• search
 • Live TV
ഹോം
 » 
രാഷ്ട്രീയക്കാർ
 » 
അരവിന്ദ് കേജ്രിവാൾ

അരവിന്ദ് കേജ്രിവാൾ

ജീവചരിത്രം

ഇന്ത്യൻ രാഷ്ട്രീയ ചിത്രത്തിലെ വളരെ പ്രമുഖനായ രാഷ്ട്രീയ പ്രവർത്തകനും പ്രസിദ്ധനായ സാമൂഹികപ്രവർത്തകനുമാണ് അരവിന്ദ് കേജ്രിവാൾ. അദ്ദേഹം ഹരിയാനയിലെ ഒരു ഉൾഗ്രാമത്തിൽ ജനിച്ചു. ചെറുപ്പം മുതലേ മിടുക്കനായ വിദ്യാർത്ഥിയെന്ന നിലയിൽ അരവിന്ദ് ആദ്യ ശ്രമത്തിൽ തന്നെ ടെസ്റ്റ് ജയിയ്ക്കുകയും ഇഷ്ടവിഷയമായി മെക്കാനിക്കൽ എഞ്ചിനിയറിംഗ് തിരഞ്ഞെടുത്ത് പശ്ചിമബംഗാളിലെ ഐ ഐ ടി ഖാരഗ്പൂരിൽ ചേരുകയും ചെയ്തു. തന്റെ ബിരുദം പൂർത്തിയാക്കിയതിനുശേഷം, അദ്ദേഹം ടാറ്റാ സ്റ്റീൽസിൽ ജോലി നേടുകയും എന്നാൽ വളരെ വേഗം തന്നെ തന്റെ ഹൃദയത്തിന്റെ വിളിയെ തുടർന്ന് സിവിൽ സർവീസ് പരീക്ഷ എഴുതുവാൻ തയ്യാറെടുക്കുന്നതിനായി ജോലി വിടുകയും ചെയ്തു. അദ്ദേഹത്തിന് മദർ തെരേസയ്ക്കൊപ്പം അവരുടെ കാളിഘട്ട് ആശ്രമത്തിൽ രണ്ട് മാസം പ്രവർത്തിക്കാനുള്ള അവസരവും ലഭിച്ചിട്ടുണ്ട്. അദ്ദേഹം 1993-ൽ സിവിൽ സർവീസ് പരീക്ഷ വിജയിക്കുകയും ഇന്ത്യൻ റവന്യൂ സർവീസിൽ ചേരുകയും ചെയ്തു. അദ്ദേഹം തന്റെ 1993 ഐ ആർ എസ് സഹപാഠിയായ സുനിതയെ 1995-ൽ വിവാഹം ചെയ്തു.
വ്യാജ റേഷൻ കാർഡ് കുംഭകോണം വെളിപ്പെടുത്തുന്നതിനായി പരിവർത്തൻ എന്ന് പേരുള്ള ഒരു പ്രസ്ഥാനം 1999-ൽ ആരംഭിക്കുകയും വരുമാനനികുതി, വൈദ്യുതി, വെള്ളപ്പൊക്ക ഓഹരി എന്നിവ സംബന്ധമായ കാറ്റ്യങ്ങളിൽ ദൽ ഹിനിവാസികളെ സഹായിക്കുകയും ചെയ്ത് തുടങ്ങിയപ്പോൾ അദ്ദേഹത്തിന്റെ സാമൂഹിക ജീവിതം വികസനം പ്രാപിച്ചു. സാമൂഹിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധയൂന്നുന്നതിനായി അദ്ദേഹം 2006-ൽ തന്റെ ജോലിയിൽ നിന്നും രാജി വെയ്ക്കുകയും പബ്ലിക് കോസ് റിസർച്ച് ഫൗണ്ടേഷൻ സ്ഥാപിക്കുകയും ചെയ്തു.
ജൻ ലോകപാൽ ബില്ല് പാസ്സാക്കുന്നതിനായുള്ള പ്രചാരണ വേളയിൽ 2010കളുടെ ആദ്യകാലത്ത് പ്രമുഖ സാമൂഹിക പ്രവർത്തകനായ അന്നാ ഹസാരെയുമായി സഹകരിച്ച 2010-ലാണ് കേജ്രിവാളിന്റെ പ്രശസ്തി ഉയർന്നത്. പ്രസിദ്ധമായ ഇന്ത്യ അഴിമതിയ്ക്കെതിരെ എന്ന പ്രക്ഷോഭ രാഷ്ട്രീയവത്കരിക്കണമോ വേണ്ടയോ എന്നതിനെ ചൊല്ലി അന്നാ ഹസാരെയുമായുള്ള ഭിന്നതയെ തുടർന്ന് അദ്ദേഹം തന്റെ സ്വന്തം രാഷ്ട്രീയ പാർട്ടിയായ ആം ആദ്മി പാർട്ടി (എ എ പി) സ്ഥാപിക്കുകയും 2013 ദൽ ഹി അസംബ്ലി തിരഞ്ഞെടുപ്പിൽ മത്സരിച്ച് 80-ൽ 70 സീറ്റുകൾ അദ്ദേഹത്തിന്റെ പാർട്ടി നേടുകയും ചെയ്തു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ നിന്നുള്ള നിബദ്ധനകളോട് കൂടിയ പിന്തുണയോടെ അദ്ദേഹം സർക്കാർ രൂപീകരിക്കുകയും ദൽ ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. എന്നാൽ ജൻ ലോകപാൽ സഭയിൽ വെയ്ക്കുന്നതിലുണ്ടായ പരാജയം ഏറ്റെടുത്ത് അദ്ദേഹം വെറും 49 ദിവസങ്ങൾക്കുള്ളിൽ രാജി വെച്ചു.ദൽ ഹിയിൽ രഷ്ട്രപതീഭരണത്തോടെ അദ്ദേഹം വാരണാസി നിയോജകമണ്ഡലത്തിൽ നിന്നും ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായ നരേന്ദ്ര മോദിയ്ക്കെതിരെ 16-മത് ലോകസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അദ്ദേഹത്തിന്റെ പാർട്ടി 2015-ൽ ദൽ ഹി അസംബ്ലി തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുകയും 70 സെറ്റിൽ 67-ഉം തൂത്തുവാരി സർക്കാർ രൂപീകരിക്കുകയും ചെയ്തു. അദ്ദേഹം വീണ്ടും ദൽ ഹിയുടെ ഏഴാമത് മുഖ്യമന്ത്രിയായി സ്ഥാനമേറ്റു.
തന്റെ അദ്വിതീയമായ രാഷ്ട്രീയ വീക്ഷണങ്ങളോടെയും പൊതുസേവനത്തിനായുള്ള അഭിനിവേശങ്ങളോടെയും കേജ്രിവാൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറ്റവും ഉയർന്ന് നില്ക്കുന്നു

വ്യക്തിജീവിതം

മുഴുവൻ പേര് അരവിന്ദ് കേജ്രിവാൾ
ജനനത്തീയതി 16 Aug 1968 (വയസ്സ് 51)
ജന്മസ്ഥലം സിവാനി, ഭിവാനി ജില്ല, ഹരിയാന, ഇന്ത്യ
പാര്‍ട്ടിയുടെ പേര്‌ Aam Aadmi Party
വിദ്യാഭ്യാസം Graduate Professional
തൊഴില്‍ സാമൂഹിക പ്രവർത്തകൻ, രാഷ്ട്രീയ പ്രവർത്തകൻ
പിതാവിന്റെ പേര് ഗോബിന്ദ് രാം കേജ്രിവാൾ
മാതാവിന്റെ പേര് ഗീത ദേവി
പങ്കാളിയുടെ പേര് സുനിത കേജ്രിവാൾ
പങ്കാളിയുടെ ജോലി ഐ ആർ എസ് ഓഫീസർ
ആണ്‍കുട്ടികള്‍ എത്ര 1
പെണ്‍കുട്ടികള്‍ എത്ര 1

സന്പർക്കം

സ്ഥിര വിലാസം 87 ബ്ലോക്ക്, ബി കെ ദത്ത് കോളനി, ന്യൂ ദൽഹി - 110001
നിലവിലെ വിലാസം ബംഗ്ലാവ് ന.6, ഫ്ലാഗ് സ്റ്റാഫ് റോഡ്, സിവിൽ ലൈൻസ്, ദൽഹി
ബന്ധപ്പെടേണ്ട നന്പർ 9911576726
ഇമെയില്‍ parivartanindia@gmail.com
വെബ്സെെറ്റ് http://aamaadmiparty.org/
സാമൂഹ്യ മാധ്യമങ്ങളിലെ സാന്നിധ്യം

രസകരമായ വസ്തുതകൾ

ലാളിത്യത്തിൽ വിശ്വസിക്കുന്ന അരവിന്ദ് കേജ്രിവാൾ ഒരു സസ്യഭുക്കാണ്. പഠനവ്യഗ്രതയ്ക്ക് പുറമേ അദ്ദേഹം ബോളിവുഡ് നടനായ അമീർഖാന്റെ ആരാധകനാണ്. അദ്ദേഹം ഹാസ്യചിത്രങ്ങൾ കാണുവാൻ ഇഷ്ടപ്പെടുന്നു. തന്റെ ജോലികളെല്ലാം സ്വയം ചെയ്യുവാൻ അദ്ദേഹം ഇഷ്ടപ്പെടുന്നു. അദ്ദേഹത്തിന്റെ തൊഴിലിടത്തിൽ പോലും, പ്യൂണിന്റെ സേവനം അദ്ദേഹം നിരസിക്കുകയും തന്റെ ഡസ്ക്ക് സ്വയം വൃത്തിയാക്കുകയും ചെയ്യുന്നു. കേജ്രിവാൾ തന്റേയോ തന്റെ മക്കളുടെയോ ജന്മദിനങ്ങൾ ആഘോഷിക്കാറില്ല.

രാാഷ്ട്രീയ ജീവിതകാലം

 • 2015
  അദ്ദേഹം 2015 ദൽ ഹി അസംബ്ലി തിരഞ്ഞെടുപ്പിലെ അത്യുജ്ജ്വലമായ വിജയത്തിലേയ്ക്ക് എ എ പി പാർട്ടിയെ നയിയ്ക്കുകയും 2015 ഫെബ്രുവരി 14-ന് ദൽ ഹിയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
 • 2014
  അദ്ദേഹം 16-മത് ലോകസഭ തിരഞ്ഞെടുപ്പിൽ ബി ജെ പി പ്രധാനമന്ത്രി സ്ഥാനാർത്ഥിയായ നരേന്ദ്ര മോദിയ്ക്കെതിരെ വാരണാസി നിയോജകമണ്ഡലത്തിൽ നിന്നും മത്സരിച്ചെങ്കിലും ഏകദേശം 3,70,000 വോട്ടുകളോടെ പരാജയപ്പെട്ടു.
 • 2013
  കെജ്രിവാൾ നയിച്ച എ എ പി പാർട്ടി അതിന്റെ തിരഞ്ഞെടുപ്പ് പ്രവേശനം 2013 ദൽഹി ലജിസ്ലേറ്റീവ് അസംബ്ലി തിരഞ്ഞെടുപ്പിൽ നടത്തി. അവിടെ അത് 70-ൽ 28 സീറ്റുകൾ നേടിക്കൊണ്ട് രണ്ടാമത്തെ വലിയ പാർട്ടിയായി ഉയർന്നു. യാതൊരു പാർട്ടിയും ഭൂരിപക്ഷം നേടാത്ത സാഹചര്യത്തിൽ ഇന്ത്യൻ നാഷണൽ പാർട്ടിയുടെ നിബന്ധനകളിലുള്ള പിന്തുണയോടെ എ എ പി ന്യൂനപക്ഷസർക്കാർ രൂപീകരിച്ചു. 2013 ഡിസംബർ 28-ന് അരവിന്ദ് കേജ്രിവാൾ ദൽ ഹിയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അത് 2014 ഫെബ്രുവരിയിൽ ആ സ്ഥാനത്ത് നിന്ന് കേജ്രിവാൾ രാജി വെയ്ക്കുന്നതുവരെ 49 ദിവസത്തെ അധികാരത്തിൽ മാത്രമേ ഉണ്ടായിരുന്നുള്ളു.
 • 2012
  അരവിന്ദ് കേജ്രിവാൾ ആം ആദ്മി പാർട്ടി സ്ഥാപിച്ചു. അത് 2012 നവംബർ 26-ന് ഔദ്യോഗികമായി സ്ഥാപിച്ച ഒരു ഇന്ത്യൻ രാഷ്ട്രീയ പാർട്ടിയാണ്. 2011 മുതൽ ജൻ ലോകപാൽ ബിൽ ആവശ്യപ്പെട്ടുകൊണ്ടുള്ള ഇന്ത്യ അഴിമതിയ്ക്കെതിരെ എന്ന പ്രക്ഷോഭം രാഷ്ട്രീയവത്കരിക്കണോ വേണ്ടയോ എന്നതിനെക്കുറിച്ച് സാമൂഹികപ്രവർത്തകരായ അരവിന്ദ് കേജ്രിവാളും അന്നാ ഹസാരെയും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് അത് നിലവിൽ വന്നു. പ്രക്ഷോഭം രാഷ്ട്രീയപരമായി ചേരാതെ നിലനില്ക്കണം എന്ന് ഹസാരെ താല്പര്യപ്പെട്ടപ്പോൾ കേജ്രിവാളിന് പ്രക്ഷോഭ ബഹളങ്ങളുടെ പരാജയം ഒരു നേരിട്ടുള്ള രാഷ്ട്രീയ ഇടപെടൽ ആവശ്യമാണെന്ന് തോന്നി.

മുന്‍കാല ചരിത്രം

 • 2012
  അഴിമതിയെക്കുറിച്ചും ഇന്ത്യൻ ജനാധിപത്യത്തിന്റെ അവസ്ഥയെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ വീക്ഷണങ്ങൾ ചർച്ച ചെയ്യുന്ന സ്വരാജ് എന്ന് പേരുള്ള ഒരു പുസ്തകം അദ്ദേഹം പ്രസിദ്ധീകരിച്ചു.
 • 2006
  വരുമാന നികുതി വകുപ്പിലെ ജോയിന്റ് കമ്മീഷണർ ജോലിയിൽ നിന്ന് രാജി വെയ്ക്കുകയും അവാർഡ് തുകകൾ കൊണ്ട് പ്രധാനമൂലധനം ഉണ്ടാക്കി പബ്ലിക് കോസ് റിസർച്ച് ഫൗണ്ടേഷൻ എന്ന എൻ ജി ഒ സ്ഥാപിക്കുകയും ചെയ്തു.
 • 1999
  വൈദ്യുതി, വരുമാനനികുതി, ഭക്ഷണവിഹിതം എന്നിവ സംബന്ധമായ കാര്യങ്ങളിൽ നഗരവാസികളെ സഹായിക്കണം എന്ന ലക്ഷ്യത്തോടെ പരിവർത്തൻ എന്ന ഒരു എൻ ജി ഒ സ്ഥാപിച്ചു.
 • 1995
  അദ്ദേഹം 1993-ലെ അദ്ദേഹത്തിന്റെ സഹപാഠിയായ ഐ ആർ എസ് ഓഫീസർ സുനിതയെ വിവാഹം ചെയ്തു.
 • 1993
  അദ്ദേഹം സിവിൽ സർവീസ് പരീക്ഷ പാസ്സാകുകയും ഇന്ത്യൻ റവന്യു സർവീസിൽ ചേരുകയും ചെയ്തു.
 • 1989
  1989-ൽ ഖരഗ്പൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും മെക്കാനിക്കൽ എഞ്ചിനിയറിംഗിൽ ബിരുദം നേടി.
ആസ്തി1.69 CRORE
ആസ്തികള്‍2.1 CRORE
ബാധ്യത41 LAKHS

Disclaimer: The information relating to the candidate is an archive based on the self-declared affidavit filed at the time of elections. The current status may be different. For the latest on the candidate kindly refer to the affidavit filed by the candidate with the Election Commission of India in the recent election.

സോഷ്യല്‍

ആൽബം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more