Get Updates
Get notified of breaking news, exclusive insights, and must-see stories!

അടൂര്‍ പ്രകാശ്

അടൂര്‍ പ്രകാശ്
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ നിന്നുള്ള രാഷ്ട്രീയ നേതാവാണ് അടൂര്‍ പ്രകാശ്. നിലവില്‍ കേരളത്തിലെ ആറ്റിങ്ങല്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്‌സഭയിലെ അംഗമാണ്.
By Keshav Karna | Wednesday, March 17, 2021, 01:47:39 PM [IST]

അടൂര്‍ പ്രകാശ് ജീവചരിത്രം

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ നിന്നുള്ള രാഷ്ട്രീയ നേതാവാണ് അടൂര്‍ പ്രകാശ്. നിലവില്‍ കേരളത്തിലെ ആറ്റിങ്ങല്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്‌സഭയിലെ അംഗമാണ്. കോന്നിയില്‍ നിന്ന് നാല് തവണ വിജയിച്ച അദ്ദേഹം 2006ലെ ആദ്യത്തെ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രിയായിരുന്നു. 2011 ല്‍ രൂപവത്കരിച്ച രണ്ടാമത്തെ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ തുടക്കത്തില്‍ ആരോഗ്യത്തിന്റെയും കയര്‍വകുപ്പിന്റെയും ചുമതല അദ്ദേഹത്തിനുണ്ടായിരുന്നു. 2012 ഏപ്രിലില്‍ മന്ത്രിസഭാ പുന:സംഘടനയെത്തുടര്‍ന്ന് ആരോഗ്യ വകുപ്പിന് പകരം റവന്യൂ വകുപ്പ് അദ്ദേഹത്തിന് ലഭിച്ചു.

കൂടുതൽ വായിക്കുക

അടൂര്‍ പ്രകാശ് വ്യക്തിജീവിതം

മുഴുവൻ പേര് അടൂര്‍ പ്രകാശ്
ജനനത്തീയതി 25 May 1955 (വയസ്സ് 70)
ജന്മസ്ഥലം അടൂര്‍, പത്തനംതിട്ട, കേരളം
പാര്‍ട്ടിയുടെ പേര്‌ Indian National Congress
വിദ്യാഭ്യാസം B.A., LL.B.
തൊഴില്‍ അഭിഭാഷകന്‍
പിതാവിന്റെ പേര് എന്‍ കുഞ്ഞുരാമന്‍
മാതാവിന്റെ പേര് വി എം വിലാസിനി
പങ്കാളിയുടെ പേര് ജയശ്രീ പ്രകാശ്
പങ്കാളിയുടെ ജോലി ബിസിനസ്‌
മക്കൾ 2 പുത്രൻ 1 പുത്രി

അടൂര്‍ പ്രകാശ് ആസ്തി

ആസ്തി
₹8.62 CRORE
ആസ്തികള്‍
₹10.14 CRORE
ബാധ്യത
₹1.52 CRORE

അടൂര്‍ പ്രകാശ് കൗതുകകരമായ വിവരങ്ങള്‍

അഭിഭാഷകനായും ട്രേഡ് യൂണിയന്‍ നേതാവായും അടൂര്‍ പ്രകാശ് പ്രവര്‍ത്തിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച അദ്ദേഹം 1979 മുതല്‍ 1981 വരെ കെ.എസ്.യുവിന്റെ സംസ്ഥാന യൂണിറ്റിന്റെ വൈസ് പ്രസിഡന്റായിരുന്നു. 1984 മുതല്‍ 1988 വരെ പത്തനംതിട്ട ജില്ലാ യൂത്ത് കോണ്‍ഗ്രസിന്റെ പ്രസിഡന്റും 1988 മുതല്‍ 1992 വരെ യൂത്ത് കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയുമായിരുന്നു. 1992ല്‍ അദ്ദേഹം കെപിസിസി അംഗമായി. 1997 മുതല്‍ 2001 വരെ കെപിസിസിയുടെ പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായിരുന്നു അദ്ദേഹം. ജില്ലാ സഹകരണ ബാങ്ക് ഡയറക്ടര്‍ പത്തനമിട്ട, കേരള സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടര്‍, കേരള സംസ്ഥാന സഹകരണ റബ്ബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ പ്രസിഡന്റ്, സഹകരണ കാര്‍ഷിക സൊസൈറ്റി ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

അടൂര്‍ പ്രകാശ് രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

  • 2019 : ആറ്റിങ്ങലില്‍ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നു.
  • 2012 : മന്ത്രിസഭാ പുന:സംഘടനയില്‍ റവന്യൂ വകുപ്പിന്റെ ചുമതല അടൂര്‍ പ്രകാശിന് ലഭിക്കുന്നു.
  • 2011 : ആരോഗ്യം-കയര്‍ മേഖല എന്നീ വകുപ്പകളുടെ ചുമതലയുള്ള മന്ത്രിയായി ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ നിയമിതനായി.
  • 2004 : അടൂര്‍ പ്രകാശ് ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രിയായി നിയമിതനായി.
  • 2001 : തുടര്‍ച്ചയായ രണ്ടാം തവണ കോന്നിയില്‍ നിന്ന് നിയമസഭയിലെത്തി.
  • 1996 : പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
  • 1984 : അടൂര്‍ പ്രകാശ് പത്തനംതിട്ട യൂത്ത് കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റായി നിയമിതനായി.
  • 1979 : കെഎസ്‌യുവിന്റെ വൈസ് പ്രസിഡന്റായി അടൂര്‍ പ്രകാശ് തിരഞ്ഞെടുക്കപ്പെട്ടു.

Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+