Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായി വിജയൻ

പിണറായി വിജയൻ
കേരളത്തിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിയായ പിണറായി വിജയൻ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗമാണ്. കണ്ണൂർ ജില്ലയിലെ ഒരു ദരിദ്ര കുടുംബത്തിൽ ജനിച്ച അദ്ദേഹം പെരളശ്ശേരി ഹൈ സ്ക്കൂളിൽ നിന്നും തന്റെ സ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.
By Rashmi | Saturday, October 7, 2023, 02:57:56 PM [IST]

പിണറായി വിജയൻ ജീവചരിത്രം

കേരളത്തിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിയായ പിണറായി വിജയൻ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗമാണ്. കണ്ണൂർ ജില്ലയിലെ ഒരു ദരിദ്ര കുടുംബത്തിൽ ജനിച്ച അദ്ദേഹം പെരളശ്ശേരി ഹൈ സ്ക്കൂളിൽ നിന്നും തന്റെ സ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. പ്രീ യൂണിവേഴ്സിറ്റി പഠനത്തിനായി അദ്ദേഹം ഗവണ്മെന്റ് ബ്രണ്ണൻ കോളേജിൽ ചേർന്നു. 1964-ൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഔദ്യോഗികമായി ചേരുന്നതിനും മുൻപേ, വിദ്യാർത്ഥി യൂണിയനുകളിലൂടെ അദ്ദേഹം സജീവ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. 1986-ൽ കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നതിനും മുൻപ്, കണ്ണൂരിലെ ജില്ലാ കമ്മിറ്റി അംഗം, ജില്ലാ സെക്രട്ടേറിയറ്റ് അംഗം എന്നിവയടക്കം വിവിധ പ്രധാന സ്ഥാനങ്ങൾ പാർട്ടിയിൽ വഹിച്ചിട്ടുണ്ട്. ഒടുവിൽ, 1998-ൽ അദ്ദേഹം കേരളസംസ്ഥാന സെക്രട്ടറിയായി. മുഖ്യമന്ത്രിപദം അലങ്കരിയ്ക്കുന്നതിനു മുൻപ്, കേരള സംസ്ഥാന വൈദ്യുതി മന്ത്രി, സഹകരണം മന്തി എന്നിവയടക്കം പ്രധാന സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

കൂടുതൽ വായിക്കുക

പിണറായി വിജയൻ വ്യക്തിജീവിതം

മുഴുവൻ പേര് പിണറായി വിജയൻ
ജനനത്തീയതി 21 Mar 1944 (വയസ്സ് 82)
ജന്മസ്ഥലം കണ്ണൂർ
പാര്‍ട്ടിയുടെ പേര്‌ Communist Party Of India (marxist)
വിദ്യാഭ്യാസം 12th Pass
തൊഴില്‍ രാഷ്ട്രീയപ്രവർത്തകൻ
പിതാവിന്റെ പേര് മാരോലി കോരൻ
മാതാവിന്റെ പേര് കല്യാണി
പങ്കാളിയുടെ പേര് കമല വിജയൻ
പങ്കാളിയുടെ ജോലി വിരമിച്ച അധ്യാപിക
മക്കൾ 1 പുത്രൻ 1 പുത്രി
മതം Atheist
വെബ്സെെറ്റ് http://www.keralacm.gov.in/

പിണറായി വിജയൻ ആസ്തി

ആസ്തി
₹99.22 LAKHS
ആസ്തികള്‍
₹1.07 CRORE
ബാധ്യത
₹7.95 LAKHS

പിണറായി വിജയൻ കൗതുകകരമായ വിവരങ്ങള്‍

സ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതിനുശേഷം, ഒരു വർഷക്കാലത്തേയ്ക്ക് പിണറായി വിജയൻ കൈത്തറി തയ്യല്ക്കാരനായി ജോലി ചെയ്തിട്ടുണ്ട്. 1998-ൽ അദ്ദേഹം സി പി ഐ (എം) കേരള സംസ്ഥാന സെക്രട്ടറിയായി മാറുകയും 2015 വരെ ആ സ്ഥാനത്ത് തുടരുകയും ചെയ്തു. അടിയന്തിരാവസ്ഥാക്കാലത്ത് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുകയും പോലീസിനാൽ കുറ്റാരോപിതനായി പീഢിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വിടുതലിനു ശേഷം, രക്തത്തിൽ കുതിർന്ന തന്റെ ഷർട്ട് വീശിക്കൊണ്ട്, അദ്ദേഹം അഭിമുഖീകരിച്ച ക്രൂരതയെ ചൂണ്ടിക്കാണിച്ചുകൊണ്ട്, പിണറായി വിജയൻ ഐതിഹാസികമായ ഒരു പ്രസംഗം നടത്തി.

പിണറായി വിജയൻ രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

  • 2021: ധര്‍മടത്ത് നിന്ന് വീണ്ടും ജനവിധി തേടുന്നു. കോണ്‍ഗ്രസിന്റെ സി രഘുനാഥിനെ 50123 വോട്ടിന് പരാജയപ്പെടുത്തി തുടര്‍ച്ചയായ രണ്ടാം തവണയും പിണറായി വിജയന്‍ മുഖ്യമന്ത്രിയാവുന്നു.
  • 2016 : ധർമ്മടം നിയോജകമണ്ഡലത്തിൽ ഐ എൻ സിയുടെ മമ്പറം ദിവാകരനെ പരാജയപ്പെടുത്തിയതിനുശേഷം കേരള മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.
  • 2002 : സി പി ഐ (എം) പോളിറ്റ് ബ്യൂറോ അംഗമായി
  • 1998 : സി പി ഐ (എം)ന്റെ കേരള സംസ്ഥാന സെക്രട്ടറിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
  • 1996 : കേരളത്തിൽ വൈദ്യുതി മന്ത്രിയായും സഹകരണ മന്ത്രിയായും സേവനമനുഷ്ഠിച്ചു.
  • 1996 : ഐ എൻ സിയുടെ കെ എൻ കണ്ണോത്തിനെ പരാജയപ്പെടുത്തിക്കൊണ്ട് പയ്യന്നൂർ സീറ്റിൽ നിന്നും അസംബ്ലി തിരഞ്ഞെടുപ്പ് ജയിച്ചു.
  • 1991 : ഐ എൻ സിയുടെ പി രാമകൃഷ്ണനെ പരാജയപ്പെടുത്തി കൂത്തുപറമ്പിൽ നിന്നും മൂന്നാം തവണ തിരഞ്ഞെടുപ്പിൽ വിജയിച്ചു.
  • 1988 : അദ്ദേഹം സി പി ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി.
  • 1986 : അദ്ദേഹം സി പി ഐ (എം) കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
  • 1978 : അദ്ദേഹം സി പി ഐ (എം) കേരള സംസ്ഥാന കമ്മിറ്റിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.
  • 1977 : ആർ എസ് പിയുടെ അബ്ദുൾഖാദറെ പരാജയപ്പെടുത്തിക്കൊണ്ട് രണ്ടാം തവണ കൂത്തുപറമ്പിൽ നിന്നും തിരഞ്ഞെടുപ്പ വിജയിച്ചു.
  • 1972 : അദ്ദേഹം സി പി ഐ (എം) നു വേണ്ടി കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായി
  • 1970 : കൂത്തുപറമ്പ് നിയോജകമണ്ഡലത്തിൽ നിന്നും പി എസ് പിയുടെ തായത്ത് രാഘവനെ പരാജയപ്പെടുത്തിക്കൊണ്ട് അദ്ദേഹത്തിന്റെ ആദ്യ കേരള അസംബ്ലി തിരഞ്ഞെടുപ്പിൽ വിജയിച്ചു.
  • 1968 : സി പി ഐ(എം)ന്റെ കണ്ണൂർ ജില്ലാ കമ്മിറ്റിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.
  • 1964 : ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി(മാർക്സിസ്റ്റ്)യിൽ ചേർന്നു

മുന്‍കാല ചരിത്രം

  • 1962: പ്രി യൂണിവേഴ്സിറ്റി പഠനത്തിനായി തലശ്ശേരിയിലെ ഗവണ്മെന്റ് ബ്രണ്ണൻ കോളേജിൽ ചേർന്നു.

പിണറായി വിജയൻ നേട്ടങ്ങൾ

1970,1977, 1991, 1996, 2016 എന്നിങ്ങനെ അഞ്ച് തവണ വിവിധ നിയോജകമണ്ഡലങ്ങളിൽ നിന്ന് പിണറായി വിജയൻ അസംബ്ലി തിരഞ്ഞെടുപ്പുകളിൽ വിജയിച്ചിട്ടുണ്ട്. 1971-ലെ തലശ്ശേരി കലാപസമയത്ത് സാമുദായിക സംഘർഷം ഒഴിവാക്കുന്നതിലുണ്ടായ അദ്ദേഹത്തിന്റെ പങ്ക് വളരെയധികം പ്രശംസിക്കപ്പെടുകയും അദ്ദേഹത്തിന്റെ പ്രയത്നങ്ങൾ ജസ്റ്റിസ് ജോസഫ് വിതയത്തിൽ കമ്മിഷന്റെ ഔദ്യോഗിക റിപ്പോർട്ടിന്റെ 220-മത് ഖണ്ഡികയിൽ സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 1996 -നും 1998-നുമിടയിൽ ഒരു വൈദ്യുതി മന്ത്രി എന്ന നിലയിൽ സംസ്ഥാനത്തെ ഊർജ്ജോല്പാദനം വർദ്ധിപ്പിച്ചതിനൊപ്പം പിണറായി വിജയൻ യശസ്സാർജ്ജിച്ചു. റബ്കൊ രൂപീകരിച്ചതിനു പിന്നിലെ മാർഗ്ഗദീപമായും അദ്ദേഹത്തെ കാണുന്നു.

Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+