Get Updates
Get notified of breaking news, exclusive insights, and must-see stories!

എഎൻ ഷംസീർ

എഎൻ ഷംസീർ
തലശേരി സിറ്റിംഗ് എംഎൽഎയായ എഎൻ ഷംസീർ ആണ് ഇക്കുറിയും എൽഡിഎഫ് സ്ഥാനാർത്ഥിയായി തലശ്ശേരിയിൽ നിന്നും മത്സരിക്കുന്നത്. 2014 ലാണ് ആദ്യമായി ഷംസീർ തിരഞ്ഞെടുപ്പിൽ പോരാട്ടത്തിന് ഇറങ്ങുന്നത്.
By Rashmi | Monday, April 5, 2021, 12:54:52 PM [IST]

എഎൻ ഷംസീർ ജീവചരിത്രം

തലശേരി സിറ്റിംഗ് എംഎൽഎയായ എഎൻ ഷംസീർ ആണ് ഇക്കുറിയും എൽഡിഎഫ് സ്ഥാനാർത്ഥിയായി തലശ്ശേരിയിൽ നിന്നും മത്സരിക്കുന്നത്. 2014 ലാണ് ആദ്യമായി ഷംസീർ തിരഞ്ഞെടുപ്പിൽ പോരാട്ടത്തിന് ഇറങ്ങുന്നത്. അന്ന് ലോക്സഭ തിരഞ്ഞെടുപ്പിൽ തലശ്ശേരികൂടി ഉള്‍പ്പെടുന്ന വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ യുഡിഎഫിന്റെ മുല്ലപ്പള്ളി രാമചന്ദ്രനെതിരെയായിരുന്നു മത്സരിച്ചത്,പക്ഷേ പരാജയപ്പെട്ടു. പിന്നീട് 2016 ലാണ് ആദ്യമായി തലശേരിയിൽ നിന്നും മത്സരിക്കുന്നത്. അ ഞ്ചു ത വ ണ ത ല ശ്ശേ രി യി ൽ നി ന്ന് വി ജ യി ച്ച കോ ടി യേ രി ബാ ല കൃഷ്ണൻ സംസ്ഥാന സെക്രട്ടറിയായതിനെ തുടർന്നായിരുന്നു ഷംസീറിനെ സിപിഎം മത്സരിപ്പിച്ചത്. മുൻ കോൺഗ്രസ് നേതാവായിരുന്ന എപി അബ്ദുള്ളക്കുട്ടിയായിരുന്നു എതിർ സ്ഥാനാർത്ഥി. 34117 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷത്തിലായിരുന്നു വിജയം. ഷംസീർ 70741 വോട്ടുകൾ നേടിയപ്പോൾ അബ്ദുള്ളക്കുട്ടിക്ക് 36624 വോട്ടുകളായിരുന്നു ലഭിച്ചത്.
വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് ഷംസീർ പൊതുരംഗത്തേക്ക് കടന്നുവരുന്നത്.
ബ്രണ്ണൻ കോളേജിൽ നിന്ന് ഫിലോസഫിയിൽ ബിരുദം നേടിയ ഷംസീർ കണ്ണൂർ സർവകലാശാലാ പാലയാട് ക്യാമ്പസിൽ നിന്നാണ് ബിരുദാനന്തര ബിരുദം നേടിയത്. നരവംശസാത്രത്തിലായിരുന്നു പിജി കരസ്ഥമാക്കിയത്. പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ നിന്നാണ് എൽഎൽബിയും എൽഎൽഎമ്മും നേടിയത്.
കണ്ണൂർ സർവകലാശാലാ യൂണിയൻ പ്രഥമ ചെയർമാനാണ്. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിലും ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. തലശേരി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ പ്രസിഡന്റും തലശേരി കേന്ദ്രമായ അഡ്വ. ഒ വി അബ്ദുള്ള ട്രസ്റ്റ് സ്ഥാപകസെക്രട്ടറിയാണ്.

വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് ഷംസീർ പൊതുരംഗത്തേക്ക് കടന്നുവരുന്നത്. ബ്രണ്ണൻ കോളേജിൽ നിന്ന് ഫിലോസഫിയിൽ ബിരുദം നേടിയ ഷംസീർ കണ്ണൂർ സർവകലാശാലാ പാലയാട് ക്യാമ്പസിൽ നിന്നാണ് ബിരുദാനന്തര ബിരുദം നേടിയത്. നരവംശസാത്രത്തിലായിരുന്നു പിജി കരസ്ഥമാക്കിയത്. പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ നിന്നാണ് എൽഎൽബിയും എൽഎൽഎമ്മും നേടിയത്. കണ്ണൂർ സർവകലാശാലാ യൂണിയൻ പ്രഥമ ചെയർമാനാണ്. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിലും ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. തലശേരി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ പ്രസിഡന്റും തലശേരി കേന്ദ്രമായ അഡ്വ. ഒ വി അബ്ദുള്ള ട്രസ്റ്റ് സ്ഥാപകസെക്രട്ടറിയാണ്.

സീമാൻ കോമത്ത് ഉസ്മാന്റെയും എ എൻ സറീനയുടെയും മകനായി 1977 ൽ തലശേരിയിലാണ് ഷംസീർ ജനിച്ചത്.എഎൻ സെറീനയാണ് ഭാര്യ.

കൂടുതൽ വായിക്കുക

എഎൻ ഷംസീർ വ്യക്തിജീവിതം

മുഴുവൻ പേര് എഎൻ ഷംസീർ
ജനനത്തീയതി 24 May 1977 (വയസ്സ് 48)
ജന്മസ്ഥലം തലശ്ശേരി
പാര്‍ട്ടിയുടെ പേര്‌ Communist Party Of India (marxist)
വിദ്യാഭ്യാസം LL.M.
തൊഴില്‍ അഭിഭാഷകൻ
പിതാവിന്റെ പേര് കോമത്ത് ഉസ്മാൻ
മാതാവിന്റെ പേര് സെറീന
പങ്കാളിയുടെ പേര് സെറീന
പങ്കാളിയുടെ ജോലി വീട്ടമ്മ

എഎൻ ഷംസീർ ആസ്തി

ആസ്തി
₹15.4 LAKHS
ആസ്തികള്‍
₹15.4 LAKHS
ബാധ്യത
N/A

എഎൻ ഷംസീർ കൗതുകകരമായ വിവരങ്ങള്‍

കണ്ണൂർ സർവകലാശാലാ യൂണിയൻ പ്രഥമ ചെയർമാനായിരുന്നു

എഎൻ ഷംസീർ രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

  • 2016 : തലശ്ശേരി നിയോജകമണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. 34,117 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
  • 2014 : വടകര ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു
  • 2011 : ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ലാ പ്രസിഡന്റ്
  • 2009 : എസ്‌എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായി
  • 2007 : എസ്‌എഫ്‌ഐ കേരള സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു
  • 2003 : എസ്‌എഫ്‌ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയായി
  • 2002 : കണ്ണൂർ സർവകലാശാലാ യൂണിയൻ പ്രഥമ ചെയർമാനായി
  • 2001 : എസ്‌എഫ്‌ഐ കണ്ണൂർ ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുത്തു

Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+