Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭൂപേഷ് ബാഘൽ

ഭൂപേഷ് ബാഘൽ
ഒരു കോൺഗ്രസ്സ് രാഷ്ട്രീയ പ്രവർത്തകനായ ഭൂപേഷ് ബാഘൽ ഛത്തീസ്ഗഢിന്റെ മൂന്നാമത്തെ മുഖ്യമന്ത്രിയാണ്. അദ്ദേഹം ഡിസമർ 17-ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
By Rashmi | Tuesday, January 1, 2019, 01:02:57 PM [IST]

ഭൂപേഷ് ബാഘൽ ജീവചരിത്രം

ഒരു കോൺഗ്രസ്സ് രാഷ്ട്രീയ പ്രവർത്തകനായ ഭൂപേഷ് ബാഘൽ ഛത്തീസ്ഗഢിന്റെ മൂന്നാമത്തെ മുഖ്യമന്ത്രിയാണ്. അദ്ദേഹം ഡിസമർ 17-ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. അദ്ദേഹം ഛത്തീഗഢ് പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് കൂടിയാണ്. അദ്ദേഹം ഛത്തീസ്ഗഢ് അസംബ്ലിയിൽ ഗുർഗ് ജില്ലയിലെ പഠാൻ അസംബ്ലി നിയോജകമണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്നു. തുടക്കം മുതലേ ബാഘലിന് സാമൂഹികസേവനത്തിൽ അഗാധമായ താല്പര്യമുണ്ട്. തന്റെ വിദ്യാർത്ഥി ജീവിതത്തിൽ അദ്ദേഹം ധാരാളം രാഷ്ട്രീയ സാമൂഹിക പ്രവർത്തനങ്ങളിൽ സഹകരിച്ചിട്ടുണ്ട്. അദ്ദേഹം വളരെ പ്രസിദ്ധനാണ്. അദ്ദേഹം സമൂഹത്തിൽ സാമൂഹിക പരിഷ്ക്കരണങ്ങൾക്ക് മാർഗ്ഗദർശിയായിട്ടുണ്ട്. വിവാഹ ചടങ്ങുകളിലെ ആർഭാടങ്ങൾ ഒഴിവാക്കുന്നതിനായി ചിലവ് കുറഞ്ഞ വിവാഹം പ്രോത്സാഹിപ്പിക്കുന്ന ചിലവു കുറഞ്ഞ വിവാഹപ്രചരണങ്ങൾ അദ്ദേഹം നടത്തിയിട്ടുണ്ട്. അതിനായി ഏറെക്കുറെ എല്ലാ വർഷവും അദ്ദേഹം സമൂഹവിവാഹച്ചടങ്ങുകൾ സംഘടിപ്പിക്കാറുണ്ട്.

കൂടുതൽ വായിക്കുക

ഭൂപേഷ് ബാഘൽ വ്യക്തിജീവിതം

മുഴുവൻ പേര് ഭൂപേഷ് ബാഘൽ
ജനനത്തീയതി 23 Aug 1961 (വയസ്സ് 64)
ജന്മസ്ഥലം പഠാൻ
പാര്‍ട്ടിയുടെ പേര്‌ Indian National Congress
വിദ്യാഭ്യാസം Post Graduate
തൊഴില്‍ കൃഷി
പിതാവിന്റെ പേര് നന്ദ കുമാർ ബാഘൽ
മാതാവിന്റെ പേര് ബിന്ദേശ്വരി ബാഘൽ
പങ്കാളിയുടെ പേര് മുക്തേശ്വരി ബാഘൽ
പങ്കാളിയുടെ ജോലി കൃഷിയും ബിസിനസ്സിൽ നിന്നുള്ള വരുമാനവും
മക്കൾ 1 പുത്രൻ 3 പുത്രി
മതം ഹിന്ദു

ഭൂപേഷ് ബാഘൽ ആസ്തി

ആസ്തി
₹22.47 CRORE
ആസ്തികള്‍
₹23.05 CRORE
ബാധ്യത
₹58.33 LAKHS

ഭൂപേഷ് ബാഘൽ കൗതുകകരമായ വിവരങ്ങള്‍

ഛത്തീസ്ഗഢ് സംസ്ഥാന കോൺഗ്രസ്സ് പാർട്ടിയെ ഭൂപേഷ് ബാഘൽ 2018 അസംബ്ലി തിരഞ്ഞെടുപ്പിലെ വിജയത്തിലേയ്ക്ക് നയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 90-ൽ 68 സീറ്റുകളും പാർട്ടി വിജയിച്ചു.

ഭൂപേഷ് ബാഘൽ രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

  • 2018: പഠാൻ അസംബ്ലി സീറ്റിൽ നിന്നും വീണ്ടും അദ്ദേഹം എം എൽ എ ആയി. അദ്ദേഹം ബി ജെ ഒയുടെ മോട്ടിലാൽ സാഹുവിനെ 27,477 വോട്ടുകൾക്ക് പരാജയപ്പെടുത്തി. കൂടാതെ, അദ്ദേഹം ഛത്തീസ്ഗഢ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
  • 2014: അദ്ദേഹം മധ്യപ്രദേശ് കോൺഗ്രസ് പാർട്ടി ചീഫ് ആയി നിയമിതനായി.
  • 2013: അദ്ദേഹം പഠാൻ ലെജിസ്ലേറ്റീവ് അസംബ്ലി സീറ്റ് വീണ്ടും നേടി.
  • 2009: ലോകസഭ തിരഞ്ഞെടുപ്പിൽ ദുർഗ് സീറ്റിൽ നിന്നും അദ്ദേഹം വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
  • 2008: 2008 തിരഞ്ഞെടുപ്പിൽ ബാഘലിന് തന്റെ പഠാൻ അസംബ്ലി സീറ്റ് നഷ്ടമായി
  • 2004: അദ്ദേഹം കോൺഗ്രസ് ടിക്കറ്റിൽ ദുർഗ് ലോകസഭ സീറ്റിൽ നിന്നും 2004-ൽ പാർലമെന്ററി തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
  • 2003: 2003-ൽ അദ്ദേഹം പഠാനിൽ നിന്നും അസംബ്ലി തിരഞ്ഞെടുപ്പിൽ വിജയകരമായി വീണ്ടും മത്സരിച്ചു. അദ്ദേഹം ഛത്തീസ്ഗഢ് ലെജിസ്ലേറ്റീവ് അസംബ്ലിയിലെ ഡെപ്യൂട്ടി പ്രതിപക്ഷ നേതാവായി.
  • 2000: അദ്ദേഹം എം പി സംസ്ഥാന റോഡ് ഗതാഗത കോർപ്പറേഷൻ ചെയർമാനായി നിയമിതനായി. ഛത്തീസ്ഗഢ് എം പിയിൽ നിന്നും വേറിട്ടതിനു ശേഷം, ബാഘൽ ഛത്തീസ്ഗഢ് ലെജിസ്ലേറ്റീവ് അസംബ്ലിയിലെ അംഗമായി. ബാഘൽ റവന്യൂ, പൊതു ആരോഗ്യം, എഞ്ചിനിയറിംഗ് & ദുരിതാശ്വാസപ്രവർത്തനം എന്നിവയുടെ ആദ്യ മന്ത്രിയായി.
  • 1999: ഡിസംബറിൽ അദ്ദേഹത്തെ ഗതാഗതമന്ത്രിയായി ഉയർത്തി.
  • 1998: അദ്ദേഹം മധ്യപ്രദേശിലെ പഠാൻ സീറ്റിൽ നിന്നും വീണ്ടും എം എൽ എ ആയി തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം ബി എസ് പിയുടെ നിരുപമ ചന്ദ്രകറിനെ പരാജയപ്പെടുത്തി. ഡിസംബറിൽ ദിഗ് വിജയ് സിംഗിന്റെ ക്യാബിനറ്റിൽ (മുഖ്യമന്ത്രിയുമായി ബന്ധിപ്പിച്ചിട്ടുള്ള പബ്ലിക് ഗ്രീവൻസ് വകുപ്പ്) സംസ്ഥാനമന്ത്രിയായി അദ്ദേഹം നിയമിക്കപ്പെട്ടു.
  • 1994: അദ്ദേഹം ഒരു വർഷക്കാലത്തേയ്ക്ക് മധ്യ പ്രദേശ് യൂത്ത് കോൺഗ്രസ്സിന്റെ വൈസ് പ്രസിഡന്റായി നിയമിക്കപ്പെട്ടു.
  • 1993: അദ്ദേഹം മധ്യ പ്രദേശ് ലെജിസ്ലേറ്റീവ് അസംബ്ലിയിലേയ്ക്ക് പഠാൻ അസംബ്ലി സീറ്റിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം ബി എസ് പിയുടെ കേജുരാം വർമ്മയെ ഏകദേശം 3400 വോട്ടുകൾക്ക് പരാജയപ്പെടുത്തി.
  • 1990: അദ്ദേഹം ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് ദുർഗ് ജില്ലയുടെ ജില്ലാ പ്രസിഡന്റായി. 1994 വരെ അദ്ദേഹം ഈ സ്ഥാനത്ത് സേവനമനുഷ്ഠിച്ചു.
  • 1985: അദ്ദേഹം യൂത്ത് കോൺഗ്രസ്സിൽ ചേർന്നു.
  • 1980: ബാഘൽ തന്റെ രാഷ്ട്രീയ ഗുരു പരേതനായ ചന്ദുലാൽ ചന്ദ്രകറിന്റെ നാർഗ്ഗനിർദ്ദേശത്തിന് കീഴിൽ തന്റെ രാഷ്ട്രീയ യാത്ര ആരംഭിച്ചു.

Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+