ഒല്ലൂരിൽ നിന്നുള്ള നിയമസഭാംഗമായ കെ രാജൻ രണ്ടാം പിണറായി സർക്കാരിൽ റവന്യൂ വകുപ്പ് മന്ത്രിയാണ്. സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ്, ഭൂപരിഷ്കരണം, ഭവന നിർമാണം എന്നീ വകുപ്പുകളുടെ ചുമതലയും വഹിക്കുന്നു.ഇത് രണ്ടാം തവണയാണ് ഒല്ലൂരിൽ നിന്നും രാജൻ തിരഞ്ഞെടുക്കപ്പെടുന്നത്. 2019 മുതൽ ഗവ ചീഫ് വിപ്പായിരുന്നു. നിലവിൽ എ.ഐ.വൈ.എഫ്. ദേശീയ ജനറൽ സെക്രട്ടറിയും സി.പി.ഐ. സംസ്ഥാന എക്സിക്യുട്ടീവ് അംഗവുമാണ്.
അന്തിക്കാട് ഗവ ഹൈസ്കൂളിൽ പഠിക്കുമ്പോഴാണ് രാജൻ എഐഎസ്എഫിൽ ചേരുന്നത്. തൃശ്ശൂർ കേരളവർമ കോളേജിൽ നിന്ന് പ്രീഡിഗ്രിയും ഡിഗ്രിയും നേടി.തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്നാണ് നിയമത്തിൽ ബിരുദമെടുത്തത്. തൃശൂർ കോടതിയിൽ അഭിഭാഷകനായി പ്രവേശിച്ചെങ്കിലും ജോലി ഉപേക്ഷിച്ച് മുഴുവൻ സമയ രാഷ്ട്രീയപ്രവർത്തനത്തിനിറങ്ങി.
കാലിക്കറ്റ് സർവകലാശാലാ യൂണിയൻ ജോയിന്റ് സെക്രട്ടറി, യുവജനക്ഷേമ ബോർഡ് അംഗം,എ.ഐ.എ സ്.എഫ്. അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
അന്തിക്കാട് പുളിക്കൽ കൃഷ്ണൻകുട്ടി മേനോന്റെയും രമണിയുടെയും മകനായി 26 മേയ് 1973ലാണ് രാജൻ ജനിച്ചത്. ഭാര്യ: അനുപമ
| മുഴുവൻ പേര് | അഡ്വ കെ രാജൻ |
| ജനനത്തീയതി | 26 May 1973 (വയസ്സ് 52) |
| ജന്മസ്ഥലം | അന്തിക്കാട്, തൃശ്ശൂർ |
| പാര്‍ട്ടിയുടെ പേര് | Communist Party Of India |
| വിദ്യാഭ്യാസം | B.A. LL.B |
| തൊഴില്‍ | രാഷ്ട്രീയ പ്രവർത്തകൻ |
| പിതാവിന്റെ പേര് | കൃഷ്ണൻകുട്ടി |
| മാതാവിന്റെ പേര് | രമണി |
| പങ്കാളിയുടെ പേര് | Anupama |
| പങ്കാളിയുടെ ജോലി | കൊച്ചിൻ ദേവസ്വം ബോർഡ്,ഹൈഡ് ക്ലർക്ക് |
Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.