകം സന്നദ്ധസംഘടനകളുടെയും നേതൃത്വം വഹിച്ചു.
1998-ലെ ലോകസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ്, കോൺഗ്രസ്സ് പാർട്ടി ഉന്നതരുടെയും അനുയായികളുടെയും വമ്പിച്ച ആവശ്യത്തിന് പ്രതികരണമായി അവർ പൊതു ജീവിതത്തിലേയ്ക്ക് പ്രവേശിച്ചു. പാർട്ടിയ്ക്ക് വേണ്ടി അവർ ഊർജ്ജസ്വലതയോടെ പ്രചരണം നടത്തുകയും 1998 ഏപ്രിലിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർട്ടിയുടെ പ്രസിഡന്റായി തീരുകയും ചെയ്തു.
1999-ൽ അമേഠി പാർലമെന്ററി നിയോജകമണ്ഡലത്തിൽ നിന്ന് പാർലമെന്റംഗമായി ശ്രീമതി ഗാന്ധി ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടു. അതേ തുടർന്ന് അവർ ലോകസഭയിൽ പ്രതിപക്ഷനേതാവായി. 2004 പൊതു തിരഞ്ഞെടുപ്പിൽ അവരുടെ പാർട്ടിയ്ക്കാറ്റി തിരഞ്ഞെടുപ്പ് പ്രചരണം നടത്തുകയും കൂടുതൽ സീറ്റുകൾ ഉറപ്പിക്കുകയും ചെയ്തു. ഇത് കോൺഗ്രസ്സിനെ സഖ്യ സർക്കാർ (യു പി എ) രൂപീകരിയ്ക്കുവാൻ പ്രാപ്തമാക്കി. ഈ തിരഞ്ഞെടുപ്പിൽ, ഉത്തർ പ്രദേശിലെ റായ് ബറേലിയിൽ നിന്നും പാർലമെന്റംഗമായി അവർ തിരഞ്ഞെടുക്കപ്പെട്ടു.
കോൺഗ്രസ്സ് പാർട്ടി ഏകകണ്ഠേന അവരെ പാർലമെന്റ് നേതാവായി തിരഞ്ഞെടുക്കുകയും അതിനാൽ അവർ പ്രധാനമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെടുകയും ചെയ്തു. എന്നിരുന്നാലും ആ സ്ഥാനം ഏറ്റെടുക്കാൻ അവർ വിസമ്മതിക്കുകയും ഡോ.മൻമോഹൻ സിംഗിനെ സഖ്യ സർക്കാർ നയിക്കാൻ നാമനിർദ്ദേശം ചെയ്യുകയും ചെയ്തു. യുണൈറ്റഡ് പ്രോഗ്രസ്സീവ് സഖ്യത്തിന്റെ ചെയർ പേഴ്സൺ എന്നതിനു പുറമെ അവർ പാർലമെന്റിൽ കോൺഗ്രസ്സ് പാർട്ടിയുടെ നേതാവ് കൂടിയാണ്.
അവർ 2006 മെയ് വരെ സാമൂഹിക-സാമ്പത്തിക പ്രാധാന്യത്തിന്റെ മേഖലകളിൽ സർക്കാരിന് കാലാനുസൃതമായ നിർദ്ദേശങ്ങൾ നല്കുന്ന ഒരു വേദിയായ നാഷണൽ അഡ്വൈസറി കൗൺസിലിന്റെ (എൻ എ സി) ചെയർ പേഴ്സണുമായിരുന്നു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വിവരാവകാശ നിയമം, ദേശീയ ഗ്രാമീണാരോഗ്യ ദൗത്യം, ഉച്ചഭക്ഷണ പദ്ധതി, ജവഹർ ലാൽ നെഹ്രു നഗര നവീകരണ ദൗത്യം, ദേശീയ പുനരധിവാസ നയം എന്നിവ സംബന്ധിച്ചുള്ള എൻ എ സിയുടെ നിർദ്ദേശങ്ങളിൽ ഔദ്യോഗികമായുള്ള പ്രവർത്തനങ്ങളിൽ പ്രാരംഭ സംരംഭങ്ങൾ കലാശിച്ചു.

വ്യക്തിജീവിതം

മുഴുവൻ പേര് സോണിയ ഗാന്ധി
ജനനത്തീയതി 09 Dec 1946 (വയസ്സ് 72)
ജന്മസ്ഥലം വിസൻസ, ഇറ്റലി
പാര്‍ട്ടിയുടെ പേര്‌ Indian National Congress
വിദ്യാഭ്യാസം Others
തൊഴില്‍ രാഷ്ട്രീയ പ്രവർത്തക
പിതാവിന്റെ പേര് സ്റ്റെഫാനൊ മൈനൊ
മാതാവിന്റെ പേര് പൗള മൈനൊ
പങ്കാളിയുടെ പേര് പരേതനായ ശ്രീ രാജീവ് ഗാന്ധി
പങ്കാളിയുടെ ജോലി മുൻ പ്രധാന മന്ത്രി
ആണ്‍കുട്ടികള്‍ എത്ര 1
പെണ്‍കുട്ടികള്‍ എത്ര 1

സന്പർക്കം

സ്ഥിര വിലാസം ന. 40, ജൻ പഥ്, ന്യൂ ദൽഹി, ഇപ്പോൾ റായ് ബറേലിയിൽ
നിലവിലെ വിലാസം 10, ജൻ പഥ്, ന്യൂ ദൽഹി - 110 011
ബന്ധപ്പെടേണ്ട നന്പർ 07839306400, 05352005599, :+91 2379 2263,2301 9080
ഇമെയില്‍ raebareli.inc@gmail.com, soniagandhi@sansad.nic.in

രസകരമായ വസ്തുതകൾ

1) അവരുടെ ബാല്യകാലത്ത്, അവർ ഫുട്ബാളിൽ വളരെ താല്പര്യമുള്ളവളും അയൽ വക്കത്തെ കുട്ടികളുമായി ഫുട്ട്ബാൾ കളിക്കുകയും ചെയ്തിരുന്നു. അവരുടെ വിവാഹത്തിനു മുൻപ്, അവർ ബച്ചൻസിനൊപ്പം അവരുടെ വെല്ലിംഗ്ടൺ ക്രസന്റ് ഹൗസിലായിരുന്നു താമസിച്ചിരുന്നത്.
2) 1968 ജനുവരി 26-ന് (ഇന്ത്യയുടെ റിപ്പബ്ലിക് ദിനം) രാജീവ് ഗാന്ധിയുമായി സോണിയയുടെ വിവാഹം ഉറപ്പിക്കുകയും 1968 ഫെബ്രുവരി 25-ന് ഇന്ദിര ഗാന്ധി, ഫിറോസ് ഗാന്ധിയെ ദശകങ്ങൾക്ക് മുൻപ് വിവാഹം ചെയ്ത അതേ വസന്ത പഞ്ചമി ദിവസം അദ്ദേഹത്തെ വിവാഹം കഴിക്കുകയും ചെയ്തു.
3) അവരുടെ മെഹന്തി ആഘോഷം(വിവാഹത്തിന് ഒരു ദിവസം മുൻപ്) ബച്ചന്റെ വീട്ടിൽ വെച്ചായിരുന്നു നടന്നത്.
4) വിവാഹത്തിനു മുൻപ് അവർ ഫ്രെഞ്ചിൽ നിപുണയായിരുന്നു. വിവാഹത്തിനു ശേഷം അവർ തുടക്കത്തിൽ വീട്ടിലൊരു ട്യൂട്ടറിന്റെ സഹായത്തോടെയും പിന്നീട് ഒരു സ്ഥാപനന്ത്തിൽ ചേർന്നും ഹിന്ദി പഠിച്ചു.
5) അവർ രാജീവ് എന്നും രാജീവിന്റെ ലോകം എന്നും രണ്ട് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. “സ്വാതന്ത്ര്യത്തിന്റെ മകൾ” “ ടു എലോൺ, ടു ടുഗദർ” എന്നിങ്ങനെ പേരുള്ള 1922-നും 1964-നുമിടയിൽ പണ്ഡിറ്റ് ജവഹർ ലാൽ നെഹ്രുവും ഇന്ദിരഗാന്ധിയും തമ്മിൽ കൈമാറിയ കത്തുകളുടെ രണ്ട് ഖണ്ഡങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്.
6) പരിസ്ഥിതി, അധഃസ്ഥിതരുടെ പ്രത്യേകിച്ച് സ്ത്രീകളുടെ ശാക്തീകരണം, ശിശുക്ഷേമം എന്നിവ സംബന്ധിച്ചുള്ള പ്രശ്നങ്ങളിൽ അവർക്ക് പ്രത്യേക താല്പര്യമുണ്ട്.
7) ഇന്ത്യൻ സമകാലികരെ കുറിച്ച് വായിക്കൽ, ശാസ്ത്രീയവും ഗോത്രസംബന്ധമായതുമായ കലകൾ, ഇന്ത്യൻ കൈത്തറിയും കരകൗശലവും, നാടോടി ഗാനങ്ങളും ശാസ്ത്രീയ ഗാനങ്ങളും എന്നിവ അവരുടെ മറ്റ് താല്പര്യങ്ങളാണ്. ന്യൂ ദൽഹിയിലെ ദേശീയ മ്യൂസിയത്തിൽ നിന്നും എണ്ണഛായാചിന്ത്രങ്ങളുടെ പരിരക്ഷണത്തിൽ അവർക്ക് ഡിപ്ലോമയുണ്ട്.

രാാഷ്ട്രീയ ജീവിതകാലം

 • 2014
  2014 ലോകസഭ തിരഞ്ഞെടുപ്പിൽ, നാലാം തവണ റായ്ബറേലിയിൽ നിന്നും അവർ ലോകസഭ സീറ്റ് നേടി.
 • 2009
  2009 ലോകസഭ തിരഞ്ഞെടുപ്പിൽ മൂന്നാം തവണ റായ് ബറേലി നിയോജകമണ്ഡലത്തിൽ നിന്നും വീണ്ടും അവർ തിരഞ്ഞെടുക്കപ്പെട്ടു.
 • 2006
  ഉത്തർ പ്രദേശിലെ റായ് ബറേലി നിയോജകമണ്ഡലത്തിൽ നിന്നും അവർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
 • 2004
  2004 ലോകസഭ തിരഞ്ഞെടുപ്പിൽ അവർ ഉത്തർ പ്രദേശിലെ റായ് ബറേലിയിൽ നിന്നും ലോകസഭ സീറ്റ് വിജയിച്ചു. 2004 മെയ് 16-ന് യുണൈറ്റഡ് പ്രോഗ്രസ്സീവ് സഖ്യം (യു പി എ) എന്ന് വിളിച്ച 15-പാർട്ടി സഖ്യ സർക്കാരിന്റെ നേതാവായി അവർ തിരഞ്ഞെടുക്കപ്പെട്ടു.
 • 1999
  ഉത്തർ പ്രദേശിലെ അമേഠിയിൽ നിന്നും കർണ്ണാടകയിലെ ബെല്ലാരിയിൽ നിന്നും അവർ ലോകസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും രണ്ടിടത്തും വിജയിക്കുകയും ചെയ്തു.
 • 1999
  13-മത് ലോകസഭയുടെ പ്രതിപക്ഷ നേതാവായി അവർ തിരഞ്ഞെടുക്കപ്പെട്ടു.
 • 1998
  അവർ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർട്ടി നേതാവായി.
 • 1997
  ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ പ്രഥമാംഗമായി സോണിയ ഗാന്ധി ചേർന്നു
ആസ്തി9.29 CRORE
ആസ്തികള്‍9.29 CRORE
ബാധ്യതN/A

Disclaimer: The information relating to the candidate is an archive based on the self-declared affidavit filed at the time of elections. The current status may be different. For the latest on the candidate kindly refer to the affidavit filed by the candidate with the Election Commission of India in the recent election.

സോഷ്യല്‍

ആൽബം

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more