Get Updates
Get notified of breaking news, exclusive insights, and must-see stories!

അഡ്വ.നരേന്ദ്ര കേശവ് സവൈകർ

അഡ്വ.നരേന്ദ്ര കേശവ് സവൈകർ
നരേന്ദ്ര കേശവ് സവൈകർ 1966 ഡിസംബർ 29-ന് ജനിച്ചു. വിദ്യാഭ്യാസത്തിൽ അദ്ദേഹം എം ഐ ബി കെ ഹൈ സ്ക്കൂൾ, ഖണ്ടേപർ, പോണ്ടയിൽ നിന്നും എസ് എസ് സി ഇ 1982-ൽ പൂർത്തിയാക്കി.
By Ajay M V | Tuesday, February 19, 2019, 12:43:01 PM [IST]

അഡ്വ.നരേന്ദ്ര കേശവ് സവൈകർ ജീവചരിത്രം

നരേന്ദ്ര കേശവ് സവൈകർ 1966 ഡിസംബർ 29-ന് ജനിച്ചു. വിദ്യാഭ്യാസത്തിൽ അദ്ദേഹം എം ഐ ബി കെ ഹൈ സ്ക്കൂൾ, ഖണ്ടേപർ, പോണ്ടയിൽ നിന്നും എസ് എസ് സി ഇ 1982-ൽ പൂർത്തിയാക്കി. പനാജിയിലെ ധെമ്പെ ഹയർ സെക്കന്ററി സ്ക്കൂളിൽ നിന്നും അദ്ദേഹം തന്റെ എച്ച് എസ് എസ് സി ഇ പൂർത്തിയാക്കിയതിനു ശേഷം 1987-ൽ ബോംബേ സർവ്വകലാശാലയിൽ നിന്നും ബി എ ചെയ്തു. കൂടാതെ ഗോവ സർവ്വകലാശാലയിൽ നിന്നും നിയമത്തിൽ ബിരുദവും (എൽ എൽ ബി) ചെയ്തിട്ടുണ്ട്. രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിക്കുന്നതിനു മുൻപ് അദ്ദേഹം നിയമജോലിയിൽ തിരക്കിലായിരുന്നു. 1995-96-ൽ അദ്ദേഹം ജസ്റ്റിസ് അലഹബാദ് ഹൈ കോർട്ട് ഓഫ് ബോംബേയുടെ മുൻ ചീഫ് ജസ്റ്റിസ് ആയ ഫെർഡിനോ റെബെല്ലോയുടെ കീഴിൽ നിയമം പ്രാക്റ്റീസ് ചെയ്യുകയായിരുന്നു. 2001 മുതൽ 2004 വരെ അദ്ദേഹം ഗോവയിൽ ഇന്ത്യൻ യൂണിയനു വേണ്ടി ബോംബേ ഹൈ കോർട്ടിന്റെ സ്റ്റാന്റിംഗ് കൗൺസിലായിരുന്നു. 2002മുതൽ 2004 വരെ അദ്ദേഹം ഗോവ സർക്കാരിനു വേണ്ടി ഹൈ കോടതിയിൽ അഡീഷണൽ സർക്കാർ അഭിഭാഷകനായി. 1989 മുതൽ 1990 വരെയും 1990 മുതൽ 1991 വരെയും അദ്ദേഹം ഗോവ സർവകലാശാലയുടെ സ്റ്റുഡന്റ്സ് കൗൺസിൽ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിലവിൽ അദ്ദേഹം 16-മത് ലോകസഭാംഗമാണ്. അദ്ദേഹം ദക്ഷിണ ഗോവ സീറ്റ് പ്രതിനിധാനം ചെയ്യുന്നു.

കൂടുതൽ വായിക്കുക

അഡ്വ.നരേന്ദ്ര കേശവ് സവൈകർ വ്യക്തിജീവിതം

മുഴുവൻ പേര് അഡ്വ.നരേന്ദ്ര കേശവ് സവൈകർ
ജനനത്തീയതി 29 Dec 1966 (വയസ്സ് 59)
ജന്മസ്ഥലം ഖണ്ടോല, നോർത്ത് ഗോവ (ഗോവ)
പാര്‍ട്ടിയുടെ പേര്‌ Bharatiya Janta Party
വിദ്യാഭ്യാസം Graduate Professional
തൊഴില്‍ അഭിഭാഷകൻ, കർഷകൻ
പിതാവിന്റെ പേര് ശ്രീ കേശവ് സവൈകർ
മാതാവിന്റെ പേര് ശ്രീമതി സാവിത്രി സവൈകർ
പങ്കാളിയുടെ പേര് ശ്രീമതി മേഘന സവൈകർ
പങ്കാളിയുടെ ജോലി അധ്യാപിക
മക്കൾ 1 പുത്രി

അഡ്വ.നരേന്ദ്ര കേശവ് സവൈകർ ആസ്തി

ആസ്തി
₹62.6 LAKHS
ആസ്തികള്‍
₹62.6 LAKHS
ബാധ്യത
N/A

അഡ്വ.നരേന്ദ്ര കേശവ് സവൈകർ കൗതുകകരമായ വിവരങ്ങള്‍

നരേന്ദ്ര കേശവ് സവൈകർ പുസ്തകം വായിക്കുവാനിഷ്ടപ്പെടുന്നു. യാത്രകളാണ് സവൈകറുടെ മറ്റൊരു ഇഷ്ടം. അദ്ദേഹമൊരുടെബിൾ ടെന്നിസ് കളിക്കാരൻ കൂടിയാണ്. അദ്ദേഹം പോണ്ട റോട്ടറി ക്ലബ് അംഗമാണ്.

അഡ്വ.നരേന്ദ്ര കേശവ് സവൈകർ രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

  • 2014: അദ്ദേഹം ദക്ഷിണ ഗോവയിൽ നിന്നും 16-മത് ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം കോൺഗ്രസ്സിന്റെ അലെക്സിയോ റഗിനാൾഡോ ലോറൻസിനെ പരാജയപ്പെടുത്തി. തിരഞ്ഞെടുപ്പിനു ശേഷം അദ്ദേഹം കൊങ്കണി ഭാഷയിൽ ലോകസഭ അംഗമായി സത്യ പ്രതിജ്ഞ ചെയ്തു.
  • 2009: ദക്ഷിണ ഗോവ സീറ്റിൽ നിന്നും അദ്ദേഹം 2009 ലോകസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചു. അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഫ്രാൻസിസ്കൊ സർദിൻഹയോട് പരാജയപ്പെട്ടു.
  • 2009: ബി ജെ പി ഗോവ പ്രദേശിന്റെ ജനറൽ സെക്രട്ടറിയായി അദ്ദേഹം നിയമിതനായി.
  • 2007: 2009 വരെ അദ്ദേഹം ഗോവ ബി ജെ പിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു.
  • 1997: 1997-ൽ അദ്ദേഹം ബി ജെ പിയിൽ ചേരുകയും ഒമ്പത് വർഷത്തേയ്ക്ക് ജനറൽ സെക്രട്ടറിയായി നിയമിതനാകുകയും ചെയ്തു.
  • 1 May 2016: പൊതുകാര്യാലയ കമ്മിറ്റി അംഗമായി അദ്ദേഹം നിയമിതനായി
  • 1 Sept 2014: അദ്ദേഹം സബോർഡിനേറ്റ് ലെജിസ്ലേഷന കമ്മിറ്റി അംഗം; കോമേഴ്സ് സ്റ്റാന്റിംഗ് കമ്മിറ്റി അംഗം; റോഡ് ഗതാഗതം, ദേശീയപാതകൾ & ഷിപ്പിംഗ് മന്ത്രാലയത്തിന്റെ കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗം എന്നിവയായി.

മുന്‍കാല ചരിത്രം

  • 2012: അദ്ദേഹം ഗോവ സംസ്ഥാന നിയമ കമ്മീഷന്റെ ചെയർമാനായി.
  • 2006: ഗോവയുടെ ഏറ്റവും വലിയ സഹകരണ സംഘമായ ഗോവ ബഗയത്ദർ സഹകാരി ഖരെദി വിക്രി സംസ്ഥ മര്യാദിതുമായി അദ്ദേഹം സഹകരിച്ചു.
  • 2002: 2002 മുതൽ 2004 വരെ അദ്ദേഹം ഗോവ സർക്കാരിനു വേണ്ടി ഹൈ കോടതിയിൽ അഡീഷണൽ സർക്കാർ അഭിഭാഷകനായി സേവനമനുഷ്ഠിച്ചു.
  • 2001: അദ്ദേഹം ഗോവയിലെ ബോംബേ ഹൈ കോടതിയിൽ ഇന്ത്യൻ യൂണിയന്റെ സ്റ്റാന്റിംഗ് കൗൺസിലായി തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം 2004 വരെ ഈ സ്ഥാനത്ത് സേവനമനുഷ്ഠിച്ചു.
  • 1995: അദ്ദേഹം അലഹബാദ് കൈ കോടതിയുടെ മുൻ ചീഫ് ജസ്റ്റിസ് ആയ ജസ്റ്റിസ് ഫെർഡിനൊ റെബെല്ലോയുടെ കീഴിൽ നിയമപരിശീലനം ആരംഭിച്ചു.
  • 1989: 1989-1990-ലും 1990-1991-ലും സവൈകർ ഗോവ സർവ്വകലാശായുടെ സ്റ്റുഡന്റ്സ് കൗൺസിൽ ചെയർമാനായി തുടർച്ചയായി തിരഞ്ഞെടുക്കപ്പെട്ടു.
  • 1980s: അഡ്വ.നരേന്ദ്ര കേശവ് സവൈകർ തന്റെ കോളേജ് ദിനങ്ങളിൽ അഖില ഭാരതീയ വിദ്യാർത്ഥി പരിഷതുമായി (എ ബി വി പി) സഹകരിച്ചിരുന്നു.

അഡ്വ.നരേന്ദ്ര കേശവ് സവൈകർ നേട്ടങ്ങൾ

ഗോവ സംസ്ഥാനത്തിലെ ലിഫ്റ്റ്സ് & എസ്കലേറ്റേഴ്സ് ആക്റ്റ് 2012-ന്റെ നിർവ്വഹണത്തിൽ അദ്ദേഹത്തിന് പ്രധാന പങ്കുണ്ടായിരുന്നു. അദ്ദേഹം ഗോവ റിയൽ എസ്റ്റേറ്റ് (പ്രൊമോഷൻ കണ്ട്രോൾ & ഡെവലപ്മെന്റ്) ബിൽ 2011-ലെ ഭേദഗതി നിർദ്ദേശിച്ചു. ഗോവ ദാമൻ & ഡ്യു അഗ്രികൾച്ചർ ടെനൻസി ആക്റ്റ് 1964-ലെ ഭേദഗതി അദ്ദേഹം നിർദ്ദേശിച്ചു.

Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+