Get Updates
Get notified of breaking news, exclusive insights, and must-see stories!

ശിവരാജ് സിംഗ് ചൗഹാൻ

ശിവരാജ് സിംഗ് ചൗഹാൻ
ശിവരാജ് സിംഗ് ചൗഹാൻ മധ്യ പ്രദേശിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിയാണ്. അദ്ദേഹം ബി ജെ പിയിൽ നിന്നാണ്.
By Zainab Ashraf | Tuesday, January 1, 2019, 01:32:38 PM [IST]

ശിവരാജ് സിംഗ് ചൗഹാൻ ജീവചരിത്രം

ശിവരാജ് സിംഗ് ചൗഹാൻ മധ്യ പ്രദേശിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിയാണ്. അദ്ദേഹം ബി ജെ പിയിൽ നിന്നാണ്. രാഷ്ട്രീയത്തിൽ ചേരുന്നതിനു മുൻപ് അദ്ദേഹം രാഷ്ട്രീയ സ്വയം സേവക് സംഘ് (ആർ എസ് എസ്) വൊളണ്ടിയർ ആയി രാജ്യത്തെ സേവിച്ചു. 1972-ൽ തന്റെ 13-മത്തെ വയസിൽ അദ്ദേഹം ആർ എസ് എസിൽ ചേർന്നു. വിദിഷ ലോകസഭ നിയോജകമണ്ഡലത്തിൽ നിന്നും അദ്ദേഹം അഞ്ച് തവണ പാർലമെന്റംഗമായിട്ടുണ്ട്. നിലവിൽ അദ്ദേഹം സെഹോർ ജില്ലയിലെ ബുധ്നി നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. അദ്ദേഹം എ ബി വി പിയിലും വിവിധ സ്ഥാനങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ ആദ്യ നാളുകളിൽ അഖില ഭാരതീയ കേഷരിയ വാഹിനിയുടെ കൺ വീനർ കൂടിയായിരുന്നു അദ്ദേഹം. തന്റെ വനിതാക്ഷേമ-ശാക്തീകരണ പദ്ധതികൾക്ക് ശിവരാജ് വളരെ പ്രശസ്തനാണ്. ഗാവോം കി ബേട്ടി യോജന, ജനനി സുരക്ഷ ഏവം ജനനി പ്രസവ് യോജന, സ്വാഗതം ലക്ഷ്മി യോജന, ഉഷ കിരൺ യോജന, തേജസ്വിനി, വൺ സ്റ്റോപ്പ് ക്രൈസിസ് സെന്റർ, ലഡോ അഭിയാൻ, മുതലായവ മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹത്തിന്റെ ഭരണത്തിലെ പ്രധാന പദ്ധതികളാണ്. അദ്ദേഹത്തിന്റെ ബാല്യകാലനാളുകളിൽ, കുഞ്ഞു ശിവരാജ് നർമ്മദ നദിയുടെ തെളിഞ്ഞ വെള്ളത്തിൽ നീന്തുന്നതിനും കളിയ്ക്കുന്നതിനും അതുമായി ഒരു പ്രത്യേക ബന്ധം ഉണ്ടാക്കുന്നതിലും ധാരാളം സമയം ചിലവഴിച്ചു. നദിയുമായുള്ള അദ്ദേഹത്തിന്റെ വൈകാരിക ബന്ധം നദിയെയും അവളുടെ ജൈവവ്യവ്സ്ഥകളെയും പരിപാലിയ്ക്കുന്നതിലുള്ള അദ്ദേഹത്തിന്റെ പ്രയത്നങ്ങൾ കാണിച്ചു തരുന്നു.

കൂടുതൽ വായിക്കുക

ശിവരാജ് സിംഗ് ചൗഹാൻ വ്യക്തിജീവിതം

മുഴുവൻ പേര് ശിവരാജ് സിംഗ് ചൗഹാൻ
ജനനത്തീയതി 05 Mar 1959 (വയസ്സ് 67)
ജന്മസ്ഥലം സെഹോർ, മധ്യ പ്രദേശ്
പാര്‍ട്ടിയുടെ പേര്‌ Bharatiya Janta Party
വിദ്യാഭ്യാസം Post Graduate
തൊഴില്‍ കൃഷിക്കാരൻ
പിതാവിന്റെ പേര് പ്രേം സിംഗ് ചൗഹാൻ
മാതാവിന്റെ പേര് സുന്ദർ ബായ് ചൗഹാൻ
പങ്കാളിയുടെ പേര് സാധന സിംഗ് ചൗഹാൻ
മക്കൾ 2 പുത്രൻ
മതം ഹിന്ദു
വെബ്സെെറ്റ് http://www.shivrajsinghchouhan.org/

ശിവരാജ് സിംഗ് ചൗഹാൻ ആസ്തി

ആസ്തി
₹8.34 CRORE
ആസ്തികള്‍
₹8.99 CRORE
ബാധ്യത
₹64.12 LAKHS

ശിവരാജ് സിംഗ് ചൗഹാൻ കൗതുകകരമായ വിവരങ്ങള്‍

1975-ലെ അടിയന്തരാവസ്ഥാകാലത്ത് ജയിൽ ശിക്ഷ അനുഭവിച്ച ഏറ്റവും പ്രായം കുറഞ്ഞ ആർ എസ് എസ് വൊളണ്ടിയർ ആയിരുന്നു ശിവരാജ്.
1988-ൽ ഭോപ്പാലിൽ ഒക്ടോബർ 7-നുണ്ടായ റാലിയിൽ ഭരിയ്ക്കുന്ന പാർട്ടിയ്ക്കെതിരെ ചുരുങ്ങിയത് തന്റെ കൂടെ 40000 ആളുകൾ ഉണ്ടായിരിക്കും എന്ന് അദ്ദേഹം കോൺഗ്രസ്സ് സർക്കാരിനെ വെല്ലുവിളിച്ചു. അതിനനുസരിച്ച് ജില്ലാഭരണാധികാരി ക്രമീകരണങ്ങൾ നടത്തി എങ്കിലും ഏകദേശം ഒരു ലക്ഷം ജനങ്ങൾ അദ്ദേഹത്തെ പിന്തുണയ്ക്കുന്നതിനായി ഭോപ്പാലിൽ എത്തിച്ചേർന്നു.
കബഡി, ക്രിക്കറ്റ്, വോളി ബാൾ എന്നിവയാണ് അദ്ദേഹത്തിന്റെ ഇഷ്ടവിനോദങ്ങൾ. ഗ്രാമീണ മേഖലകളിലുള്ള വിവിധ സ്പോർട്ട്സ് സ്ഥാപനങ്ങളുമായും അദ്ദേഹം സഹകരിച്ചിട്ടുണ്ട്.

ശിവരാജ് സിംഗ് ചൗഹാൻ രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

  • 2013: അദ്ദേഹം എം പി യിൽ മൂന്നാമത് തുടർവിജയം രേഖപ്പെടുത്തുകയും മൂന്നാം തവണയും മുഖ്യമന്ത്രിയാവുകയും ചെയ്തു. അദ്ദേഹമാണ് സംസ്ഥാനത്തിലെ ദീർഘകാലം സേവനമനുഷ്ഠിച്ച മുഖ്യമന്ത്രി.
  • 2008: അദ്ദേഹം അസംബ്ലി തിരഞ്ഞെടുപ്പിൽ ബി ജെ പിയുടെ രണ്ടാമത്തെ തുടർ വിജയത്തിലേയ്ക്ക് നയിയ്ക്കുകയും 2008 ഡിസംബർ 12-ന് മുഖ്യമന്ത്രിയാവുകയും ചെയ്തു.
  • 2006: 1990 തന്റെ രാഷ്ട്രീയ യാത്ര തുടങ്ങിയയിടമായ ബുധ്നിയിൽ നിന്നും അസംബ്ലിയിലേയ്ക്ക് ഉപ-തിരഞ്ഞെടുപ്പിൽ അദ്ദേഹം വിജയിച്ചു.
  • 2005: 2005-ൽ അദ്ദേഹം മധ്യപ്രദേശ് ബി ജെ പി പ്രസിഡന്റായി നിയമിക്കപ്പെട്ടു. 2005 നവംബർ 29-ന് അദ്ദേഹം സംസ്ഥാനമുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.
  • 2004: ശിവരാജ് സിംഗ് 14-മത് ലോകസഭയിലേയ്ക്ക് തന്റെ അഞ്ചാമത് തുടർവിജയം രേഖപ്പെടുത്തി. കാർഷിക കമ്മിറ്റി അംഗം, ഓഫീസസ് ഓഫ് പ്രോഫിറ്റിൽ ജോയിന്റ് കമ്മിറ്റി അംഗം എന്നിവയായിരുന്നു. അദ്ദേഹം ലോകസഭയുടെ ഹൗസിംഗ് കമ്മിറ്റിയും അദ്ദേഹം നയിച്ചിട്ടുണ്ട്.
  • 1999: വിദിഷ ലോകസഭ സീറ്റിൽ നിന്നും വിജയിച്ചത് അദ്ദേഹത്തിന്റെ 4-മത് തുടർ വിജയമായിരുന്നു. അദ്ദേഹം ഹൗസ് കമ്മിറ്റി(ലോകസഭ) അംഗവും ഭാരതീയ ജനത പാർട്ടിയുടെ ദേശീയ സെക്രട്ടറിയും ആയി.
  • 1998: അദ്ദേഹം 12-മത് ലോകസഭയിലേയ്ക്ക് വീണ്ടും (മൂന്നാം തവണ) തിരഞ്ഞെടുക്കപ്പെട്ടു. 1998-1999 -ൽ നഗര - ഗ്രാമ വികസന കമ്മിറ്റിയുടെയും അതിന്റെ ഗ്രാമ മേഖല & തൊഴിൽ മന്ത്രാലയ ഉപ-കമ്മിറ്റിയുടെയും അംഗമായിരുന്നു.
  • 1996: അദ്ദേഹം 11-മത് ലോകസഭയിലേയ്ക്ക് വിദിഷയിൽ നിന്നും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഈ കാലയളവിൽ അദ്ദേഹം നഗര-ഗ്രാമ വികസനം, മനുഷ്യവിഭവ വികസനം, ഹിന്ദി സലഹ്കാർ സമിതി, തൊഴിൽ ക്ഷേമം എന്നിവയിലെ വിവിധ ലോകസഭാകമ്മിറ്റികളിലെ സജീവാംഗമായിരുന്നു.
  • 1992: അദ്ദേഹം ഭാരതീയ ജനത യുവ മോർച്ച (ബി ജെ വൈ എം)യുടെ ജനറൽ സെക്രട്ടറിയായി.
  • 1991: വിദിഷ പാർലമെന്ററി സീറ്റിൽ നിന്നും ശ്രീ അടൽ ബിഹാരി വാജ്പേയ് രാജി വെച്ചതിനു ശേഷം, ശിവരാജ് സിംഗ് ബി ജെ പി സ്ഥാനാർത്ഥിയാകുകയും അദ്ദേഹം ആ സീറ്റിൽ വിജയിച്ച് ഏറ്റവും പ്രായം കുറഞ്ഞ എം പിമാരിലൊരാളായിത്തീരുകയും ചെയ്തു.
  • 1990: 31-മത്തെ വയസിൽ, ശിവരാജ് ബുധ്നി നിയോജകമണ്ഡലത്തിൽ നിന്നും സംസ്ഥാന ലെജിസ്ലേറ്റീവ് അസംബ്ലിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ്സ് എതിരാളിയെ 22,000-ലധികം വോട്ടോടെ അദ്ദേഹം പരാജയപ്പെടുത്തി.
  • 1988: മധ്യപ്രദേശ് യുവമോർച്ച, ബി ജെ പിയുടെ പ്രസിഡന്റ് ആയി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
  • 1984: മധ്യപ്രദേശ് ഭാരതീയ ജനത യുവ മോർച്ചയുടെ ജോയിന്റ് സെക്രട്ടറിയായി ശിവരാജ് സിംഗ് ചേർന്നു. ഒരു വർഷത്തിനുള്ളിൽ അദ്ദേഹം ജോയിന്റെ സെക്രട്ടറിയായിത്തീർന്നു.

മുന്‍കാല ചരിത്രം

  • 1978: അദ്ദേഹം മധ്യ പ്രദേശ് എ ബി വി പിയുടെ ജോയിന്റ് സെക്രട്ടറിയായി. 1980-ൽ അദ്ദേഹം ജനറൽ സെക്രട്ടറി ആയി ഉയർത്തപ്പെടുകയും പിന്നീട് 1982-ൽ ദേശീയ എക്സിക്യൂട്ടീവ് അംഗമാകുകയും ചെയ്തു.
  • 1977: ശിവരാജ് രാഷ്ട്രീയ സ്വയം സേവക് സംഘിൽ(ആർ എസ് എസ്) സ്വയം സേവകായി ചേർന്നു. അന്ന് അദ്ദേഹമായിരുന്നു ഏറ്റവും പ്രായം കുറഞ്ഞത്. അതിനുശേഷം അദ്ദേഹം ഭോപ്പാലിലെ അഖില ഭാരതീയ വിദ്യാർത്ഥി പരിഷദ് (എ ബി വി പി) ഓർഗനൈസിംഗ് സെക്രട്ടറി ആയി.
  • 1975: 16-മത്തെ വയസിൽ, അദ്ദേഹം മോഡൽ ഹൈയർ സെക്കന്ററി സ്ക്കൂൾ സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു.

ശിവരാജ് സിംഗ് ചൗഹാൻ നേട്ടങ്ങൾ

2016 ഡിസംബർ 13-ന് അദ്ദേഹം സൂര്യോദയ് മാനവത സേവ സന്മാനുമായി കൂടിക്കാഴ്ച നടത്തി.
2003-നു മുൻപ് മധ്യപ്രദേശ് ഒരു ദുർബല സംസ്ഥാനമായിട്ടായിരുന്നു കണക്കാക്കിയിരുന്നത്. ശിവരാജ് സിംഗിന്റെ നേതൃത്വത്തിനു കീഴിൽ, സംസ്ഥാനം മതിപ്പുളവാക്കുന്ന ജി ഡി പി വളർച്ച രേഖപ്പെടുത്തി. 2014-15-ൽ സംസ്ഥാനങ്ങളുടെ ഇടയിൽ ഏറ്റവും ഉയർന്ന വളർച്ചയായ 10.19% അത് രേഖപ്പെടുത്തി.

Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+