• search
 • Live TV
ഹോം
 » 
രാഷ്ട്രീയക്കാർ
 » 
മമത ബാനർജി

മമത ബാനർജി

ജീവചരിത്രം

മമത ബാനർജി വെസ്റ്റ് ബംഗാളിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിയും ആൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്സ് നേതാവുമാണ്. കൊൽക്കൊത്തയിലെ മധ്യ വർഗ്ഗ കുടുംബത്തിൽ ജനിച്ച അവർ കോളേജിൽ നിന്നും സജീവ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. തന്റെ യൗവ്വനകാലത്ത് കോൺഗ്രസ്സിൽ ചേർന്ന അവർ 1984-ൽ ദക്ഷിണ കൊൽക്കൊത്തയിൽ നിന്നും തന്റെ ആദ്യ ലോകസഭ തിരഞ്ഞെടുപ്പ് വിജയിച്ചു. 1989 - ഇൽ ആ സീറ്റ് നഷ്ടപ്പെടുകയും 1991-ൽ വീണ്ടും വിജയിക്കുകയും ചെയ്തു. 2009 -ലെ പൊതു തിരഞ്ഞെടുപ്പ് വരെ ആ സീറ്റ് അവർ നിലനിർത്തി. 1997-ൽ അവർ ആൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്സ് രൂപീകരിക്കുകയും രണ്ട് തവണ റെയിൽ വേ മന്ത്രിയാവുകയും ചെയ്തു. എൻ ഡി എ യും യു പി എ യും തമ്മിലുണ്ടായ സഖ്യത്തെ തുടർന്ന്, നന്ദിഗ്രാമിലും സിംഗൂരിലുമുണ്ടായ പ്രക്ഷോഭസമയത്ത് ബാനർജി കൂടുതൽ ഔന്നത്യത്തിലേയ്ക്കുയർന്നു. ഒടുവിൽ, 2011-ലും 2016-ലും അവർ വെസ്റ്റ് ബംഗാളിലെ മുഖ്യമന്ത്രിയായി വൻ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു.

വ്യക്തിജീവിതം

മുഴുവൻ പേര് മമത ബാനർജി
ജനനത്തീയതി 05 Jan 1955 (വയസ്സ് 64)
ജന്മസ്ഥലം കൊൽക്കൊത്ത
പാര്‍ട്ടിയുടെ പേര്‌ All India Trinamool Congress
വിദ്യാഭ്യാസം Post Graduate
തൊഴില്‍ രാഷ്ട്രീയ പ്രവർത്തനവും സാമൂഹിക പ്രവർത്തനങ്ങളും
പിതാവിന്റെ പേര് പ്രൊമിലേശ്വർ ബാനർജി
മാതാവിന്റെ പേര് ഗായത്രി ബാനർജി

സന്പർക്കം

സ്ഥിര വിലാസം 30 ബി, ഹരീഷ് ചാറ്റർജി സ്ട്രീറ്റ്, കൊൽ ക്കൊത്ത - 700026
നിലവിലെ വിലാസം 30 ബി, ഹരീഷ് ചാറ്റർജി സ്ട്രീറ്റ്, കൊൽ ക്കൊത്ത - 700026
ബന്ധപ്പെടേണ്ട നന്പർ 9073348620, 09831159772
ഇമെയില്‍ cm@wb.gov.in
വെബ്സെെറ്റ് https://wb.gov.in/portal/web/guest/meet-the-chief-minister
സാമൂഹ്യ മാധ്യമങ്ങളിലെ സാന്നിധ്യം

രസകരമായ വസ്തുതകൾ

മമത ബാനർജി വെസ്റ്റ് ബംഗാളിലെ ആദ്യത്തെ എക്കാലത്തെയും വനിതാ മുഖ്യമന്ത്രിയായി. മൂത്ത സഹോദരി എന്നർത്ഥം വരുന്ന ‘ദീദി’ എന്നാണവർ വ്യാപകമായി അറിയപ്പെട്ടത്. അവർക്ക് ചരിത്രത്തിൽ ഓണേഴ്സ് ബിരുദവും ഇസ്ലാമിക് ചരിത്രത്തിൽ ബിരുദാനന്തരബിരുദവും എഡ്യുക്കേഷനിലും നിയമത്തിലും ബിരുദവുമുണ്ട്. അവർ കവിതയെഴുതാറുണ്ട്. കൂടാതെ 300-ലധികം ചിത്രരചനകൾ വിറ്റിട്ടുണ്ട്. അവർ പല തവണ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെട്ടിട്ടുണ്ട്.

രാാഷ്ട്രീയ ജീവിതകാലം

 • 2016
  ഇടത് -കോൺഗ്രസ്സ് സഖ്യത്തിനെതിരെ ടി എം സി ഒറ്റയ്ക്ക് 211 സീറ്റുകൾ നേടി രണ്ടാം തവണ വെസ്റ്റ് ബംഗാളിന്റെ മുഖ്യമന്ത്രിയായി.
 • 2012
  മമത യു പി എ യിൽ നിന്നുള്ള പിന്തുണ പിൻവലിച്ചു.
 • 2011
  സംസ്ഥാനത്തെ 34 വർഷമായുള്ള ഇടത് മുന്നണി ഭരണത്തെ താഴെയിറക്കിക്കൊണ്ട് 294-ൽ 227 സീറ്റും ടി എം സി- കോൺഗ്രസ്സ് സഖ്യത്തിലൂടെ നേടി വെസ്റ്റ് ബംഗാളിന്റെ 8-മത് മുഖ്യമന്ത്രിയായി.
 • 2009
  ലോകസഭ തിരഞ്ഞെടുപ്പിനു തൊട്ടു മുൻപ് അവർ കോൺഗ്രസ്സ് നയിയ്ക്കുന്ന യു പി എ യിൽ ചേരുകയും വിജയിക്കുകയും ചെയ്തു. കൊൽക്കൊത്ത ദക്ഷിണിൽ നിന്നും മമത തന്റെ തുടർച്ചയായ അഞ്ചാം വിജയവും രേഖപ്പെടുത്തി റെയിൽവേ ക്യാബിനറ്റ് മന്ത്രിയായി മാറി. റെയിൽവേ മന്ത്രിയായിട്ട് ഇത് അവരുടെ രണ്ടാം തവണയായിരുന്നു.
 • 2006
  കൊൽക്കൊത്ത മുനിസിപ്പൽ കോർപ്പൊറേഷൻ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനു ശേഷം, മമത തന്റെ പാർട്ടിയിലേയ്ക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ തുടങ്ങി.
 • 2006
  2006 ആഗസ്റ്റ് 4-ന് ലോകസഭ നടപടിക്കാലയളവിൽ, മമത തന്റെ രാജിക്കത്ത് ഡെപ്യൂട്ടി സ്പീക്കർ ചരൺജിത് സിംഗ് അത്വാളിന് നേർക്ക് വലിച്ചെറിഞ്ഞു.
 • 2006
  നിർദ്ദിഷ്ട ടാറ്റ മോട്ടേഴ്സ് കാർ പദ്ധതിയ്ക്കെതിരെ മമത ബാനർജി പ്രബലമായ സമരത്തിന് ആഹ്വാനം ചെയ്തു. തൃണമൂൽ കോൺഗ്രസ്സ് എം എൽ എ മാർ അസംബ്ലിയ്ക്കുള്ളിൽ ഉപകരണങ്ങളും മൈക്രോഫോണുകളും നശിപ്പിച്ചു കൊണ്ട് പ്രതിഷേധം നടത്തി.
 • 2005
  വെസ്റ്റ് ബംഗാൾ സർക്കാർ നടത്തുന്ന നിർബന്ധിത സ്ഥലം ഒഴിപ്പിക്കലിനെതിരെ മമത പ്രതിഷേധിച്ചു. ഒരു ലക്ഷത്തിലധികം കർഷകർ മമതയ്ക്കൊപ്പമായിരുന്നു.
 • 2004
  മമത, റാബിൻ ദേബിനെ പരാജയപ്പെടുത്തി തന്റെ സീറ്റ് നിലനിർത്തി.
 • 1999
  മമത വീണ്ടും കൊൽക്കൊത്ത ദക്ഷിണിൽ നിന്നും വിജയിച്ചു. ഈ തവണ അവർ സി പി ഐ(എം)ന്റെ സുഭാങ്കർ ചക്രബൊർത്തിയെ പരാജയപ്പെടുത്തി.
 • 1999
  മമതയുടെ ടി എം സി, നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻ ഡി എ) സർക്കാരിൽ ചേരുകയും യൂണിയൻ റെയിൽ വേ മന്ത്രിയാകുകയും ചെയ്തു. അവർ തന്റെ ആദ്യ റെയിൽ വേ ബഡ്ജറ്റ് അവതരിപ്പിച്ചു. 2000-2001 സാമ്പത്തിക വർഷത്തിലേയ്ക്ക് അവർ 19 പുതിയ ട്രെയിനുകൾ അവതരിപ്പിച്ചു.
 • 1998
  1998-ലെ പൊതു തിരഞ്ഞെടുപ്പിൽ മമതയുടെ വോട്ട് പങ്ക് 59% ആയി ഉയർന്നു. അതേ സീറ്റിൽ നിന്നും സി പി ഐ (എം) ന്റെ പ്രശാന്ത കുമാർ സൂറിനെതിരെ 224,081 വോട്ടുകളോടെ അവർ വിജയിച്ചു.
 • 1997
  മമത കോൺഗ്രസ്സ് പാർട്ടി ഉപേക്ഷിച്ച് പൊതുവായി ടി എം സി അഥവാ തൃണമൂൽ കോൺഗ്രസ്സ് എന്നറിയപ്പെടുന്ന ആൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്സ് ആരംഭിച്ചു. താമസിയാതെ തന്നെ അവരുടെ പാർട്ടി കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രധാന പ്രതിപക്ഷ പാർട്ടിയായി മാറി
 • 1996
  മമത തന്റെ കൊൽക്കൊത്ത ദക്ഷിൻ സീറ്റ് നിലനിർത്തി. ഈ തവണ അവർ 103,261 വോട്ടുകൾക്ക് വിജയിച്ചു. അവർ സി പി ഐ (എം) ന്റെ ഭാരതി മുഖർജിയെ പരാജയപ്പെടുത്തി.
 • 1991
  മമത ലോകസഭയിലേയ്ക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഈ സമയം അവർ കൊൽക്കൊത്ത ദക്ഷിണിൽ നിന്നും വിജയിച്ചു. അവർക്ക് 3,67,896 വോട്ടുകൾ അതായത് മൊത്തം വോട്ടുകളുടെ ഏകദേശം 52% ലഭിച്ചു.
 • 1991
  പി വി നരസിംഹ റാവു സർക്കാർ കാലയളവിൽ മമത സംസ്ഥാന മനുഷ്യ വിഭവ വികസനം, യുവ കാര്യാലയം, കായികം, വനിത & ശിശു വികസനം എന്നീ മന്ത്രാലയങ്ങളുടെ യൂണിയൻ മന്ത്രിയായിട്ടുണ്ട്. പിന്നീട് 1993-ൽ അവർ തന്റെ ചുമതലകളിൽ നിന്നും സ്വതന്ത്രയായി.
 • 1989
  1989-ലെ ലോകസഭ തിരഞ്ഞെടുപ്പ് കാലയളവിൽ, വെസ്റ്റ് ബംഗാളിലെ കോൺഗ്രസ്സ് വിരുദ്ധ തരംഗം കാരണം മമതയ്ക്ക് ജാധവ് പൂർ സീറ്റ് നഷ്ടമായി.
 • 1984
  ജാദവ് പൂർ ലോകസഭ നിയോജകമണ്ഡലത്തിൽ നിന്നും കമ്മ്യൂണിസ്റ്റ് അതികായനായ സോമനാഥ് ചാറ്റർജിയെ പരാജയപ്പെടുത്തിക്കൊണ്ട് അവർ തന്റെ എക്കാലത്തെയും ആദ്യ ലോകസഭ തിരഞ്ഞെടുപ്പ് വിജയിച്ചു. മമത ഏറ്റവും പ്രായം കുറഞ്ഞ പാർലമെന്റേറിയന്മാരിൽ ഒരാളായി.
 • 1984
  1984-ന്റെ മധ്യകാലത്ത് അവർ ഇന്ത്യൻ യൂത്ത് കോൺഗ്രസ്സിന്റെ ജനറൽ സെക്രട്ടറിയായി നിയമിതയായി.
 • 1976
  അവർ വെസ്റ്റ് ബംഗാളിലെ മഹിളാ കോൺഗ്രസ്സ് ജനറൽ സെക്രട്ടറിയായി. അവർ ഈ സ്ഥാനത്ത് ഏകദേശം നാല് വർഷത്തോളം സേവനമനുഷ്ഠിച്ചു.
 • 1974
  മമത കോൺഗ്രസ്സ് പാർട്ടിയുടെ ജില്ലാ യൂണിറ്റിനൊപ്പം തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചു.

മുന്‍കാല ചരിത്രം

 • 1970
  ജോഗമയ ദേവി കോളേജിൽ പഠിക്കുന്ന സമയം അവർ ഛത്ര പരിഷദ് ആരംഭിച്ചു. ഇത് കോൺഗ്രസ്സിന്റെ (ഐ) വിദ്യാർത്ഥി സംഘടനയായിരുന്നു. അവർ സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യയുടെ ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് യൂണിയനെ പരാജയപ്പെടുത്തി.
ആസ്തി30.45 LAKHS
ആസ്തികള്‍30.45 LAKHS
ബാധ്യതN/A

Disclaimer: The information relating to the candidate is an archive based on the self-declared affidavit filed at the time of elections. The current status may be different. For the latest on the candidate kindly refer to the affidavit filed by the candidate with the Election Commission of India in the recent election.

സോഷ്യല്‍

ആൽബം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more