ഹോം
 » 
എപി അനില്‍ കുമാര്‍

എപി അനില്‍ കുമാര്‍

എപി അനില്‍ കുമാര്‍

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കേരളത്തില്‍ നിന്നുള്ള രാഷ്ട്രീയ നേതാവാണ് എ. പി.

എപി അനില്‍ കുമാര്‍ ജീവചരിത്രം

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കേരളത്തില്‍ നിന്നുള്ള രാഷ്ട്രീയ നേതാവാണ് എ.പി. അനില്‍ കുമാര്‍. നിലവില്‍ മലപ്പുറം ജില്ലയിലെ വണ്ടൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് അദ്ദേഹം. കേരള സ്റ്റുഡന്റ്‌സ് യൂണിയനില്‍ നിന്ന് രാഷ്ട്രീയ ജീവിതം ആരംഭിച്ച അദ്ദേഹം ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസിന്റെ സ്റ്റേറ്റ് സെക്രട്ടറിയായിരുന്നു. 2001 ല്‍ വണ്ടൂര്‍ നിയോജകമണ്ഡലത്തില്‍ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് സാമൂഹിക, സാംസ്‌കാരിക, യുവജനകാര്യ വകുപ്പുകളില്‍ മന്ത്രിയായി. 2006 ലും 2011 ലും നിയമസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2002-04 കാലഘട്ടത്തില്‍ കേരള കാര്‍ഷിക സര്‍വകലാശാലയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും സ്റ്റുഡന്റ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനുമായിരുന്നു.

കൂടുതൽ വായിക്കുക
By Keshav Karna Updated: Wednesday, March 17, 2021, 01:47:27 PM [IST]

എപി അനില്‍ കുമാര്‍ വ്യക്തിജീവിതം

മുഴുവൻ പേര് എപി അനില്‍ കുമാര്‍
ജനനത്തീയതി 15 Mar 1965 (വയസ്സ് 59)
ജന്മസ്ഥലം മലപ്പുറം, കേരളം
പാര്‍ട്ടിയുടെ പേര്‌ Indian National Congress
വിദ്യാഭ്യാസം 12th Pass
തൊഴില്‍ രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തകന്‍
പിതാവിന്റെ പേര് എ പി ബാലന്‍
മാതാവിന്റെ പേര് കെ സി ദേവകി

എപി അനില്‍ കുമാര്‍ ആസ്തി

ആസ്തി: ₹51.16 LAKHS
ആസ്തികള്‍:₹56.16 LAKHS
ബാധ്യത: ₹5 LAKHS

എപി അനില്‍ കുമാര്‍ കൗതുകകരമായ വിവരങ്ങള്‍

കേരള നിയമസഭയില്‍ വണ്ടൂര്‍ നിയോജകമണ്ഡലത്തെയാണ് അനില്‍ കുമാര്‍ പ്രതിനിധീകരിക്കുന്നത്. ഇതേ നിയോജകമണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി നാലാം തവണയാണ് അദ്ദേഹം നിയമസഭയില്‍ എത്തുന്നത്. മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസ് ജയിച്ച ഏക സീറ്റും കൂടിയാണ് വണ്ടൂര്‍. ആ സീറ്റിനെ പ്രതിനിധീകരിക്കുന്നത് അനില്‍ കുമാറാണ്. രാഷ്ട്രീയ ജീവിതത്തിന്റെ ആദ്യ നാളുകളില്‍ അദ്ദേഹം കെഎസ്‌യുവിലും യുവജന കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ചിരുന്നു. കെഎസ്യു മലപ്പുറം ജില്ലാ സെക്രട്ടറിയായും യൂണിറ്റ് പ്രസിഡന്റായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഒരുകാലത്ത് യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു.

എപി അനില്‍ കുമാര്‍ രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

2016
  • വണ്ടൂരില്‍ നിന്ന് 23864 വോട്ടിന് സിപിഎമ്മിന്റെ കെ നിശാന്തിനെ പരാജയപ്പെടുത്തി അനില്‍ കുമാര്‍ നാലാം തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നു.
2011
  • വണ്ടൂരില്‍ നിന്ന് തുടര്‍ച്ചയായ മൂന്നാം തവണയും ജയിക്കുന്നു. സിപിഎം സ്ഥാനാര്‍ത്ഥി വി രമേശനെ 28919 വോട്ടിനാണ് പരാജയപ്പെടുത്തുന്നത്.
2006
  • വണ്ടൂരില്‍ നിന്ന് രണ്ടാം തവണയും ജയം നേടുന്നു.
2001
  • മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ നിന്ന് മത്സരിച്ച് വിജയിക്കുന്നു.
1986
  • അനില്‍ കുമാര്‍ യൂത്ത് കോണ്‍ഗ്രസിന്റെ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
1984
  • കെഎസ്‌യു മലപ്പുറം ജില്ലാ സെക്രട്ടറിയായി നിയമിതനാവുന്നു.
1979
  • അനില്‍ കുമാര്‍ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നു.

Disclaimer: The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X