ഹോം
 » 
രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധി കോൺഗ്രസ്സ് പാർട്ടിയുടെ പ്രസിഡന്റാണ്. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായ ജവഹർ ലാൽ നെഹ്രുവിന്റെ പൗത്രനാണ് അദ്ദേഹം.

രാഹുൽ ഗാന്ധി ജീവചരിത്രം

രാഹുൽ ഗാന്ധി കോൺഗ്രസ്സ് പാർട്ടിയുടെ പ്രസിഡന്റാണ്. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായ ജവഹർ ലാൽ നെഹ്രുവിന്റെ പൗത്രനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ മുത്തശ്ശി ഇന്ദിര ഗാന്ധി മുൻ പ്രധാനമന്ത്രിയായിരുന്നു. കൊല്ലപ്പെട്ട മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയ്ക്കും സോണിയ ഗാന്ധിയ്ക്കും പിറന്ന അദ്ദേഹത്തിന് രാഷ്ട്രീയത്തിൽ സജീവയായ പ്രിയങ്ക ഗാന്ധി എന്ന ഒരു ഇളയസഹോദരിയുണ്ട്. രാഹുൽ 2004-ൽ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചു. തന്റെ ആദ്യ ലോകസഭ തിരഞ്ഞെടുപ്പ് അദ്ദേഹം പിതാവിന്റെ നിയോജകമണ്ഡലമായ ഉത്തർ പ്രദേശിലെ അമേഠിയിൽ നിന്നും പൊരുതി. 2007 സപ്തംബർ 24-ന് അദ്ദേഹം ആൾ ഇന്ത്യ കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറിയായി നിയമിതനായി. അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം ദൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളജിൽ ആയിരുന്നു ചെയ്തത്. പിന്നീട് ഡെറാഡൂണിലേയ്ക്ക് പോയി. ഫ്ലോറിഡയിലെ ഹാർവാർഡ് കോളേജിലും റോളിൻസ് കോളേജിലും പോയ അദ്ദേഹം അവിടെ നിന്നും ആർട്ട്സിൽ തന്റെ ബിരുദം നേടി. രാഹുൽ കാംബ്രിഡ്ജ് സർവ്വകലാശാലയുടെ ട്രിനിറ്റി കോളേജിൽ നിന്നും ഡെവലപ്മെന്റ് സ്റ്റഡീസിൽ എം ഫിൽ പൂർത്തിയാക്കി. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനു മുൻപ് അദ്ദേഹം സ്വകാര്യസ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ, അദ്ദേഹം അമേഠി ലോകസഭ നിയോജകമണ്ഡലത്തിൽ നിന്നുള്ള പാർലമെന്റ് അംഗമാണ്.

കൂടുതൽ വായിക്കുക
By Zainab Ashraf Updated: Tuesday, January 1, 2019, 03:16:47 PM [IST]

രാഹുൽ ഗാന്ധി വ്യക്തിജീവിതം

മുഴുവൻ പേര് രാഹുൽ ഗാന്ധി
ജനനത്തീയതി 19 Jun 1970 (വയസ്സ് 53)
ജന്മസ്ഥലം ദൽഹി
പാര്‍ട്ടിയുടെ പേര്‌ Indian National Congress
വിദ്യാഭ്യാസം Post Graduate
തൊഴില്‍ രാഷ്ട്രീയ പ്രവർത്തകൻ
പിതാവിന്റെ പേര് രാജീവ് ഗാന്ധി
മാതാവിന്റെ പേര് സോണിയ ഗാന്ധി
മതം ഹിന്ദു
വെബ്സെെറ്റ് rahulgandhi.in
സാമൂഹ്യ മാധ്യമങ്ങളിലെ സാന്നിധ്യം സാമൂഹ്യ മാധ്യമങ്ങളിലെ സാന്നിധ്യം:

രാഹുൽ ഗാന്ധി ആസ്തി

ആസ്തി: ₹15.17 CRORE
ആസ്തികള്‍:₹15.89 CRORE
ബാധ്യത: ₹72.02 LAKHS

രാഹുൽ ഗാന്ധി കൗതുകകരമായ വിവരങ്ങള്‍

1991-ൽ രാജീവ് ഗാന്ധി വധിക്കപ്പെട്ടതിനു ശേഷം, സുരക്ഷാ പരിഗണന മൂലം അദ്ദേഹം ഫ്ലോറിഡയിലെ റോളിൻസ് കോളേജിലേയ്ക്ക് മാറുകയും ബി പൂർത്തിയാക്കുകയും ചെയ്തു. റോളിൻസിലെ അദ്ദേഹത്തിന്റെ കാലയളവിൽ, അദ്ദേഹം റൗൾ വിൻസി എന്ന വ്യാജനാമം ഉപയോഗിച്ചു. സുരക്ഷാകാരണങ്ങളാൽ അദ്ദേഹത്തിന്റെ വ്യക്തിത്വം വെളിപ്പെടുത്തിയില്ല.
സാമൂഹിക മുന്നണിയിൽ അദ്ദേഹം രാജീവ് ഗാന്ധി ഫൗണ്ടേഷൻ, ജവഹർ ലാൽ നെഹ്രു മെമ്മോറിയൽ ഫണ്ട്, സഞ്ജയ് ഗാന്ധി ട്രസ്റ്റ്, രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ്, ഇന്ദിര ഗാന്ധി മെമ്മോറിയൽ ട്രസ്റ്റ് എന്നിവയുമായി സഹകരിച്ചു. കൂടാതെ അദ്ദേഹം ഉത്തർ പ്രദേശിൽ ഒരു ലാഭരഹിത നേത്ര സംരക്ഷണ സംരംഭവും നടത്തുന്നുണ്ട്.
2009 ലോകസഭ തിരഞ്ഞെടുപ്പ് കാലയളവിൽ രാജ്യത്താകമാനം വെറും 6 ആഴ്ചകൾക്കുള്ളിൽ അദ്ദേഹം 125 റാലികൾ നടത്തി.

രാഹുൽ ഗാന്ധി രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

2018
  • അസംബ്ലി തിരഞ്ഞെടുപ്പ് കാലയളവിൽ രാഹുൽ ഗാന്ധി കർണ്ണാടകയിലെ 30 ജില്ലകളിലും സഞ്ചരിച്ചു. ഒടുവിൽ 224 സീറ്റുകളിൽ 80 സീറ്റുകളോടെ കോൺഗ്രസ്സ് സമാപ്തി കുറിക്കുകയും സംസ്ഥാനത്ത് സഖ്യ സർക്കാർ രൂപീകരണത്തിനായി ജെ ഡി എസ്-നെ പിന്തുണയ്ക്കുകയും ചെയ്തു.
2014
  • 16-മത് ലോകസഭയിലേയ്ക്ക് രാഹുൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് അദ്ദേഹം വിദേശകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അമ ധനകാര്യം & കോർപ്പൊറേറ്റ് അഫയേഴ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗം എന്നിങ്ങനെ നിയമിതനായി.
2013
  • ഉത്തർ പ്രദേശിലുണ്ടായ തന്റെ പരാജയത്തിനു ശേഷം, രാഹുൽ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് നേതൃത്വം നല്കിയില്ല.
2013
  • 2013 ജനുവരിയിൽ രാഹുൽ കോൺഗ്രസ്സ് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഉയർത്തപ്പെട്ടു.
2012
  • രാഹുൽ ഗാന്ധി ഉത്തർ പ്രദേശിലെ 2012 അസംബ്ലി തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് പ്രചരണം നയിച്ചു. രണ്ട് മാസത്തിനുള്ളിൽ അദ്ദേഹം 200 റാലികൾ നടത്തി. ഒടുവിൽ കോൺഗ്രസ്സ് 28 സീറ്റുകളിൽ വിജയിച്ചു.
2011
  • രാഹുൽ ഗാന്ധി, ഭട്ട പർസോൾ ഗ്രാമത്തിലെ കർഷക പ്രക്ഷോഭത്തിൽ സജീവമായി പങ്കെടുത്തു. ദേശീയ പാത പദ്ധതിയ്ക്കായി ഒഴിപ്പിച്ചെടുത്ത അവരുടെ ഭൂമിയ്ക്ക് കൂടുതൽ നഷ്ടപരിഹാരം ആവശ്യപ്പെട്ടു കൊണ്ടുള്ളതായിരുന്നു പ്രക്ഷോഭം. യു പി പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. പ്രക്ഷോഭ സ്ഥലത്തു നിന്നും പോലീസ് അദ്ദേഹത്തെ കൊണ്ടു പോകുകയും പിന്നീട് ജാമ്യം നല്കി ദൽഹി - യു പി അതിർത്തിയിൽ ഇറക്കിവിടുകയും ചെയ്തു.
2009
  • 2009 ആഗസ്റ്റ് 31 മുതൽ അദ്ദേഹം മനുഷ്യവിഭവ വികസന സ്റ്റാന്റിംഗ് കമ്മിറ്റി അംഗമായി നിയമിതനായി.
2009
  • അതേ നിയോജകമണ്ഡലത്തിൽ നിന്നും 15-മത് ലോകസഭയിലേയ്ക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. തന്റെ ഏറ്റവും അടുത്ത എതിരാളിയെ അദ്ദേഹം 370,000-ലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തി. കോൺഗ്രസ്സ് 2009-ൽ 21 ലോകസഭ സീറ്റുകൾ നേടുകയും അതിന്റെ ബഹുമതി രാഹുലിന് ലഭിക്കുകയും ചെയ്തു.
2007
  • 2007 സെപ്തംബർ 24-ന് രാഹുൽ ആൾ ഇന്ത്യ കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറിയായി നിയമിതനായി. കൂടാതെ അദ്ദേഹം ഇന്ത്യൻ യൂത്ത് കോൺഗ്രസ്സിന്റെയും എൻ എസ് യു ഐയുടെയും ജനറൽ സെക്രട്ടറി ഇൻ ചാർജ്ജ് ആയും നിയമിതനായി.
2007
  • 2007-ലെ ഉത്തർ പ്രദേശ് അസംബ്ലി തിരഞ്ഞെടുപ്പിനു വേണ്ടി കോൺഗ്രസ് പ്രചാരണത്തിന് രാഹുൽ ഗാന്ധി നേതൃത്വം വഹിച്ചെങ്കിലും പരാജയപ്പെട്ടു. 403 സീറ്റുകളിൽ കോൺഗ്രസ്സ് വെറും 22 സീറ്റുകൾ മാത്രമേ നേടിയുള്ളു.
2007 - 2009
  • മനുഷ്യ വിഭവ വികസനത്തിൽ സ്റ്റാന്റിംഗ് കമ്മിറ്റി അംഗമായി അദ്ദേഹം സേവനമനുഷ്ഠിച്ചു.
2004 - 2006
  • ആഭ്യന്തര കാര്യാലയത്തിൽ സ്റ്റാന്റിംഗ് കമ്മിറ്റി അംഗമായി അദ്ദേഹം നിയമിതനായി
2004
  • രാഹുൽ തന്റെ ആദ്യ ലോകസഭ തിരഞ്ഞെടുപ്പിൽ പൊരുതി ഒരു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ അമേഠിയിൽ നിന്നും വിജയം രേഖപ്പെടുത്തി. അദ്ദേഹം 14-മത് ലോകസഭയിൽ എം പി ആയി.

മുന്‍കാല ചരിത്രം

2002
  • മുംബൈ അടിസ്ഥാനമായുള്ള ടെക്നോളജി കരാർ സ്ഥാപനമായ ബാക്കപ്സ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർമാരിൽ ഒരാളായി നിയമിതനായി
1996
  • രാഷ്ട്രീയത്തിനു മുൻപ്, രാഹുൽ ഗാന്ധി ലണ്ടനിലെ മാനേജ്മെന്റ് കൺസൾട്ടിംഗ് സ്ഥാപനമായ മോണിറ്റർ ഗ്രൂപ്പിൽ പ്രവർത്തിച്ചു.

Disclaimer: The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X