കൽവകുണ്ട്ല ചന്ദ്രശേഖര റാവു (കെ സി ആർ) തെലുങ്കാനയുടെ ആദ്യത്തെ മുഖ്യമന്ത്രിയാണ്. ആന്ധ്രപ്രദേശിൽ നിന്നും തെലങ്കാന സംസ്ഥാനം വേർപെട്ടതിനു ശേഷം അദ്ദേഹം അധികാരത്തിൽ വന്നു. അദ്ദേഹം പ്രാദേശിക രാഷ്ട്രീയ പാർട്ടിയായ തെലങ്കാന രാഷ്ട്ര സമിതിയുടെ നേതാവും പ്രസിഡന്റുമാണദ്ദേഹം. അദ്ദേഹം സിദ്ധിപ്പേട്ട് ജില്ലയുടെ ഗജ്വെൽ നിയോജകമണ്ഡലത്തിൽ നിന്നുള്ള എം എൽ എ ആണ്. ഇതിനു മുൻപ് അദ്ദേഹം ആന്ധ്രാപ്രദേശിലെ സിദ്ധിപേട്ടിൽ നിന്നുള്ള എം എൽ എ ആയും മഹ്ബൂബ്നഗർ, കെരിം നഗർ, മേദക് എന്നിവിടങ്ങളിൽ നിന്നുള്ള എം പി ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഹൈദരാബാദിലെ ഒസ്മാനിയ യൂണിവേഴ്സിറ്റിൽ നിന്നും എം എ പൂർത്തിയാക്കിയതിനു ശേഷം അദ്ദേഹം യൂത്ത് കോൺഗ്രസ്സിനൊപ്പം രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിച്ചു. ആ കാലയളവിൽ കോൺഗ്രസ്സ് പരിതാപകരമായ അവസ്ഥയിലായിരുന്നെങ്കിലും അദ്ദേഹം സഞ്ജയ് ഗാന്ധിയോടൊപ്പം നിന്ന് തന്റെ സാന്നിദ്ധ്യം നിലനിർത്തി. 1983-ൽ അദ്ദേഹം ടിഡി പിയിൽ ചേരുകയും പിന്നീട് 2001-ൽ ടി ഡി പിയിൽ നിന്നും രാജി വെച്ച് പ്രത്യേക സംസ്ഥാനം വേണമെന്ന ജനങ്ങളുടെ ആവശ്യത്തിനൊപ്പം നില്ക്കുകയും ചെയ്തു. ഒരു പ്രത്യേക സംസ്ഥാനമാണ് ഒരേയൊരു പരിഹാരം എന്നദ്ദേഹം വിശ്വസിച്ചു. 2001-ൽ അദ്ദേഹം തെലങ്കാന രാഷ്ട്ര സമിതി (ടി ആർ എസ്) പാർട്ടി രൂപീകരിച്ചു. 2006 ആഗസ്റ്റിൽ, തെലങ്കാന എന്ന ഉദ്ദേശ്യത്തോടെ അദ്ദേഹം യൂണിയൻ ക്യാബിനറ്റിൽ നിന്ന് രാജി വെയ്ക്കുകയും ന്യൂ ദൽഹിയിലെ ജന്തർ മന്തറിൽ നിരാഹാരാ സമരത്തിനിരിക്കുകയും ചെയ്തു. 2009 നവംബർ 29-ന് വീണ്ടും അദ്ദേഹം നിരാഹാര സത്യാഗ്രഹമിരിക്കുകയും തെലങ്കാന എന്ന പ്രത്യേക സംസ്ഥാനത്തിന്റെ രൂപീകരണത്തിനു വേണ്ട നടപടികൾ ആരംഭിക്കാമെന്ന ഇന്ത്യൻ സർക്കാരിന്റെ വിളംബരത്തെ തുടർന്ന് 2009 ഡിസംബർ 9-ന് സമരം പിൻവലിക്കുകയും ചെയ്തു.
| മുഴുവൻ പേര് | കൽവകുണ്ട്ല ചന്ദ്രശേഖര റാവു |
| ജനനത്തീയതി | 17 Feb 1954 (വയസ്സ് 72) |
| ജന്മസ്ഥലം | സിദ്ധിപേട്ട, തെലങ്കാന |
| പാര്‍ട്ടിയുടെ പേര് | Bharat Rashtra Samithi |
| വിദ്യാഭ്യാസം | Graduate |
| തൊഴില്‍ | രാഷ്ട്രീയ പ്രവർത്തകൻ |
| പിതാവിന്റെ പേര് | രാഘവർ റാവു |
| മാതാവിന്റെ പേര് | വെങ്കടമ്മ |
| പങ്കാളിയുടെ പേര് | ശോഭ |
| മക്കൾ | 1 പുത്രൻ 1 പുത്രി |
| മതം | ഹിന്ദു |
Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.