ഹോം
 » 
അസദുദ്ധീൻ ഓവൈസി

അസദുദ്ധീൻ ഓവൈസി

അസദുദ്ധീൻ ഓവൈസി

അസദുദ്ധീൻ ഓവൈസി ആൾ ഇന്ത്യ മജ്ലിസ് -ഇലിട്ടെഹാദുൾ മുസ്ലിമീനിന്റെ(എ ഐ എം ഐ എം) പ്രസിഡന്റാണ്. അദ്ദേഹം ഹൈദരബാദ് ലോകസഭ നിയോജകമണ്ഡലത്തിൽ നിന്നുള്ള പാർലമെന്റംഗമാണ്.

അസദുദ്ധീൻ ഓവൈസി ജീവചരിത്രം

അസദുദ്ധീൻ ഓവൈസി ആൾ ഇന്ത്യ മജ്ലിസ് -ഇലിട്ടെഹാദുൾ മുസ്ലിമീനിന്റെ(എ ഐ എം ഐ എം) പ്രസിഡന്റാണ്. അദ്ദേഹം ഹൈദരബാദ് ലോകസഭ നിയോജകമണ്ഡലത്തിൽ നിന്നുള്ള പാർലമെന്റംഗമാണ്. ഒസ്മാനിയ സർവ്വകലാശാലയിൽ നിന്ന് ആർട്ട്സിൽ ബിരുദം പൂർത്തിയാക്കിയതിനു ശേഷം അദ്ദേഹം ഉപരിപഠനത്തിനായി ലണ്ടനിലേയ്ക്ക് പോയി. അദ്ദേഹം ലണ്ടനിലെ ലിങ്കൺസ് ഇന്നിൽ നിയമത്തിലും ബാരിസ്റ്റർ അറ്റ് ലോയിലും ബിരുദടുക്കുകയും അഭിഭാഷകനായി മാറുകയും ചെയ്തു. അദ്ദേഹത്തിന്റെ ചെല്ലപ്പേര് നഖീബ്-ഇ-മില്ലറ്റ്, ക്വൈദ് എന്നാണെങ്കിലും പൊതുവെ ആസാദ് ഭായ് എന്നറിയപ്പെടുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയം പ്രധാനമായും മുസ്ലിമുകൾ, ദളിതുകൾ പോലെയുള്ള ന്യൂനപക്ഷങ്ങളിൽ കേന്ദ്രീകരിച്ചു. ഓവൈസി തന്റെ രാഷ്ട്രീയവും പ്രസംഗങ്ങളും മൂലം വിവാദങ്ങളിലും വാർത്തകളിൽ നിറഞ്ഞു. കൂടാതെ, ഹൈദരാബാദ് ആസ്ഥാനമായ ഓവൈസി ഹോസ്പിറ്റൽ ഏന്റ് റിസർച്ച് സെന്ററിന്റെ ചെയർമാൻ കൂടിയാണ്. ഹോസ്പിറ്റലിൽ താങ്ങാനാവുന്ന ചികിത്സകൾ നല്കുന്നു. ഓവൈസിയുടെ മുത്തച്ഛന്റെ കാലത്ത് ഉണ്ടായതാണ് ഓവൈസി ഹോസ്പിറ്റൽ. അദ്ദേഹത്തിന്റെ പ്രത്യശാസ്ത്രത്തെ കുറിച്ച് സംസാരിക്കുകയാണെങ്കിൽ, അദ്ദേഹം സർക്കാർ ജോലികളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും പിന്നാക്ക മുസ്ലിമുകൾക്ക് സംവരണത്തിനായി എപ്പോഴും പിന്തുണയ്ക്കുന്നു. താൻ ഹിന്ദുത്വ ചിന്താഗതിയ്ക്കെതിരെയാണ്, പക്ഷേ ഹിന്ദുത്വത്തിനെതിരല്ല എന്ന് അദ്ദേഹം എപ്പോഴും പറയുന്നു.

കൂടുതൽ വായിക്കുക
By Moumi Majumdar Updated: Friday, March 29, 2019, 05:22:59 PM [IST]

അസദുദ്ധീൻ ഓവൈസി വ്യക്തിജീവിതം

മുഴുവൻ പേര് അസദുദ്ധീൻ ഓവൈസി
ജനനത്തീയതി 13 May 1969 (വയസ്സ് 54)
ജന്മസ്ഥലം ഹൈദരബാദ്
പാര്‍ട്ടിയുടെ പേര്‌ All India Majlis-e-ittehadul Muslimoon
വിദ്യാഭ്യാസം Graduate Professional
തൊഴില്‍ അഭിഭാഷകൻ, രാഷ്ട്രീയ പ്രവർത്തകൻ
പിതാവിന്റെ പേര് സുൽത്താൻ സലാഹുദ്ധീൻ ഓവൈസി
മാതാവിന്റെ പേര് നജ്മുന്നീസ ബീഗം
മതം ഇസ്ലാം
വെബ്സെെറ്റ് http://www.asadowaisi.com/

അസദുദ്ധീൻ ഓവൈസി ആസ്തി

ആസ്തി: ₹2.66 CRORE
ആസ്തികള്‍:₹4.06 CRORE
ബാധ്യത: ₹1.4 CRORE

അസദുദ്ധീൻ ഓവൈസി കൗതുകകരമായ വിവരങ്ങള്‍

അസദുദ്ധീന്റെ മുത്തച്ഛനായ അബ്ദുൾ വാഹിദ് ഓവൈസി രാഷ്ട്രീയ പാർട്ടിയായ മജ്ലിസ് - ഇ-ഇട്ടെഹാദുൾ മുസ്ലിമീൻ 1957-ൽ ആൾ ഇന്ത്യ മജ്ലിസ് - ഇ- ഇട്ടെഹാദുൾ മുസ്ലിമീനായി പുനസ്ഥാപിച്ചു. ക്വാസിം റാസ്വി അദ്ദേഹത്തിന്റെ പിന്തുടർച്ചക്കാരനായിരുന്നു. അസാദുദ്ധീൻ ഡി സുൽത്താൻ സലാഹുദ്ധീനും സജീവ രാഷ്ട്രീയപ്രവർത്തകനായിരുന്നു. അദ്ദേഹം ആന്ധ്രാപ്രദേശ് നിയമസഭയിലേയ്ക്കും(1962) ഒപ്പം ലോകസഭയിലേയ്ക്കും (1984 മുതൽ 2004 വരെ) തിരഞ്ഞെടുക്കപ്പെട്ടു. അസദുദ്ധീന്റെ സഹോദരൻ അക്ബറുദ്ധീൻ ഓവൈസി തെലങ്കാന നിയമസഭാംഗമാണ്. അദ്ദേഹത്തിന്റെ ഇളയ സഹോദരൻ ബുർഹാനുദ്ധീൻ ഓവൈസി എടിമാഡിന്റെ എഡിറ്ററാണ്.

അസദുദ്ധീൻ ഓവൈസി രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

2017
  • ഗോവധ നിരോധനത്തെക്കുറിച്ച് പ്രസംഗിച്ചുകൊണ്ട് ഉത്തർപ്രദേശിലു ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും പശുവിനെ പുണ്യമൃഗമായുംഎന്നാൽ ഉത്തർ-കിഴക്ക്, ഗോവ, കേരളം എന്നിവിടങ്ങളിൽ പുണ്യമൃഗമല്ലാതെയും കണക്കാക്കുന്നതിലെ കപടനാട്യത്തിൽ ബി ജെ പിയെ ഓവൈസി വിമർശിച്ചു. അദ്ദേഹത്തിന്റെ പ്രസ്താവനയ്ക്ക് സാമൂഹിക മാധ്യമങ്ങളിൽ സമ്മിശ്രപ്രതികരണം ലഭിച്ചു.

2016
  • ഐസിസ് മുസ്ലിമുകൾക്കിടയിലെ പ്രശ്നമാണെന്ന് പറഞ്ഞുകൊണ്ടും അവരെ നരകത്തിലെ നായകൾ എന്ന് വിളിച്ചുകൊണ്ടും നടത്തിയ അദ്ദേഹത്തിന്റെ പ്രസംഗത്തിന് അദ്ദേഹം പ്രശംസിക്കപ്പെട്ടു.
2016
  • ഐസിസ് മുസ്ലിമുകൾക്കിടയിലെ പ്രശ്നമാണെന്ന് പറഞ്ഞുകൊണ്ടും അവരെ നരകത്തിലെ നായകൾ എന്ന് വിളിച്ചുകൊണ്ടും നടത്തിയ അദ്ദേഹത്തിന്റെ പ്രസംഗത്തിന് അദ്ദേഹം പ്രശംസിക്കപ്പെട്ടു.
2014
  • ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായ നരേന്ദ്ര മോദി തന്റെ പാർട്ടിയ്ക്കായി മുസ്ലിം സമുദായത്തിന്റെ പിന്തുണ ആവശ്യപ്പെട്ടതിനെതിരെ ഓവൈസി വിദ്വേഷപ്രസംഗം നടത്തി. അദ്ദേഹം ബി ജെ പിയുടെ ഡോ.ഭഗവന്ത് റാവുവിനെ പരാജയപ്പെടുത്തി ഹൈദരബാദിൽ നിന്നും 16-മത് ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.

2013
  • അനുവാദമില്ലാതെ റാലി സംഘടിപ്പിച്ചതിനും കർണ്ണാടകയിലെ ബിഡാറിൽ ലൈസൻസില്ലാതെ ഗൺ കൈവശം വെച്ചതിനും അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു.
2013
  • അനുവാദമില്ലാതെ റാലി സംഘടിപ്പിച്ചതിനും കർണ്ണാടകയിലെ ബിഡാറിൽ ലൈസൻസില്ലാതെ ഗൺ കൈവശം വെച്ചതിനും അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു.
2009
  • അദ്ദേഹം ലോകസഭയിലേയ്ക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം ടി ഡി പിയുടെ സഹിദ് അലി ഖാനെ പരാജയപ്പെടുത്തി. തിരഞ്ഞെടുപ്പ് കാലയളവിൽ, മൊഘല്പുര പ്രദേശത്തുള്ള തെലുഗു ദേശം പാർട്ടിയുടെ (ടി ഡി പി) പോളിംഗ് ഏജന്റായ സയ്ദ് സലീമുദ്ധീനെ പിന്തുടർന്നതിനും മർദ്ദിച്ചതിനും ഓവൈസിയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുവാൻ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ആജ്ഞാപിച്ചു. അദ്ദേഹം പാർലമെന്റംഗം, ഡിഫൻസ് കമ്മിറ്റി അംഗം, എത്തിക്സ് കമ്മിറ്റി അംഗം എന്നിവയായി. കൂടാതെ, ആൾ ഇന്ത്യ മജ്ലിസ് - ഇ- ഇട്ടെഹദുൾ മുസ്ലിമീൻ, പാർലമെന്ററി പാർട്ടി നേതാവുമായിരുന്നു.

2008
  • മുംബൈ ഭീകരാക്രമണത്തിനു ശേഷം അദ്ദേഹം സക്കിയൂർ റഹ്മാൻ ലഖ്വിയ്ക്കും ഹാഫിസ് സയ്ദിനും എതിരെ കർശനനടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ശത്രുക്കൾ മുസ്ലിമുകളുടെ ശത്രുക്കളാണെന്ന് അദ്ദേഹം പ്രസ്താവിച്ചു.

2006
  • അദ്ദേഹം ഡിഫൻസ് സ്റ്റാന്റിംഗ് കമ്മിറ്റി അംഗമായി. ഒരു വർഷം സേവനമനുഷ്ഠിച്ചു.
2006
  • അദ്ദേഹം ഡിഫൻസ് സ്റ്റാന്റിംഗ് കമ്മിറ്റി അംഗമായി. ഒരു വർഷം സേവനമനുഷ്ഠിച്ചു.
2005
  • തന്റെ ഇളയസഹോദരനായ അക്ബറുദ്ധീനൊപ്പം ഓവൈസി 2005-ൽ മേദക് ജില്ലാ കളക്ടറെ കയ്യേറ്റം ചെയ്തതിനെ സംബന്ധിച്ച് കുറ്റം ചാർത്തപ്പെട്ടു.
2005
  • തന്റെ ഇളയസഹോദരനായ അക്ബറുദ്ധീനൊപ്പം ഓവൈസി 2005-ൽ മേദക് ജില്ലാ കളക്ടറെ കയ്യേറ്റം ചെയ്തതിനെ സംബന്ധിച്ച് കുറ്റം ചാർത്തപ്പെട്ടു.
2004
  • അദ്ദേഹം ഹൈദരാബാദ് നിയോജകമണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം സുഭാഷ് ചന്ദർജിയെ പരാജയപ്പെടുത്തി. അദ്ദേഹം പാർലമെന്റംഗ ലോക്കൽ ഏരിയ ഡെവലപ്മെന്റ് പദ്ധതിയിൽ കമ്മിറ്റി അംഗവും സാമൂഹ്യ നീതി, ശാക്തീകരണക്കമ്മിറ്റി അംഗവും ആയി. ഈ രണ്ട് കമ്മിറ്റികളിലും അദ്ദേഹം 2006 വരെ സേവനമനുഷ്ഠിച്ചു.

1999
  • ടി ഡി പിയുടെ സൈദ് ഷാ നൂറുൽ ഹക്വാദ്രിയെ പരാജയപ്പെടുത്തി അദ്ദേഹം വീണ്ടും ആന്ധ്രപ്രദേശ് നിയമസഭയിലേയ്ക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
1999
  • ടി ഡി പിയുടെ സൈദ് ഷാ നൂറുൽ ഹക്വാദ്രിയെ പരാജയപ്പെടുത്തി അദ്ദേഹം വീണ്ടും ആന്ധ്രപ്രദേശ് നിയമസഭയിലേയ്ക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
1994
  • ഓവൈസി തന്റെ രാഷ്ട്രീയ അരങ്ങേറ്റ ചാർമിനാർ നിയോജകമണ്ഡലത്തിൽ നിന്ന് നടത്തുകയും ആന്ധ്രപ്രദേശ് ലെജിസ്ലേറ്റീവ് അസംബ്ലിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അദ്ദേഹം എം ബി ടിയുടെ ഹുസ്സൈൻ ഷഹീദിനെ പരാജയപ്പെടുത്തി
1994
  • ചാർമിനാർ നിയോജകമണ്ഡലത്തിൽ നിന്നും തന്റെ രാഷ്റ്റ്രീയ പ്രവേശനം നടത്തിയ ഓവൈസി ആന്ധ്രാപ്രദേശ് നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം എം ബി ടിയുടെ ഹുസ്സൈൻ ഷഹീദിനെ പരാജയപ്പെടുത്തി.

Disclaimer: The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X