• search
 • Live TV
ഹോം
 » 
രാഷ്ട്രീയക്കാർ
 » 
ബി എസ് യെദിയൂരപ്പ

ബി എസ് യെദിയൂരപ്പ

ജീവചരിത്രം

കര്‍ണാടക മുഖ്യമന്ത്രിയാണ് ബി എസ് യെദിയൂരപ്പ. കർണ്ണാടക രാഷ്ട്രീയത്തിലേയ്ക്ക് ബി ജെ പിയുടെ കടന്ന് കയറ്റത്തിനുള്ള വഴിയൊരുക്കുന്നതിൽ ബി എസ് യെദിയൂരപ്പ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അദ്ദേഹം ശിക്കാരിപൂർ നിയോജകമണ്ഡലത്തിൽ നിന്നും മത്സരിക്കുകയും ഏഴാം തവണ വിജയിക്കുകയും ചെയ്ത 2008 അസംബ്ലി തിരഞ്ഞെടുപ്പിനു മുൻപായി കർണ്ണാടക രാഷ്ട്രീയത്തിൽ ബി ജെ പി യുടെ സാന്നിദ്ധ്യം ചക്രവാളങ്ങൾക്കുമപ്പുറത്തെ വെറും മായാരൂപം മാത്രമായിരുന്നു. തിരഞ്ഞെടുപ്പിന്റെ അനന്തരഫലം കർണ്ണാടക സർക്കാരിൽ ബി ജെ പിയുടെ വിധി നിർണ്ണയിച്ചു. അദ്ദേഹം ബി ജെ പിയെ സംസ്ഥാനത്തിലെ ചരിത്രപരമായ വിജയത്തിലേയ്ക്ക് നയിയ്ക്കുകയും 2008 മെയ് 30-ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. 2007-ൽ കർണ്ണാടകയുടെ മുൻ മുഖ്യമന്ത്രിയായ ധരം സിംഗ് നയിച്ച സഖ്യസർക്കാരിനെ താഴെ വീഴ്ത്തുവാൻ ജനതദൾ (സെക്യുലർ) നേതാവ് എച്ച് ഡി കുമാരസ്വാമിയെ സഹായിക്കുന്നതിലും ബി ജെ പിയ്ക്കൊപ്പം ബദൽ സർക്കാർ രൂപീകരിക്കുന്നതിലും അദ്ദേഹം ഉത്തരവാദിത്തപ്പെട്ടിരുന്നു. 20 മാസക്കാലം എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയായിരിക്കുകയും അതിനു ശേഷം ബാക്കിയുള്ള 20 വർഷം യെദിയൂരപ്പ മുഖ്യമന്ത്രിയായിരിക്കുകയും ചെയ്യും എന്ന് വ്യക്തമാക്കുന്ന ഒരു കരാർ ജെ ഡി(എസ്)നും ബി ജെ പിയ്ക്കും ഇടയിൽ രൂപീകരിച്ചിരുന്നു. യെദിയൂരപ്പ, കുമാരസ്വാമി സർക്കാരിൽ ഉപ മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയുമായി. എന്നിരുന്നാലും കുമാരസ്വാമി വാഗ്ദാനലംഘനം നടത്തുകയും കർണ്ണാടക സംസ്ഥാനത്തിൽ പ്രസിഡന്റ് ഭരണം പ്രഖ്യാപിക്കുകയും ചെയ്തു. അവർ വഴക്കിനു വിരാമമിടാനുള്ള ഒരു മാർഗ്ഗം കണ്ടെത്തുകയും 2007 നവംബർ 12-ന് യെദിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. ഈ സഖ്യം മന്ത്രാലയങ്ങൾ പങ്ക് വെയ്ക്കുന്നതിനെച്ചൊല്ലിയുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടർന്ന് കരാർ അവസാനിപ്പിച്ചതിനാൽ സഖ്യം ദീർഘകാലം നീണ്ടുപോകാതെ 2007 നവംബർ 12-ന് മുഖ്യമന്ത്രി രാജിവെയ്ക്കുന്നതിൽ കലാശിച്ചു. കർണ്ണാടകയുടെ മുഖ്യമന്ത്രി എന്നനിലയിൽ പ്രക്ഷുബ്ധമായ പരക്കം പാച്ചിലിനു ശേഷം ബംഗളൂരുവിലും ഷിമോഗയിലും ഉള്ള സ്ഥല ഇടപാടിൽ നിന്നും അവിഹിതലാഭം ഉണ്ടാക്കിയതിന്റെ ആരോപണത്തിൽ അദ്ദേഹം കുറ്റക്കാരുടെ ഭാഗത്ത് സ്വയം കണ്ടെത്തി. ബി ജെ പി അംഗങ്ങളിൽ നിന്നുള്ള സമ്മർദ്ദത്തെ അഭിമുഖീകരിച്ച്, അദ്ദേഹം പാർട്ടിയിൽ നിന്നും വിട്ടുമാറുകയും പക്ഷേ പിന്നീട് തന്റെ താല്പര്യങ്ങൾ ബി ജെ പിയ്ക്കൊപ്പം സഖ്യത്തിലാക്കുകയും കർണ്ണാടക സംസ്ഥാനത്തിൽ 104 സീറ്റുകൾ ബി ജെ പി നേടിയ 2018 തിരഞ്ഞെടുപ്പിൽ മൂന്നാം തവണ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാവുകയും ചെയ്തു. ആവശ്യമായ സീറ്റുകൾ നേടുന്നതിലുണ്ടായ പരാജയം കാരണം സത്യപ്രതിജ്ഞ ചെയ്ത് രണ്ട് ദിവസങ്ങൾക്കുള്ളിൽ അദ്ദേഹത്തിന് രാജിവെയ്ക്കേണ്ടി വന്നു. കോൺഗ്രസ് - ജെ ഡി എസ് സർക്കാർ രാജിവെച്ചതിന് പിന്നാലെ ബി എസ് യെദിയൂരപ്പ വീണ്ടും കർണാടക മുഖ്യമന്ത്രിയായി.

വ്യക്തിജീവിതം

മുഴുവൻ പേര് ബി എസ് യെദിയൂരപ്പ
ജനനത്തീയതി 27 Feb 1943 (വയസ്സ് 76)
ജന്മസ്ഥലം ബൂകിനകെരെ, മണ്ഡ്യ, കർണ്ണാടക
പാര്‍ട്ടിയുടെ പേര്‌ Bharatiya Janta Party
വിദ്യാഭ്യാസം 12th Pass
തൊഴില്‍ കർഷകനും വിദ്യാഭ്യാസവിചക്ഷണനും
പിതാവിന്റെ പേര് പരേതനായ ശ്രീ സിദ്ധലിംഗയ്യ
മാതാവിന്റെ പേര് പരേതയായ ശ്രീമതി പുട്ടടയമ്മ
പങ്കാളിയുടെ പേര് പരേതയായ ശ്രീമതി മൈത്ര ദേവി
പങ്കാളിയുടെ ജോലി അന്തരിച്ചു
ആണ്‍കുട്ടികള്‍ എത്ര 2
പെണ്‍കുട്ടികള്‍ എത്ര 3

സന്പർക്കം

സ്ഥിര വിലാസം No. 381,
നിലവിലെ വിലാസം 3, South Avenue Lane, New Delhi-110 021
ബന്ധപ്പെടേണ്ട നന്പർ 08187-22277/222286
ഇമെയില്‍ info@yeddyurappa.in
സാമൂഹ്യ മാധ്യമങ്ങളിലെ സാന്നിധ്യം

രസകരമായ വസ്തുതകൾ

2009-ൽ അദ്ദേഹത്തിന്റെ മകൻ രാഘവേന്ദ്ര യെദിയൂരപ്പ ഷിമോഗ നിയോജകമണ്ഡലത്തിൽ നിന്നും മത്സരിച്ചു. അതേ നിയോജകമണ്ഡലത്തിൽ നിന്നും 2014 പൊതുതിരഞ്ഞെടുപ്പിൽ യെദിയൂരപ്പ മത്സരിച്ചു.

രാാഷ്ട്രീയ ജീവിതകാലം

 • 2019
  കോൺഗ്രസ് - ജെ ഡി എസ് സർക്കാർ രാജിവെച്ചതിന് പിന്നാലെ ബി എസ് യെദിയൂരപ്പ വീണ്ടും കർണാടക മുഖ്യമന്ത്രിയായി. 2019 ജൂലൈ 26ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അദ്ദേഹം 29ന് വിശ്വാസ വോട്ടിൽ വിജയിക്കുകയും ചെയ്തു.
 • 2018
  കർണ്ണാടക മുഖ്യമന്ത്രിയായി മൂന്നാം തവണ തിരഞ്ഞെടുക്കപ്പെട്ടു. എന്നിരുന്നാലും, തന്റെ നാമനിർദ്ദേശത്തിനാവശ്യമായ പിന്തുണ നേടുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് സത്യപ്രതിജ്ഞ ചെയ്ത് വെറും രണ്ട് ദിവസങ്ങൾക്കുള്ളിൽ തന്റെ രാജി സമർപ്പിക്കുവാൻ അദ്ദേഹം നിർബന്ധിതനായി.
 • 2014
  16-മത് ലോകസഭ തിരഞ്ഞെടുപ്പിൽ ഷിമോഗ നിയോജകമണ്ഡലത്തിൽ നിന്നും 606216 വോട്ടുകൾ നേടി തിരഞ്ഞെടുക്കപ്പെട്ടു.
 • 2008
  45000 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ മുൻ മുഖ്യമന്ത്രി ബംഗാരപ്പയെ പരാജയപ്പെടുത്തിക്കൊണ്ട് ശികാരിപ്പൂർ നിയോജകമണ്ഡലത്തിൽ നിന്നും അസംബ്ലി തിരഞ്ഞെടുപ്പിൽ ഏഴാമത് തവണ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
 • 2008
  കർണ്ണാടക മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.
 • 2007
  കർണ്ണാടക മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. എന്നിരുന്നാലും രണ്ട് ആഴ്ചയ്ക്ക് ശേഷം അദ്ദേഹത്തിന് രാജി വെയ്ക്കേണ്ടി വന്നു.
 • 2004
  19760 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ഐ എൻ സിയുടെ ശേഖരപ്പയെ പരാജയപ്പെടുത്തിക്കൊണ്ട് അസംബ്ലി തിരഞ്ഞെടുപ്പിൽ ആറാം തവണ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
 • 1994
  50.13%ത്തിന്റെ വോട്ട് പങ്കാളിത്തത്തോടെ ഒരിക്കൽ കൂടി നാഗരാജ മഹാദേവപ്പയെ പരാജയപ്പെടുത്തിക്കൊണ്ട് അഞ്ചാം തവണ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. എന്നിരുന്നാലും അദ്ദേഹം 1999-ൽ ഐ എൻ സിയുടെ മഹാലിംഗപ്പയോട് അസംബ്ലി തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു.
 • 1989
  41.42% വോട്ട് പങ്കാളിത്തത്തോടെ ഐ എൻ സിയുടെ നാഗരാജ മഹാദേവപ്പയെ പരാജയപ്പെടുത്തിക്കൊണ്ട് മൂന്നാം തവണ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
 • 1985
  53.52% വോട്ട് പങ്കാളിത്തത്തോടെ എം പാട്ടീലിനെ പരാജയപ്പെടുത്തിക്കൊണ്ട് അദ്ദേഹം രണ്ടാം തവണ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
 • 1983
  64.20% വോട്ട് പങ്കാളിത്തത്തോടെ ഐ എൻ സിയുടെ യെങ്കടപ്പയെ ശികരിപ്പൂർ നിയോജകമണ്ഡലത്തിൽ നിന്നും അദ്ദേഹം അസംബ്ലി തിരഞ്ഞെടുപ്പ് വിജയിച്ചു.
ആസ്തി6.92 CRORE
ആസ്തികള്‍6.97 CRORE
ബാധ്യത5 LAKHS

Disclaimer: The information relating to the candidate is an archive based on the self-declared affidavit filed at the time of elections. The current status may be different. For the latest on the candidate kindly refer to the affidavit filed by the candidate with the Election Commission of India in the recent election.

സോഷ്യല്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more