യദുഗുരി സന്ദിന്തി ജഗമോഹൻ റെഡ്ഡി ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനാണ്. ആന്ധ്രപ്രദേശിൽ നിന്നുള്ള അദ്ദേഹം വൈ എസ് ആർ കോൺഗ്രസ് പാർട്ടി നേതാവും ആന്ധ്ര പ്രദേശ് നിയമനിർമ്മാണസഭാംഗവും ആണ്. അദ്ദേഹത്തിനൊരു രാഷ്ട്രീയ പശ്ചാത്തലമുണ്ട്. ആന്ധ്ര പ്രദേശിന്റെ മുൻ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ മകനാണ് അദ്ദേഹം. ആന്ധ്ര പ്രദേശിലെ കടപ്പ ജില്ലയിൽ പുലിവെന്ദുല ഗ്രാമത്തിൽ 1972 ഡിസംബർ 21 - നായിരുന്നു ജഗൻ മോഹൻ റെഡ്ഡിയുടെ ജനനം. ഹൈദരബാദ് പൊതു വിദ്യാലയത്തിൽ സ്കൂൾ വിദ്യാഭ്യാസം നേടിയ അദ്ദേഹം നിസാം കോളേജിൽ നിന്നും തന്റെ ബിരുദം പൂർത്തിയാക്കി. അദ്ദേഹം ബി കോമിൽ ബിരുദവും ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തരബിരുദവും (എം ബി എ) കരസ്ഥമാക്കിയിട്ടുണ്ട്. 1996 ആഗസ്റ്റ് 28 - ന് ജഗൻ മോഹൻ റെഡ്ഡി, ഭാരതിയെ വിവാഹം ചെയ്തു. പുലിവെന്ദുറയിലെ പ്രാദേശിക ശിശുരോഗവിദഗ്ദ്ധനും മനുഷ്യസ്നേഹിയുമായ ഡോ. ഇ സി ഗാംഗി റെഡ്ഡിയുടെ മകളാണ് ഭാരതി. ഈ ദമ്പതികൾക്ക് രണ്ട് പെണ്മക്കളുണ്ട്.
| മുഴുവൻ പേര് | ജഗൻ മോഹൻ റെഡ്ഡി |
| ജനനത്തീയതി | 21 Dec 1972 (വയസ്സ് 53) |
| ജന്മസ്ഥലം | പുലിവെണ്ടുല വില്ലേജ്, കഡപ്പ ജില്ല, ആന്ധ്ര പ്രദേശ് |
| പാര്‍ട്ടിയുടെ പേര് | Yuvajana Sramika Rythu Congress Party |
| വിദ്യാഭ്യാസം | Graduate |
| തൊഴില്‍ | ബിസിനസ്സുകാരൻ, മാധ്യമ ബിസിനസ് & രാഷ്ട്രീയ പ്രവർത്തകൻ |
| പിതാവിന്റെ പേര് | വൈ എസ് രാജശേഖര റെഡ്ഡി |
| മാതാവിന്റെ പേര് | വൈ എസ് വിജയമ്മ |
| പങ്കാളിയുടെ പേര് | വൈ എസ് ഭാരതി |
| പങ്കാളിയുടെ ജോലി | ബിസിനസ് വുമൺ |
| മക്കൾ | 2 പുത്രി |
| മതം | ഹിന്ദു |
Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.