Get Updates
Get notified of breaking news, exclusive insights, and must-see stories!

നരേന്ദ്ര മോദി

നരേന്ദ്ര മോദി
നരേന്ദ്ര ദാമോദർ ദാസ് മോദി 2014-ൽ ബി ജെ പിയെ മതിപ്പുളവാക്കുന്ന വിജയത്തിലേയ്ക്ക് നയിച്ച, ഇന്ത്യയുടെ 14-മത് പ്രധാനമന്ത്രിയാണ്. മോദിയെ കുറിച്ചുള്ള രസകരമായ കാര്യമെന്തെന്നാൽ, ആദ്യതവണ എം എൽ എ ആയപ്പോൾ തന്നെ അദ്ദേഹം ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി.
By Rashmi | Tuesday, January 1, 2019, 01:07:05 PM [IST]

നരേന്ദ്ര മോദി ജീവചരിത്രം

നരേന്ദ്ര ദാമോദർ ദാസ് മോദി 2014-ൽ ബി ജെ പിയെ മതിപ്പുളവാക്കുന്ന വിജയത്തിലേയ്ക്ക് നയിച്ച, ഇന്ത്യയുടെ 14-മത് പ്രധാനമന്ത്രിയാണ്. മോദിയെ കുറിച്ചുള്ള രസകരമായ കാര്യമെന്തെന്നാൽ, ആദ്യതവണ എം എൽ എ ആയപ്പോൾ തന്നെ അദ്ദേഹം ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി. അതേ പോലെ തന്നെ അദ്ദേഹം ആദ്യ തവണ എം പി ആയപ്പോൾ തന്നെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി. 2014-ൽ ബി ജെ പിയെ ലോകസഭയിൽ ഭൂരിപക്ഷത്തിലേയ്ക്ക് നയിച്ചു എന്നതും 1984-നു ശേഷം ഇത് ആദ്യതവണയാണ് എന്നതും മോദിയുടെ ഖ്യാതി വർദ്ധിപ്പിച്ചു. വഡ്നഗറിലെ ഒരു ഗുജറാത്തി കുടുംബത്തിൽ ജനിച്ച മോദിയ്ക്ക്, തന്റെ പിതാവിനെ ചായ വില്ക്കുന്നതിൽ സഹായിക്കുകയും തുടർന്ന് സ്വന്തം ചായക്കട തുടങ്ങുകയും ചെയ്ത ഒരു എളിയ തുടക്കം ഉണ്ടായിട്ടുണ്ട്. 8-മത്തെ വയസിൽ അദ്ദേഹത്തെ ആർ എസ് എസ് -ലേയ്ക്ക് പ്രവേശിപ്പിക്കുകയും അവിടം മുതൽ അദ്ദേഹം സംഘടനയുമായുള്ള തന്റെ ദീർഘകാല സഹകരണം ആരംഭിക്കുകയും ചെയ്തു. 1985-ൽ അദ്ദേഹം ബി ജെ പിയിലേയ്ക്ക് ചേർന്നു.

കൂടുതൽ വായിക്കുക

നരേന്ദ്ര മോദി വ്യക്തിജീവിതം

മുഴുവൻ പേര് നരേന്ദ്ര മോദി
ജനനത്തീയതി 17 Sep 1950 (വയസ്സ് 75)
ജന്മസ്ഥലം വഡനഗർ, മെഹ്സാന (ഗുജറാത്ത്)
പാര്‍ട്ടിയുടെ പേര്‌ Bharatiya Janta Party
വിദ്യാഭ്യാസം Post Graduate
തൊഴില്‍ സാമൂഹിക പ്രവർത്തകൻ
പിതാവിന്റെ പേര് ദാമോദർ ദാസ് മൂല്ഛന്ദ് ദാസ് മോദി
മാതാവിന്റെ പേര് ശ്രീമതി ഹീരാബെൻ ദാമോദർ ദാസ് മോദി
പങ്കാളിയുടെ പേര് ശ്രീമതി ജശോദാബെൻ മോദി
പങ്കാളിയുടെ ജോലി വീട്ടമ്മ
മതം ഹിന്ദു
വെബ്സെെറ്റ് http://www.narendramodi.in

നരേന്ദ്ര മോദി ആസ്തി

ആസ്തി
₹3.02 CRORE
ആസ്തികള്‍
₹3.02 CRORE
ബാധ്യത
N/A

നരേന്ദ്ര മോദി കൗതുകകരമായ വിവരങ്ങള്‍

മോദിയ്ക്ക് 8 വയസുള്ളപ്പോൾ, അദ്ദേഹം രാഷ്ട്രീയ സ്വയം സേവക് സംഘുമായി(ആർ എസ് എസ്) ബന്ധപ്പെട്ടു. 1970-ൽ 20-മത്തെ വയസിൽ അദ്ദേഹം ആർ എസ് എസിനാൽ വളരെയധികം സ്വാധീനിക്കപ്പെടുകയും പൂർണ്ണസമയ ആർ എസ് എസ് പ്രചാരക് ആയിത്തീരുകയും 1971-ൽ അദ്ദേഹം ഔദ്യോഗികമായി ആർ എസ് എസിൽ ചേരുകയും ചെയ്തു.

നരേന്ദ്ര മോദി രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

  • 2014: നരേന്ദ്ര മോദി ഇന്ത്യയുടെ 14-മതും ഇപ്പോഴത്തെയും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 2014 മെയ് 26-ന് നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബ്രിട്ടീഷ് ഭരണത്തിനു ശേഷം സ്വതന്ത്ര ഭാരതത്തിൽ ജനിച്ച ആദ്യ പ്രധാനമന്ത്രിയായിത്തീർന്നു അദ്ദേഹം.
  • 2012: മോദി വീണ്ടും മണിനഗറിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. ഈ സമയം അദ്ദേഹം ഭട്ട് ശ്വേത സഞ്ജീവിനെ 34097 വോട്ടുകൾക്ക് പരാജയപ്പെടുത്തി. അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയായി (നാലാം തവണ) സത്യപ്രതിജ്ഞ ചെയ്തു. പിന്നീട് 2014-ൽ അദ്ദേഹം അസംബ്ലിയിൽ നിന്നും രാജി വെച്ചു.
  • 2007: 2007 ഡിസംബർ 23-ന് മുഖ്യമന്ത്രി എന്ന നിലയിൽ മോദിയുടെ മൂന്നാം തവണ ആരംഭിക്കുകയും 2012 ഡിസംബർ 20-ന് പൂർത്തിയാക്കുകയും ചെയ്തു. ഈ സമയം അദ്ദേഹം വീണ്ടും മണിനഗറിൽ നിന്നും വിജയിച്ചു. അദ്ദേഹം കോൺഗ്രസ്സിന്റെ ദിൻഷ പട്ടേലിനെ പരാജയപ്പെടുത്തി.
  • 2002: അദ്ദേഹം മണിനഗറിൽ നിന്ന് മത്സരിച്ച് അസംബ്ലി തിരഞ്ഞെടുപ്പിൽ വിജയിച്ചു. അദ്ദേഹം കോൺഗ്രസ്സിന്റെ ഓസ യതിൻ ഭായ് നരേന്ദ്രകുമാറിനെ 38256 വോട്ടുകൾക്ക് പരാജയപ്പെടുത്തി. അദ്ദേഹം ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി നിലനിന്നു (രണ്ടാം തവണ)
  • 2001: കേശുഭായ് പട്ടേലിന്റെ ആരോഗ്യം കുറയുകയും ബി ജെ പിയ്ക്ക് ഉപ - തിരഞ്ഞെടുപ്പിൽ ചില സംസ്ഥാന അസംബ്ലി സീറ്റുകൾ നഷ്ടമാകുകയും ചെയ്തു. ബി ജെ പി ദേശീയ നേതൃത്വം പട്ടേലിനു പകരം മോദിയെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കി. 2001 ഒക്ടോബർ 7-ന് മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 2002 ഫെബ്രുവരി 24-ന് അദ്ദേഹം രാജ് കോട്ട് നിയോജകമണ്ഡലത്തിലേയ്ക്കുള്ള ഉപ-തിരഞ്ഞെടുപ്പ് ജയിച്ചു. അദ്ദേഹം ഐ എൻ സിയുടെ അശ്വിൻ മേത്തയെ 14,728 വോട്ടിന് പരാജയപ്പെടുത്തി. ഇതായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെയും ഏറ്റവും കുറഞ്ഞതുമായ തവണ.
  • 1995: അദ്ദേഹം ബി ജെ പി ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുകയും ന്യൂ ദൽഹിയിലേയ്ക്ക് സ്ഥലം മാറ്റപ്പെടുകയും ചെയ്തു. അദ്ദേഹം ഹരിയാനയിലെയും ഹിമാചൽ പ്രദേശിലെയും തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നയിച്ചു. 1996-ൽ മോദി ബി ജെ പി ജനറൽ സെക്രട്ടറി(സംഘടന) ആയി സ്ഥാനക്കയറ്റം ചെയ്യപ്പെട്ടു.
  • 1990: മോദി 1990-ൽ എൽ കെ അദ്വാനിയുടെ രാം രഥ യാത്ര സംഘടിപ്പിക്കുന്നതിലും 1991-92-ൽ മുരളി മനോഹർ ജോഷിയുടെ ഏകതായാത്ര സംഘടിപ്പിക്കുന്നതിലും സഹായിച്ചു.
  • 1987: മോദി ബി ജെ പിയുടെ ഗുജറാത്ത് യൂണിറ്റിന്റെ സംഘടനാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
  • 1986: എൽ കെ അദ്വാനിയ്ക്ക് ശേഷം, മോദി ബി ജെ പി പ്രസിഡന്റായി. ആ സമയം ആർ എസ് എസ് അതിന്റെ അംഗങ്ങളെ ബി ജെ പിയിൽ പ്രധാന സ്ഥാനങ്ങളിൽ വിന്യസിക്കുവാൻ തീരുമാനിച്ചു.
  • 1985: ആർ എസ് എസ് മോദിയെ ബി ജെ പിയിലേയ്ക്ക് നിയോഗിച്ചു. പിന്നീട് 1987-ൽ മോദി അഹമ്മദാബാദ് മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ബി ജെ പിയുടെ പ്രചാരണം സംഘടിപ്പിക്കുന്നതിനായി സഹായിച്ചു. ബി ജെ പി തിരഞ്ഞെടുപ്പ് ജയിച്ചു.
  • 1979: അദ്ദേഹം ദൽഹിയിൽ ആർ എസ് എസിനു വേണ്ടി പ്രവർത്തിച്ചു. അവിടെ അദ്ദേഹം അടിയന്തരാവസ്ഥയുടെ ആർ എസ് എസ് ചരിത്രവ്യാഖ്യാനം എന്നതിന്റെ ഗവേഷണത്തിലും എഴുത്തിലും നിയോഗിക്കപ്പെട്ടു.
  • 1978: അദ്ദേഹം ഒരു ആർ എസ് എസ് പ്രചാരകനായി. സൂറത്തിന്റെയും വഡോദരയുടെയും പ്രദേശങ്ങളിലെ ആർ എസ് എസ് പ്രവർത്തനങ്ങളുമായി സഹകരിച്ചു.
  • 1975: നരേന്ദ്രമോദി ആർ എസ് എസിനാൽ “ഗുജറാത്ത് ലോക് സംഘർഷ് സമിതി” ജനറൽ സെക്രട്ടറിയായി നിയമിതനായി. അടിയന്തിരാവസ്ഥക്കാലത്ത്, അറസ്റ്റ് ഒഴിവാക്കുന്നതിനായി മോദിയ്ക്ക് ഒളിവിൽ പോകേണ്ടി വന്നു. സർക്കാരിനെ എതിർക്കുന്ന ലഘുലേഖകൾ അച്ചടിക്കുന്നതിൽ അദ്ദേഹം ഉൾപ്പെട്ടിരുന്നു.

മുന്‍കാല ചരിത്രം

  • 1967: അദ്ദേഹം തന്റെ ഹൈയർ സെക്കന്ററി വിദ്യാഭ്യാസം വഡ്നഗറിൽ പൂർത്തിയാക്കി. കുടുംബപ്രശ്നങ്ങൾ കാരണം അദ്ദേഹം വീട് വിട്ടു. മോദി രണ്ട് വർഷത്തോളം ഉത്തരേന്ത്യയും വടക്ക്-കിഴക്ക് ഇന്ത്യയും സഞ്ചരിക്കുന്നതിനായി ചിലവഴിച്ചു.
  • 1960s: ബാല്യകാലത്ത് മോദി തന്റെ പിതാവിനെ വഡ്നഗർ റെയിൽ വേ സ്റ്റേഷനിൽ ചായ വില്ക്കുന്നതിനായി സഹായിച്ചു. പിന്നീട് അദ്ദേഹം ബസ് സ്റ്റാന്റിനരുകിൽ തന്റെ സഹോദരനൊപ്പം ഒരു ചായക്കട നടത്തി.

നരേന്ദ്ര മോദി നേട്ടങ്ങൾ

ഇന്ത്യ ടുഡേ 2007-ൽ ദേശവ്യാപകമായി നടത്തിയ സർവ്വേയിൽ മികച്ച മുഖ്യമന്ത്രി. ടൈം മാഗസിന്റെ ഏഷ്യൻ എഡിഷനിൽ മുഖചിത്രമായി വന്നു. 2014-ൽ സി എൻ എൻ - ഐ ബി എൻ ന്യൂസ് നെറ്റ് വർക്കിനാൽ ഇന്ത്യൻ ഓഫ് ദ ഇയർ. 2014, 2015, 2017 എന്നീ വർഷങ്ങളിൽ ടൈം മാഗസിന്റെ ഏറ്റവും സ്വാധീനിച്ച 100 വ്യക്തികളിൽ ഒരാൾ. 2014, 2016 വർഷങ്ങളിൽ വർഷത്തിന്റെ വ്യക്തി എന്നതിനുള്ള വായനക്കാരുടെ തിരഞ്ഞെടുപ്പിൽ വിജയി. 2014-ൽ ഫോബ്സ് മാഗസിൻ അദ്ദേഹത്തെ ലോകത്തിലെ ഏറ്റവും ശക്തനായ വ്യക്തികളിൽ 15-മത് റാങ്ക് നല്കി. 2015, 2016, 2018 എന്നീ വർഷങ്ങളിൽ അദ്ദേഹം ഏറ്റവും ശക്തരായ വ്യക്തികളിൽ 9-മത് ആയിരുന്നു. 2015-ൽ “ലോകത്തിലെ മഹാനായ നേതാക്കൾ” എന്നതിൽ ഫൊർച്യൂൺ മാഗസിന്റെ ആദ്യ വാർഷിക പട്ടികയിൽ മോദി അഞ്ചാമതായി റാങ്ക് നേടി. അദ്ദേഹത്തിന്റെ പ്രധാനമന്ത്രിക്കാലയളവിൽ, ലോക ബാങ്ക് നടത്തിയ ബിസിനസ് ചെയ്യുന്നതിലെ ലാളിത്യം 2018-ൽ ഇന്ത്യ 100-മത് റാങ്കിലെത്തി.

Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+