Get Updates
Get notified of breaking news, exclusive insights, and must-see stories!

അമിത് ഷാ

അമിത് ഷാ
2014 ലെ ലോക്സഭ തിരഞ്ഞെടുപ്പിലെ ബിജെപി വിജയത്തോടെയാണ് അമിത് ഷായെന്ന രാഷ്ട്രീയ ചാണക്യൻ ദേശീയ തലത്തിൽ ശ്രദ്ധ നേടുന്നത്. ഗുജറാത്തിലും ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപിയുടെ കൂറ്റൻ വിജയത്തിന് പിന്നിൽ അദ്ദേഹത്തിന്റെ ഇടപെടൽ നിർണായകമായിരുന്നു.
By Rashmi | Monday, February 8, 2021, 12:51:06 PM [IST]

അമിത് ഷാ ജീവചരിത്രം

2014 ലെ ലോക്സഭ തിരഞ്ഞെടുപ്പിലെ ബിജെപി വിജയത്തോടെയാണ് അമിത് ഷായെന്ന രാഷ്ട്രീയ ചാണക്യൻ ദേശീയ തലത്തിൽ ശ്രദ്ധ നേടുന്നത്.ഗുജറാത്തിലും ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപിയുടെ കൂറ്റൻ വിജയത്തിന് പിന്നിൽ അദ്ദേഹത്തിന്റെ ഇടപെടൽ നിർണായകമായിരുന്നു. ഗുജറാത്തിലെ സർഖേജിൽ നിന്ന് നാല് തവണ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട അമിത് ഷാ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ വലംകൈ ആയിരുന്നു. മാത്രമല്ല മോദിക്ക് കീഴിൽ സർക്കാരിൽ നിരവധി സുപ്രധാന വകുപ്പുകളും കൈകാര്യം ചെയ്തിരുന്നു. അഹമ്മദാബാദിൽ തന്റെ കോളേജ് കാലത്താണ് അമിത് ഷാ രാഷ്ട്രീയ സ്വയം സേവകസംഘത്തിന്റെ പ്രവർത്തകനാകുന്നത്. ആർഎസ്എസിൽ പ്രവർത്തിക്കുമ്പോഴാണ് അദ്ദേഹം മോദിയെ 1982ൽ പരിചയപ്പെടുന്നത്. അന്ന് ഷാ വെറും ബെജപി പ്രവർത്തകൻ മാത്രമായിരുന്നു. അവിടെ നിന്നാണ് അദ്ദേഹം ബിജെപിയുടെ രാഷ്ട്രീയ ചാണക്യനായും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായും വളർന്ന് വന്നത്.

കൂടുതൽ വായിക്കുക

അമിത് ഷാ വ്യക്തിജീവിതം

മുഴുവൻ പേര് അമിത് ഷാ
ജനനത്തീയതി 22 Oct 1964 (വയസ്സ് 61)
ജന്മസ്ഥലം മുംബൈ (മഹാരാഷ്ട്ര)
പാര്‍ട്ടിയുടെ പേര്‌ Bharatiya Janta Party
വിദ്യാഭ്യാസം NULL
തൊഴില്‍ കൃഷി, രാഷ്ട്രീയ, സാമൂഹിക പ്രവർത്തകൻ
പിതാവിന്റെ പേര് അമിത് അനിൽ ചന്ദ്ര ഷാ
മാതാവിന്റെ പേര് ശ്രീമതി കുസുംബെൻ ഷാ
പങ്കാളിയുടെ പേര് സോനൽ ബെൻ ഷാ
പങ്കാളിയുടെ ജോലി സാമൂഹിക പ്രവർത്തക
മക്കൾ 1 പുത്രൻ
മതം ഹിന്ദു
വെബ്സെെറ്റ് http://amitshah.co.in

അമിത് ഷാ ആസ്തി

ആസ്തി
₹65.25 CRORE
ആസ്തികള്‍
₹65.67 CRORE
ബാധ്യത
₹42.1 LAKHS

അമിത് ഷാ കൗതുകകരമായ വിവരങ്ങള്‍

കായിക രംഗത്തോട് കടുത്ത താത്പര്യം പുലർത്തിയ വ്യക്തിയായിരുന്നു ഷാ.. 2006 ൽ ഗുജറാത്ത് ചെസ് അസോസിയേഷന്റേയും 2009 ൽ സെൻട്രൽ ബോർഡ് ഓഫ് ക്രിക്കറ്റ് അസോസിയേഷന്റേയും 2014 ൽ ഗുജറാത്ത് സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റ് ആയി ഷാ പ്രവർത്തിച്ചിട്ടുണ്ട്.2009 ൽ ഗുജറാത്ത് സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. അമിത് ഷാ ഗുജറാത്ത് സ്റ്റേറ്റ് ചെസ് അസോസിയേഷൻ ചെയർമാനായിരിക്കെയാണ് അഹമ്മദാബാദിലെ സർക്കാർ സ്കൂളുകളിൽ പൈലറ്റ് പ്രോജക്ട് അടിസ്ഥാനത്തിൽ ചെസ് അവതരിപ്പിച്ചത്. സ്കൂൾ കാലയളവിൽ കലാരംഗത്തും ഷാ സജീവമായിരുന്നു.

അമിത് ഷാ രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

  • 2019 : മുതിർന്ന നേതാവ് എൽകെ അദ്വാനിയുടെ മണ്ഡലമായ ഗാന്ധി നഗറിൽ നിന്ന് ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചു
  • 2017 : രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
  • 2014 : അമിത് ഷാ ഭാരതീയ ജനതാപാർട്ടിയുടെ ദേശീയ പ്രസിഡന്റായി
  • 2013 : ബി.ജെ.പിയുടെ ദേശീയ ജനറൽ സെക്രട്ടറിയായി നിയമിതനായി
  • 2012 : 2012 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അമിത് ഷാ നരൺപുര സീറ്റിൽ നിന്ന് മത്സരിച്ച് കോൺഗ്രസ് പാർട്ടിയിലെ ഡോ. ജിതുഭായ് ബി പട്ടേലിനെ പരാജയപ്പെടുത്തി. 60,000 വോട്ടുകൾക്കാണ് അദ്ദേഹം വിജയിച്ചത്.
  • 2007 : അമിത് ഷാ വീണ്ടും സർക്കാജ് നിയമസഭയിൽ നിന്ന് മത്സരിച്ച് വിജയിച്ചു. ഐ‌എൻ‌സി സ്ഥാനാർത്ഥി ഹിമാൻഷു വിത്തൽഭായ് പട്ടേലിനെ 1,58,036 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.തുടർന്ന് സർക്കാരിൽ ആഭ്യന്തര, ഗതാഗത വകുപ്പ് മന്ത്രിയായി നിയമിതനായി
  • 2002 : Amit Shah again contested from Sarkhej Assembly and won. He defeated INC candidate Himanshu Vitthalbhai Patel with the margin of 1,58,036 votes. Amit Shah was given the key ministries of Home, Transport, and Prohibition.
  • 2001 : ബിജെപി സഹകാരിക പ്രകോസ്തയുടെ നാഷ്ണൽ കൺവീനറായി നിയമിതനായി. ഗൗരവ് യാത്രയുടെ സഹ സംഘാടകനായി നിയമിതനായി
  • 2000 : അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റായി അമിത് ഷാ തിരഞ്ഞെടുക്കപ്പെട്ടു
  • 1999 : ഗുജറാത്തിലെ ബി.ജെ.പിയുടെ സംസ്ഥാന വൈസ് പ്രസിഡന്റായി
  • 1998 : അതേ സീറ്റിൽ നിന്ന് എം‌എൽ‌എയായി അമിത് ഷാ ഗുജറാത്ത് നിയമസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് പാർട്ടിയുടെ പ്രമുഖ് ഭായ് കനുഭായ് പട്ടേലിനെ പരാജയപ്പെടുത്തിയായിരുന്നു വിജയം. അതേ വർഷം തന്നെ ഗുജറാത്തിലെ ബി.ജെ.പി സംസ്ഥാന സെക്രട്ടറിയായി അദ്ദേഹം നിയമിതനായി.
  • 1997 : സർക്കാജ് നിയമസഭ സീറ്റിൽ നിന്ന് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച് അദ്ദേഹം എം‌എൽ‌എയായി. 25,000 ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്.
  • 1997 : ഭാരതീയ ജനത മോർച്ചയുടെ ട്രഷററായി.
  • 1995 : ഗുജറാത്ത് സ്റ്റേറ്റ് ഫിനാൻസ് കോർപ്പറേഷന്റെ പ്രസിഡന്റായി
  • 1989 : അഹമ്മദാബാദ് സിറ്റി ഗുജറാത്ത് ബി.ജെ.പി സെക്രട്ടറിയായി നിയമിതനായി.
  • 1987 : ഭാരതീയ ജനത മോർച്ച അംഗമായി അദ്ദേഹം നിയമിതനായി
  • 1982 : ഗുജറാത്തിലെ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ ജോയിന്റ് സെക്രട്ടറിയായി
  • 1980 : ആർഎസ്എസിൽ ചേർന്ന അമിത് ഷാ ആർഎസ്എസിന്റെ വിദ്യാർത്ഥി വിഭാഗത്തിലും അഖിലഭാരതീയ വിദ്യാർത്ഥി പരിഷത്തിനും വേണ്ടി നാല് വർഷത്തോളം പ്രവർത്തിച്ചു.

അമിത് ഷാ നേട്ടങ്ങൾ

നേരത്തെ, പ്രതിവർഷം ശരാശരി 3,500 തൊഴിലാളികൾ മാത്രമാണ് ഇത്തരം പരിശീലന ക്യാമ്പുകളിൽ പങ്കെടുത്തിരുന്നത്. അമിത് ഷായുടെ ഇടപെടലിന് ശേഷം 2015 ൽ 7,25,000 തൊഴിലാളികൾ ക്യാമ്പുകളിൽ പങ്കെടുക്കാൻ തുടങ്ങി. അമിത് ഷായുടെ നേതൃത്വത്തിൽ ബിജെപിയിൽ അംഗത്വം എടുക്കുന്നവരുടെ എണ്ണം 3 കോടിയിൽ നിന്ന് 11 കോടിയിലധികമായി ഉയർന്നു.

Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+