എച്ച് ഡി കുമാരസ്വാമി ഒരു രാഷ്ട്രീയപ്രവർത്തകനും കർണ്ണാടകയുടെ മുൻ മുഖ്യമന്ത്രിയുമാണ്. അദ്ദേഹം കർണ്ണാടക സംസ്ഥാന ജനത ദൾ (സെക്യൂലർ) പ്രസിഡന്റും ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ ഇളയ മകനുമാണ്. കൂട്ടുകാരുടെയും അനുയായികളുടെയും ഇടയിൽ കുമാർ അണ്ണ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂർണ്ണ നാമം ഹരദനഹള്ളി ദേവ ഗൗഡ കുമാരസ്വാമി എന്നാണ്. അദ്ദേഹം ജനത ദൾ(എസ്) പാർട്ടിയുടെ ഊർജ്ജസ്വലനും വിജയശ്രീലാളിതനും ഏറ്റവും കാര്യക്ഷമതയുള്ളവനുമായ നേ താവാണ്. രാഷ്ട്രീയത്തിൽ നിന്നും അകന്ന് നിന്ന് സിനിമയുടെ മായാലോകത്തിൽ നീണ്ടകാലം വിഹരിയ്ക്കുക എന്നതാണ് അദ്ദേഹത്തിന്റെ താല്പര്യം. മറ്റ് രാഷ്ട്രീയ നേതാക്കന്മാരെ പോലെ, ദ്വിഭാര്യത്വം, ജന്തക്കൽ നന കുംഭകോണം, വിശ്വഭാരതി കേസുകളടക്കമുള്ള വിവാദങ്ങളിൽ അദ്ദേഹവും ഉൾപ്പെട്ടിട്ടുണ്ട്. 2006-ൽ ഒരു മുഖ്യമന്ത്രിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അധികാര വേളയിൽ കർണ്ണാടകയിലെ ജി ഡി പി എക്കാലത്തെയും ഉയർന്ന റെക്കോർഡ് നേടുകയും അദ്ദേഹം ജനങ്ങളുടെ മുഖ്യമന്ത്രിയാകുകയും ചെയ്തു.
| മുഴുവൻ പേര് | എച്ച് ഡി കുമാര സ്വാമി |
| ജനനത്തീയതി | 16 Dec 1959 (വയസ്സ് 66) |
| ജന്മസ്ഥലം | ഹരദനഹള്ളി, ഹാസൻ ജില്ല |
| പാര്‍ട്ടിയുടെ പേര് | Janata Dal (Secular) |
| വിദ്യാഭ്യാസം | Graduate |
| തൊഴില്‍ | പൊതു പ്രവർത്തകനും കർഷകനും |
| പിതാവിന്റെ പേര് | എച്ച് ഡി ദേവെ ഗൗഡ |
| മാതാവിന്റെ പേര് | ചന്നമ്മ |
| പങ്കാളിയുടെ പേര് | അനിത കുമാരസ്വാമി |
| പങ്കാളിയുടെ ജോലി | വ്യവസായ സ്ഥാപക, രാഷ്ട്രീയ പ്രവർത്തക |
| മക്കൾ | 1 പുത്രൻ |
| മതം | ഹിന്ദു |
| വെബ്സെെറ്റ് | http://www.cmkarnataka.gov.in/ |
Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.