ഹോം
 » 
അഭയ് സിംഗ് ചൗട്ടാല

അഭയ് സിംഗ് ചൗട്ടാല

അഭയ് സിംഗ് ചൗട്ടാല

ശക്തമായ രാഷ്ട്രീയ പശ്ചാത്തലമുള്ള കുടുംബത്തിൽ ജനിച്ച അഭയ് സിംഗ് ചൗട്ടാല, ചൗട്ടാലയിലെ ഗ്രാമപഞ്ചായത്തംഗത്തിനു വേണ്ട തിരഞ്ഞെടുപ്പിൽ മത്സരിച്ചുകൊണ്ട് രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിച്ചു. ചൗട്ടാല മുൻ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാലയുടെ മകനും ഇന്ത്യയുടെ മുൻ ഉപമുഖ്യമന്ത്രിയായിരുന്ന ചൗധരി ദേവി ലാലിന്റെ പേരമകനുമാണ്.

അഭയ് സിംഗ് ചൗട്ടാല ജീവചരിത്രം

ശക്തമായ രാഷ്ട്രീയ പശ്ചാത്തലമുള്ള കുടുംബത്തിൽ ജനിച്ച അഭയ് സിംഗ് ചൗട്ടാല, ചൗട്ടാലയിലെ ഗ്രാമപഞ്ചായത്തംഗത്തിനു വേണ്ട തിരഞ്ഞെടുപ്പിൽ മത്സരിച്ചുകൊണ്ട് രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിച്ചു. ചൗട്ടാല മുൻ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാലയുടെ മകനും ഇന്ത്യയുടെ മുൻ ഉപമുഖ്യമന്ത്രിയായിരുന്ന ചൗധരി ദേവി ലാലിന്റെ പേരമകനുമാണ്. കാന്തയുമായി വിവാഹം കഴിഞ്ഞ അഭയ് ചൗട്ടാലയ്ക്ക് കരൺ സിംഗ് ചൗട്ടാല, അർജുൻ സിംഗ് ചൗട്ടാല എന്നിങ്ങനെ രണ്ട് മക്കളുണ്ട്. 2000-ൽ, റോറി അസംബ്ലി നിയോജകമണ്ഡലത്തിൽ നിന്നും സംസ്ഥാന അസംബ്ലി തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും വിജയിയ്ക്കുകയും ചെയ്തു. 2005 കാലയളവിൽ അദ്ദേഹം സിർസ പഞ്ചായത്തിലെ സില പരിഷദ് പ്രസിഡന്റായി. അതുകൂടാതെ, 2009-ൽ എല്ലനബാദ് സംസ്ഥാന അസംബ്ലി നിയോജകമണ്ഡലത്തിൽ നിന്നും ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചു.രാഷ്ട്രീയത്തിൽ മാത്രമല്ല, അദ്ദേഹം കായികലോകത്തും തിളങ്ങിയിട്ടുണ്ട്. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം അഴിമതിയാരോപണത്തെ തുടർന്ന് 2014-ൽ രാജി വെയ്ക്കാൻ നിർബന്ധിതയായി. അഭയ് ചൗട്ടാല 13-മത് ഹരിയാന അസംബ്ലിയിൽ പ്രതിപക്ഷനേതാവായി തിരഞ്ഞെടുക്കപ്പെട്ടു. അബദ്ധവിമുക്തനായ ഒരു യുവജനനേതാവായ അദ്ദേഹം കഠിനപ്രയത്നത്തിലും ഫലത്തിലൂന്നിയുള്ള പ്രയത്നത്തിലും വിശ്വസിക്കുന്നു.

കൂടുതൽ വായിക്കുക
By Shalini Updated: Friday, March 29, 2019, 05:22:59 PM [IST]

അഭയ് സിംഗ് ചൗട്ടാല വ്യക്തിജീവിതം

മുഴുവൻ പേര് അഭയ് സിംഗ് ചൗട്ടാല
ജനനത്തീയതി 14 Feb 1963 (വയസ്സ് 61)
ജന്മസ്ഥലം ചൗട്ടാല
പാര്‍ട്ടിയുടെ പേര്‌ Indian National Lok Dal
വിദ്യാഭ്യാസം Graduate
തൊഴില്‍ കർഷകൻ
പിതാവിന്റെ പേര് ഓം പ്രകാശ് ചൗട്ടാല
മാതാവിന്റെ പേര് സ്നേഹലത ചൗട്ടാല
വെബ്സെെറ്റ് NA

അഭയ് സിംഗ് ചൗട്ടാല ആസ്തി

ആസ്തി: ₹3.81 CRORE
ആസ്തികള്‍:₹3.81 CRORE
ബാധ്യത: N/A

അഭയ് സിംഗ് ചൗട്ടാല കൗതുകകരമായ വിവരങ്ങള്‍

അഭയ് സിംഗ് ചൗട്ടാല, സി എച്ച് ദേവിലാലിന്റെയും സി എച്ച് ഓം പ്രകാശ് ചൗട്ടാലയുടെയും ഊർജ്ജസ്വലമായ നേതൃത്വത്തിനു കീഴിൽ ആസൂത്രണം ചെയ്ത വിവിധ പരിപാടികളും നയങ്ങളും നടപ്പിലാക്കുന്നതിൽ താല്പര്യമെടുത്തു. സാമൂഹിക, വിദ്യാഭ്യാസ, മത സ്ഥാപനങ്ങളും സംഘടനകളും പ്രോത്സാഹിപ്പിക്കുന്നതിൽ അദ്ദേഹം സജീവമാണ്. കൃയാത്മകമായ പ്രവർത്തനങ്ങൾക്ക് വേണ്ടി അദ്ദേഹം യുവാക്കളെ സംഘടിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യുന്നു. കൃഷി, വ്യവസായം, പരിസ്ഥിതി, വിദ്യാഭ്യാസം എന്നീ മേഖലകളിലുള്ള വികസനത്തെ കുറിച്ച് അദ്ദേഹത്തിന് ആഴമേറിയ പരിഗണനയുണ്ട്. അദ്ദേഹം കായികപ്രവർത്തനങ്ങൾ, ടൂർണമെന്റുകൾ, ചാമ്പ്യൻഷിപ്പുകൾ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. അദ്ദേഹം ഗ്രാമീണ വികസനത്തിനായി പ്രവർത്തിക്കുന്നു.

അഭയ് സിംഗ് ചൗട്ടാല രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

2014
  • ഹരിയാന ലെജിസ്ലേറ്റീവ് അസംബ്ലിയിൽ പ്രതിപക്ഷ നേതാവ്
2014
  • 2014 ഹരിയാന അസംബ്ലി തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ ലോക് ദൾ (ഐ എൻ എൽ ഡി) സ്ഥാനാർത്ഥിയായി അഭയ് സിംഗ് ചൗട്ടാല മത്സരിച്ചു.
2012
  • അഭയ് സിംഗ് ചൗട്ടാല ഇന്ത്യൻ ഒളിമ്പിക് ബോഡി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
2009
  • എല്ലനബാദ് സംസ്ഥാന അസംബ്ലി നിയോജകമണ്ഡലത്തിൽ നിന്നും അദ്ദേഹം ഉപതിരഞ്ഞെടുപ്പ് വിജയിച്ചു.
2005
  • അദ്ദേഹം സിർസ ജില്ലയിൽ സില പരിഷദ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
2000
  • ചൗട്ടാലയുടെ ഗ്രാമപഞ്ചായത്തംഗത്തിനായുള്ള തിരഞ്ഞെടുപ്പിൽ മത്സരിച്ചുകൊണ്ട് അഭയ് സിംഗ് ചൗട്ടാല രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിച്ചു. അദ്ദേഹം റോറി അസംബ്ലി നിയോജകമണ്ഡലത്തിൽ നിന്നും സംസ്ഥാന തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും വിജയിക്കുകയും ചെയ്തു.

മുന്‍കാല ചരിത്രം

2010
  • അദ്ദേഹം ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ വൈസ് പ്രസിഡന്റ്, ഏഷ്യൻ ബോക്സിംഗ് ഫെഡെറേഷൻ വൈസ് പ്രസിഡന്റ്, കോമൺ വെൽത്ത് ഗെയിം ഓർഗനൈസിംഗ് കമ്മിറ്റി അംഗം എന്നിങ്ങനെ തിരഞ്ഞെടുക്കപ്പെട്ടു.
2000
  • അദ്ദേഹം ഹരിയാന ബോക്സിംഗ് അസോസിയേഷൻ പ്രസിഡന്റ്; ഇന്ത്യയുടെ ഇന്ത്യൻ ബോക്സിംഗ് ഫെഡെറേഷൻ പ്രസിഡന്റ് എന്നിവയായി
1999
  • അദ്ദേഹം വീണ്ടും ഹരിയാന ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു
1992
  • അദ്ദേഹം ഹരിയാന സംസ്ഥാന അത്ലറ്റിക് അസോസിയേഷന്റെ ആജീവനാന്ത പ്രസിഡന്റായി.
1991
  • ചൗട്ടാല ഹരിയാന ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റായി

അഭയ് സിംഗ് ചൗട്ടാല നേട്ടങ്ങൾ

അദ്ദേഹം ഹരിയാന അസംബ്ലിയിൽ റോറി നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചപ്പോൾ, പന്നിവാല മോട്ടയിൽ, ജനനായക് ചൗധരി ദേവി ലാൽ മെമ്മോറിയൽ കോളേജ് എന്ന പേരിൽ ഒരു എഞ്ചിനിയറിംഗ് കോളേജ് തുറക്കുന്നതിൽ വാദിച്ച് വിജയിച്ചു. കൂടാതെ, ദരിദ്രരും എന്നാൽ അർഹരായവരുമായ പെൺകുട്ടികൾക്ക് സൗജന്യ താമസവും ഫീസിളവുകളും നല്കുന്ന വനിതാ കോളേജായ ശ്രീമതി ഹാരകി ദേവി മെമ്മോറിയൽ കോളേജിന്റെ സ്ഥാപകൻ കൂടിയാണ്. അദ്ദേഹം സംഗ്രിയയിലെ ഗാന്ധി ഗ്രാമോത്തൻ വിദ്യാപീഠിന്റെ പ്രസിഡന്റ് കൂടിയാണ്.

Disclaimer: The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X