• search
 • Live TV
ഹോം
 » 
രാഷ്ട്രീയക്കാർ
 » 
വി എസ് അച്ചുതാനന്ദൻ

വി എസ് അച്ചുതാനന്ദൻ

ജീവചരിത്രം

കേരളത്തിലെ ആലപ്പുഴയിൽ ശങ്കരന്റെയും അക്കാമ്മയുടെയും മകനായി 1923-ൽ അച്ചുതാനന്ദൻ ജനിച്ചു. വളരെ ചെറുപ്രായത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട അദ്ദേഹം തനിയ്ക്ക് 11 വയസ് മാത്രമുള്ളപ്പോൾ സ്കൂൾ വിദ്യാഭ്യാസം ഉപേക്ഷിക്കുവാൻ നിർബന്ധിതനായി. അവനവനെ തന്നെ സഹായിക്കേണ്ടതുണ്ടായതുകൊണ്ട് ഒരു തയ്യൽ കടയിൽ അദ്ദേഹത്തിന്റെ സഹോദരനോടൊപ്പം തൊഴിൽ ചെയ്യാനാരംഭിക്കുകയും പിന്നീട് കയർ ഫാക്ടറിയിൽ തൊഴിലാളിയായി ചേരുകയും ചെയ്തു. ട്രെയ്ഡ് യൂണിയനിൽ സജീവാംഗമായിരുന്ന അച്ചുതാനന്ദൻ അത് രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിക്കുവാനുള്ള വേദിയാക്കുകയും ചെയ്തു. അദ്ദേഹം ജനനായകനായി മാറുകയും രാഷ്ട്രീയത്തിലെ തന്റെ ആത്മാർത്ഥതയാൽ ബഹുമാനിതനാവുകയും ചെയ്തു. അദ്ദേഹം കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയായിരിക്കുകയും (2006-‘11) നിലവിൽ 2011 മുതൽ പ്രതിപക്ഷനേതാവായിരിക്കുകയും ചെയ്യുന്നു. ബാല്യകാലം മുതലേ ചിട്ടയായ ജീവിതരീതിയിൽ വിശ്വസിക്കുന്ന വ്യക്തിയാണ് അച്ചുതാനന്ദൻ. അഴിമതിയ്ക്കെതിരെ എന്നും അദ്ദേഹം ശബ്ദമുയർത്തിയിട്ടുണ്ട്. തന്റെ സമർപ്പണത്തിനും ലാളിത്യത്തിനും അദ്ദേഹം അറിയപ്പെടുന്നു. കർഷകർക്കും അവരുടെ ഭൂമിയ്ക്കും വേണ്ടിയുള്ള പ്രക്ഷോഭങ്ങളിൽ എന്നും മുൻ നിരയിൽ തന്നെ നിന്നിരുന്ന അച്ചുതാനന്ദൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കുകയും തൽഫലമായി 1946-ൽ ജയിലിൽ പോകുകയും ചെയ്തിട്ടുണ്ട്. 1967-ൽ ഇ എം എസ് സർക്കാർ പാസാക്കിയ ഭൂപരിഷ്ക്കരണ നിയമം നടപ്പിലാക്കുന്നതിനായി 1970-ൽ അച്ചുതാനന്ദൻ ഭൂ സമരങ്ങളിൽ മുൻ നിരയിലുണ്ടായിരുന്നു.

വ്യക്തിജീവിതം

മുഴുവൻ പേര് വി എസ് അച്ചുതാനന്ദൻ
ജനനത്തീയതി 20 Oct 1923 (വയസ്സ് 97)
ജന്മസ്ഥലം ആലപ്പുഴ
പാര്‍ട്ടിയുടെ പേര്‌ Communist Party Of India (marxist)
വിദ്യാഭ്യാസം 5th Pass
തൊഴില്‍ സാമൂഹിക പ്രവർത്തനം
പിതാവിന്റെ പേര് ശങ്കരൻ
മാതാവിന്റെ പേര് അക്കാമ്മ
പങ്കാളിയുടെ പേര് കെ വസുമതി
പങ്കാളിയുടെ ജോലി വിരമിച്ചയാൾ(സംസ്ഥാന സേവനത്തിൽ നിന്നും വിരമിച്ചു)
ആണ്‍കുട്ടികള്‍ എത്ര 1
പെണ്‍കുട്ടികള്‍ എത്ര 1

കോണ്ടാക്ട്

സ്ഥിര വിലാസം വെളിക്കകത്ത്, പുന്നപ്ര നോർത്ത് പി.ഒ.- ആലപ്പുഴ - 688014
നിലവിലെ വിലാസം വെളിക്കകത്ത്, പുന്നപ്ര നോർത്ത് പി.ഒ.- ആലപ്പുഴ - 688014
ഇമെയില്‍ NA
സാമൂഹ്യ മാധ്യമങ്ങളിലെ സാന്നിധ്യം

രസകരമായ വസ്തുതകൾ

മൂന്നാർ ടൗണിലെ ഹില്ല് റിസോർട്ടിലും തേയില തോട്ടങ്ങളിലും സർക്കാർ ഭൂമി കയ്യേറുന്നതിനെതിരെ പ്രക്ഷോഭം ആരംഭിച്ചു. 2007 ഡിസംബറിൽ, 400 വർഷപഴക്കമുള്ള ശബരിമല ക്ഷേത്രത്തിലേയ്ക്ക് മലകയറിയ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായി അദ്ദേഹം. തന്റെ ഡോക്ടർമാരെ വിഷമിപ്പിക്കുന്ന വിധത്തിൽ ശാരീരികവും ചികിത്സാപരമായുമുള്ള ഏതൊരു പിന്തുണയും 84-കാരനയാ അച്ചുതാനന്ദൻ നിരാകരിച്ചു. സംസ്ഥാനത്ത് സൗജന്യവും പൊതുവായതുമായ സോഫ്റ്റ് വെയർ സഹായങ്ങൾ വി എസ് അച്ചുതാനന്ദൻ പിന്തുണയ്ക്കുന്നു. ഇതേ സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ റിച്ചാർഡ് സ്റ്റാൾമേനും പിന്തുണച്ചിട്ടുണ്ട്. ഒരു രാഷ്ട്രീയപ്രവർത്തകനെന്ന നിലയിൽ അദ്ദേഹത്തിന്റെ 40 വർഷക്കാലയളവിൽ, അദ്ദേഹം അഞ്ച് വർഷവും ആറ് മാസവും ജയിൽ ശിക്ഷയനുഭവിയ്ക്കുകയും നാലര വർഷം ഒളിവിൽ കഴിയുകയും ചെയ്തിട്ടുണ്ട്.

രാാഷ്ട്രീയ ജീവിതകാലം

 • 2016
  അദ്ദേഹം ബി ജെ പിയുടെ സി കൃഷ്ണകുമാറിനെ പരാജയപ്പെടുത്തി വീണ്ടും മലമ്പുഴയിൽ നിന്നും വിജയിച്ചു. അടുത്ത മുഖ്യമന്ത്രിയാകുവാനുള്ള തന്റെ അവകാശം അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും സംസ്ഥാന - കേന്ദ്ര നേതൃത്വം അദ്ദേഹത്തിന് പകരം പിണറായി വിജയനെ മുഖ്യമന്ത്രിയായി നിയമിച്ചു. അവസാനം, അദ്ദേഹം കേരള ഭരണപരിഷ്ക്കാര കമ്മിഷൻ ചെയർമാനായി നിയമിക്കപ്പെട്ടു.
 • 2013
  അച്ചുതാനന്ദന്റെ ഏറ്റവും അടുത്ത ജീവനക്കാരായ വികെ ശശിധരൻ(അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി), എ സുരേഷ്(പേഴ്സണൽ അസിസ്റ്റന്റ്), കെ ബാലകൃഷ്ണൻ (പ്രെസ്സ് സെക്രട്ടറി) എന്നിവർ പോളിറ്റ് ബ്യൂറോയാൽ പുറത്താക്കപ്പെട്ടു. ഇതൊരു വലിയ രാഷ്ട്രീയ പ്രശ്നമായി മാറിയിരുന്നു.
 • 2011
  അദ്ദേഹം മലമ്പുഴയിൽ നിന്നും വീണ്ടും 2011 അസംബ്ലി തിരഞ്ഞെടുപ്പ് വിജയിച്ചു. 2011 മുതൽ 2016 വരെ അദ്ദേഹം കേരളത്തിലെ പ്രതിപക്ഷ നേതാവായിരുന്നു.
 • 2006
  സതീശൻ പച്ചേനിയെ (മലമ്പുഴ സീറ്റിൽ) യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിൽ നിന്നും 20,017 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ പരാജയപ്പെടുത്തിയപ്പോൾ 2006 അസംബ്ലി തിരഞ്ഞെടുപ്പ് അദ്ദേഹത്തിന്റെ വഴിത്തിരിവാണെന്ന് തെളിയിച്ചു. 2006 മെയ് 18 മുതൽ 2011 മെയ് 14 വരെ അദ്ദേഹം കേരള മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.
 • 2001
  അദ്ദേഹം മലമ്പുഴ സീറ്റിൽ നിന്നും അസംബ്ലി തിരഞ്ഞെടുപ്പിൽ വിജയിച്ചു. ഐ എൻ സി സ്ഥാനാർത്ഥി സതീശൻ പച്ചേനിയെ അദ്ദേഹം പരാജയപ്പെടുത്തി.
 • 1996
  മാരാരിക്കുളത്ത് നിന്നും അദ്ദേഹം 1996 അസംബ്ലി തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ഐ എൻ സി സ്ഥാനാർത്ഥി പി ജെ ഫ്രാൻസിസ് അദ്ദേഹത്തെ പരാജയപ്പെടുത്തി.
 • 1991
  മാരാരിക്കുളം സീറ്റിൽ വിജയിച്ച് വി എസ് വീണ്ടും അസംബ്ലിയിലേയ്ക്ക് തിരിച്ചെത്തി. അദ്ദേഹം ഐ എൻ സിയുടെ ഡി.സുഗതനെ പരാജയപ്പെടുത്തി.
 • 1985
  അദ്ദേഹം സി പി ഐ (എം) പോളിറ്റ് ബ്യൂറോ അംഗമായി. പക്ഷേ പിന്നീടദ്ദേഹം 2009-ൽ ഈ സ്ഥാനത്ത് നിന്നും അച്ചടക്ക വിരുദ്ധ പ്രവർത്തനങ്ങൾ കാരണം നീക്കം ചെയ്യപ്പെട്ടു.
 • 1980
  അദ്ദേഹം സി പി ഐ.(എം)-ന്റെ കേരള സംസ്ഥാന കമ്മിറ്റി സെക്രട്ടറിയായിരുന്നു.
 • 1977
  ആർ എസ് പിയുടെ കെ കെ കുമാര പിള്ളയ്ക്കെതിരെ അദ്ദേഹത്തിന്റെ അമ്പലപ്പുഴ സീറ്റ് അച്ചുതാനന്ദന് നഷ്ടമായി. ഇത് സി പി എം നു വലിയ ക്ഷീണമുണ്ടാക്കി.
 • 1970
  അതേ സീറ്റിൽ നിന്നും കേരള അസംബ്ലിയിലേയ്ക്ക് വീണ്ടും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ഈ സമയം ആർ എസ് പിയുടെ കെ കെ കുമാര പിള്ളയെ അദ്ദേഹം പരാജയപ്പെടുത്തി.
 • 1967
  ആലപ്പുഴ സീറ്റിൽ നിന്നും കേരള ലെജിസ്ലേറ്റീവ് അസംബ്ലി അംഗമായി അച്ചുതാനന്ദൻ തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം ഐ എൻ സിയുടെ എ.അച്യുതനെ പരാജയപ്പെടുത്തി.
 • 1957
  സി പി ഐ കേരള സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായി അദ്ദേഹം നിയമിക്കപ്പെട്ടു.
 • 1940
  കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (സി പി ഐ) സജീവ പ്രവർത്തകനായി.
 • 1938
  ട്രെയ്ഡ് യൂണിയൻ പ്രവർത്തനങ്ങളിലൂടെ രാഷ്ട്രീയപ്രവേശനം നടത്തിയ അച്ചുതാനന്ദൻ സംസ്ഥാന കോൺഗ്രസ്സിൽ ചേർന്നു.
ആസ്തി16.1 LAKHS
ആസ്തികള്‍16.1 LAKHS
ബാധ്യതN/A

Disclaimer: The information relating to the candidate is an archive based on the self-declared affidavit filed at the time of elections. The current status may be different. For the latest on the candidate kindly refer to the affidavit filed by the candidate with the Election Commission of India in the recent election.

സോഷ്യല്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X