Get Updates
Get notified of breaking news, exclusive insights, and must-see stories!

അക്ബറുദ്ധീൻ ഓവൈസി

അക്ബറുദ്ധീൻ ഓവൈസി
അക്ബറുദ്ധീൻ ഓവൈസി തെലങ്കാനയിലെ ഹൈദരബാദിലെ ഒരു സജീവ രാഷ്ട്രീയ പ്രവർത്തകനും തെലങ്കാന ലെജിസ്ലേറ്റീവ് അസംബ്ലിയുടെ എം എൽ എ അയുമാണ്. ആൾ ഇന്ത്യ മജ്ലിസ് - ഇ - ഇട്ടെഹാദുൾ മുസ്ലിമീനിൽ നിന്നുള്ള അദ്ദേഹം അദ്ദേഹത്തിന്റെ വിവാദാത്മകമായ പ്രസംഗങ്ങളാൽ പ്രസിദ്ധനാണ്.
By Rashmi | Monday, February 8, 2021, 12:57:17 PM [IST]

അക്ബറുദ്ധീൻ ഓവൈസി ജീവചരിത്രം

അക്ബറുദ്ധീൻ ഓവൈസി തെലങ്കാനയിലെ ഹൈദരബാദിലെ ഒരു സജീവ രാഷ്ട്രീയ പ്രവർത്തകനും തെലങ്കാന ലെജിസ്ലേറ്റീവ് അസംബ്ലിയുടെ എം എൽ എ അയുമാണ്. ആൾ ഇന്ത്യ മജ്ലിസ് - ഇ - ഇട്ടെഹാദുൾ മുസ്ലിമീനിൽ നിന്നുള്ള അദ്ദേഹം അദ്ദേഹത്തിന്റെ വിവാദാത്മകമായ പ്രസംഗങ്ങളാൽ പ്രസിദ്ധനാണ്. ധാരാളം ശ്രദ്ധേയരായ ജനങ്ങളും സംഘടനകളും ഓവൈസിയെ പ്രസംഗങ്ങളുടെ പേരിൽ വിമർശിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ അനവധി തവണ സാമൂഹ്യമാധ്യമങ്ങളിൽ ദ്വേഷ്യത്തിനും അക്രമത്തിനും തിരികൊളുത്തിയിട്ടുണ്ട്. അദ്ദേഹം തെലങ്കാന ലെജിസ്ലേറ്റീവ് അസംബ്ലിയിലെ തന്റെ പാർട്ടിയുടെ കക്ഷി നേതാവ് കൂടിയാണ്. അദ്ദേഹം അസദുദ്ധീൻ ഓവൈസിയുടെ ഇളയസഹോദരനാണ്. പത്താം ക്ലാസുവരെ അദ്ദേഹം ഹൈദരബാദ് പബ്ലിക് സ്ക്കൂളിൽ പഠിച്ചു. ഹൈദരബാദിലെ സെന്റ് മേരീസ് ജൂനിയർ കോളേജിൽ ഇന്റർമീഡിയറ്റ് കഴിഞ്ഞതിനു ശേഷം അദ്ദേഹത്തിന് ഗുല്ബർഗയിൽ എം എം ബി എസിന് സെലക്ഷൻ ലഭിച്ചു. വെറും രണ്ട് വർഷത്തെ മെഡിസിൻ പഠനത്തിനുശേഷം രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനുവേണ്ടി അദ്ദേഹം എം ബി ബി എസ് കോഴ്സ് ഉപേക്ഷിച്ചു. അദ്ദേഹം എം എൽ എ ആയി തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ, അദ്ദേഹം സഭയിൽ എം ഐ എമ്മിനെ നയിച്ചിരുന്ന തന്റെ മുതിർന്ന സഹോദരനായ അസദുദ്ധീൻ ഓവൈസിയുടെ സഹായിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കൂടുതൽ വായിക്കുക

അക്ബറുദ്ധീൻ ഓവൈസി വ്യക്തിജീവിതം

മുഴുവൻ പേര് അക്ബറുദ്ധീൻ ഓവൈസി
ജനനത്തീയതി 14 Jun 1970 (വയസ്സ് 55)
ജന്മസ്ഥലം ഹൈദരബാദ്, തെലങ്കാന, ഇന്ത്യ
പാര്‍ട്ടിയുടെ പേര്‌ All India Majlis-e-ittehadul Muslimeen
വിദ്യാഭ്യാസം 12th Pass
തൊഴില്‍ രാഷ്ട്രീയ പ്രവർത്തകൻ, ഓവൈസി ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ
പിതാവിന്റെ പേര് സുൽത്താൻ സലാഹുദ്ധീൻ ഓവൈസി
മാതാവിന്റെ പേര് നസീമ ബീഗം
പങ്കാളിയുടെ പേര് സബീന ഫർസാന
മക്കൾ 1 പുത്രൻ 1 പുത്രി

അക്ബറുദ്ധീൻ ഓവൈസി ആസ്തി

ആസ്തി
₹11.45 CRORE
ആസ്തികള്‍
₹17.5 CRORE
ബാധ്യത
₹6.05 CRORE

അക്ബറുദ്ധീൻ ഓവൈസി കൗതുകകരമായ വിവരങ്ങള്‍

അക്ബറുദ്ധിൻ ഓവൈസി, അദ്ദേഹത്തിന്റെ അന്തരിച്ച പിതാവ് സുൽത്താൻ സലാഹുദ്ധീൻ ഓവൈസി മുസ്ലിമുകളുടെ ക്ഷേമത്തിനായി സ്ഥാപിച്ച ഓവൈസി ആശുപത്രിയുടെ മാനേജിംഗ് ഡയറക്ടർ ആണ്.

അക്ബറുദ്ധീൻ ഓവൈസി രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

  • 2014 : അക്ബറുദ്ധീൻ ഓവൈസി ചന്ദ്രയംഗുട്ട നിയോജകമണ്ഡലത്തിൽ നിന്നും എം ബി ടിയുടെ ഡോ.ഖയം ഖാനെ പരാജയപ്പെടുത്തിക്കൊണ്ട് ആന്ധ്രപ്രദേശ് ലെജിസ്ലേറ്റീവ് അസംബ്ലിയിലേയ്ക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
  • 2013 : 2013 ജനുവരിയിൽ, അക്ബറുദ്ധീൻ ഓവൈസിയ്ക്കെതിരെ അദ്ദേഹത്തിന്റെ നിന്ദ്യമായ പ്രസംഗങ്ങൾക്ക് കേസ് ഫയൽ ചെയ്തതിനു ശേഷം, ജനുവരി 8-ന് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. അദ്ദേഹത്തിന്റെ അറസ്റ്റ് വേളയിൽ, ഡോക്ടർമാർ തനിയ്ക്ക് മാരകമായ ഇഞ്ജക്ഷനുകൾ നല്കി വധിക്കുവാൻ നോക്കുകയാണെന്ന ആരോപണം നടത്തി. 2013 ഫെബ്രുവരി 15-ന് ഓവൈസിയ്ക്ക് ജാമ്യം ലഭിച്ചു.
  • 2012 : 2012 ഏപ്രിലിൽ, ഓവൈസി ഹിന്ദു ദൈവമായ രാമനും അദ്ദേഹത്തിന്റെ മാതാവായ കൗസല്യയ്ക്കുമെതിരെ നിന്ദ്യവും ഹീനവുമായ അഭിപ്രായപ്രകടനങ്ങൾ നടത്തി. ആഗസ്റ്റിൽ, കരീം നഗറിൽ സംസാരിക്കുമ്പോൾ സ്വാതന്ത്ര്യം നേടിയതുമുതൽ ഇന്ത്യയിൽ “50,000” കലാപങ്ങൾ നടന്നിട്ടുണ്ടെന്ന് ഓവൈസി അവകാശപ്പെട്ടു. ആ ലഹളകളിൽ കൊല്ലപ്പെട്ടവരിൽ “ഭൂരിഭാഗവും” മുസ്ലീമുകളായിരുന്നു. ഡിസംബറിൽ അദ്ദേഹം ഹിന്ദു ഉത്സവങ്ങളെ പരിഹസിച്ചുകൊണ്ട് മറ്റൊരു വൈരുദ്ധ്യപ്രസ്താവന നടത്തി.
  • 2011 : കുർണൂലിൽ ഒരു റാലി നയിക്കുന്നതിനിടയിൽ ഓവൈസി എം എൽ എ മാരെ സംബോധന ചെയ്യുന്നതിനായി കാഫിർ, കുഫ്രസ്ഥാൻ എന്നിങ്ങനെയുള്ള ആക്ഷേപകരമായ പ്രയോഗങ്ങൾ നടത്തി. കൂടാതെ, ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയായ പി വി നരസിംഹ റാവു അന്തരിച്ചില്ലായിരുന്നെങ്കിൽ, അദ്ധേഹത്തെ ഓവൈസി വധിക്കുമായിരുന്നു എന്നും ഓവൈസി പ്രസ്താവിച്ചു.
  • 2009 : അക്ബറുദ്ധീൻ വീണ്ടും ചന്ദ്രയംഗുട്ട് സീറ്റിൽ ആന്ധ്രപ്രദേശ് ലെജിസ്ലേറ്റീവ് അസംബ്ലിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇത്തവണയും അദ്ദേഹം എം ബി ടിയുടെ ഡോ.ഖയം ഖാനെ പരാജയപ്പെടുത്തി. കൂടാതെ, അദ്ദേഹം ഏഴംഗ എം ഐ എമിനെ സഭയിൽ നയിയ്ക്കുകയും ചെയ്തു.
  • 2007 : ഓവൈസി തസ്ലീമ നസ്രീനും സൽ മാൻ റുഷ്ദിയും ശിരഛേദം ചെയ്യപ്പെടേണ്ടവരാണെന്ന ഫത് വ ഉറപ്പിച്ചുകൊണ്ട് തസ്ലീമ നസ്രീനെതിരെ വധഭീഷണി ഉയർത്തി.
  • 2004 : അദ്ദേഹം ആന്ധ്രപ്രദേശ് ലെജിസ്ലേറ്റീവ് അസംബ്ലിയിലേയ്ക്ക് എം ബി ടിയുടെ ഡോ.ഖയാം ഖാനെ പരാജയപ്പെടുത്തി ചന്ദ്രയംഗുട്ട നിയോജകമണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് അദ്ദേഹം ഹൈദരബാദിൽ നിന്നും ലോകസഭയിലേയ്ക്കുള്ള അസദുദ്ധീന്റെ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എം ഐ എം ന്റെ നിയമസഭാകക്ഷി നേതാവായി മാറി.
  • 1999 : അക്ബറുദ്ധീൻ ഓവൈസി ചന്ദ്രയംഗുട്ട നിയോജകമണ്ഡലത്തിൽ നിന്നും ലെജിസ്ലേറ്റീവ് അസംബ്ലി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം എം ബി ടിയുടെ മൊഹമ്മദ് അമാനുള്ള ഖാനെ പരാജയപ്പെടുത്തി.

Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+