Get Updates
Get notified of breaking news, exclusive insights, and must-see stories!

അളഗിരി എം കെ

അളഗിരി എം കെ
എം കെ അളഗിരി എന്ന് പൊതുവെ അറിയപ്പെടുന്ന മുത്തുവേൽ കരുണാനിധി അളഗിരി തമിഴ് നാട്ടിൽ നിന്നുള്ള ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനും 2009 ജൂൺ 13 മുതൽ 2013 മാർച്ച് 20 വരെ കെമിക്കൽസ് & ഫെർട്ടിലൈസേഴ്സ് ക്യാബിനറ്റ് മന്ത്രിയും ആയിരുന്നു. അദ്ദേഹം തമിഴ് നാടിന്റെ മുൻ മുഖ്യമന്ത്രിയായ എം കരുണാനിധിയുടെയും രണ്ടാം ഭാര്യ ദയാലു അമ്മാളിന്റെയും രണ്ടാമത്തെ മകനും ദ്രാവിഡ മുന്നേട്ര കഴകത്തിന്റെ (2014 വരെ) നേതാവുമാണ്.
By Shalini | Tuesday, February 19, 2019, 12:43:01 PM [IST]

അളഗിരി എം കെ ജീവചരിത്രം

എം കെ അളഗിരി എന്ന് പൊതുവെ അറിയപ്പെടുന്ന മുത്തുവേൽ കരുണാനിധി അളഗിരി തമിഴ് നാട്ടിൽ നിന്നുള്ള ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനും 2009 ജൂൺ 13 മുതൽ 2013 മാർച്ച് 20 വരെ കെമിക്കൽസ് & ഫെർട്ടിലൈസേഴ്സ് ക്യാബിനറ്റ് മന്ത്രിയും ആയിരുന്നു. അദ്ദേഹം തമിഴ് നാടിന്റെ മുൻ മുഖ്യമന്ത്രിയായ എം കരുണാനിധിയുടെയും രണ്ടാം ഭാര്യ ദയാലു അമ്മാളിന്റെയും രണ്ടാമത്തെ മകനും ദ്രാവിഡ മുന്നേട്ര കഴകത്തിന്റെ (2014 വരെ) നേതാവുമാണ്. പിതാവിന്റെ സംരക്ഷണത്തിൽ വളരെ ചെറിയ പ്രായത്തിൽ തന്നെ അദ്ദേഹം രാഷ്ട്രീയത്തിലേയ്ക്ക് ചുവട് വെച്ചു. തന്റെ രാഷ്ട്രീയ ജീവിതത്തിൽ അദ്ദേഹം ധാരാളം പ്രതിസന്ധികളും വിവാദങ്ങളും അഭിമുഖീകരിച്ചിട്ടുണ്ട്

കൂടുതൽ വായിക്കുക

അളഗിരി എം കെ വ്യക്തിജീവിതം

മുഴുവൻ പേര് അളഗിരി എം കെ
ജനനത്തീയതി 30 Jan 1951 (വയസ്സ് 75)
ജന്മസ്ഥലം ചെന്നൈ
പാര്‍ട്ടിയുടെ പേര്‌ Dravida Munetra Kazhagam
വിദ്യാഭ്യാസം Graduate
തൊഴില്‍ രാഷ്ട്രീയ പ്രവർത്തകൻ/സാമൂഹിക പ്രവർത്തകൻ
പിതാവിന്റെ പേര് കെ കരുണാനിധി
മാതാവിന്റെ പേര് ദയാലു അമ്മാൾ
പങ്കാളിയുടെ പേര് കാന്തി അളഗിരി
പങ്കാളിയുടെ ജോലി വീട്ടമ്മ / സാമൂഹിക പ്രവർത്തക
മക്കൾ 1 പുത്രൻ 2 പുത്രി
വെബ്സെെറ്റ് http://www.mkalagiri.com/

അളഗിരി എം കെ ആസ്തി

ആസ്തി
₹19.4 CRORE
ആസ്തികള്‍
₹19.4 CRORE
ബാധ്യത
N/A

അളഗിരി എം കെ കൗതുകകരമായ വിവരങ്ങള്‍

അദ്ദേഹത്തിന്റെ പിതാവ് അഗാധമായി ആരാധിക്കുകയും തന്റെ മാതൃകാപുരുഷനായി പരിഗണിക്കുകയും ചെയ്തിരുന്ന തമിഴ് എഴുത്തുകാരനായ അഴഗിരിസ്വാമിയാണ് അളഗിരിയുടെ പേരിനു പിന്നിൽ. പിതാവിന്റെ സംരക്ഷണത്തിൽ വളരെ ചെറിയ പ്രായത്തിൽ തന്നെ അദ്ദേഹം രാഷ്ട്രീയത്തിലേയ്ക്ക് ചുവട് വെച്ചു. ക്രിക്കറ്റിനെ സ്നേഹിക്കുന്ന അളഗിരി വിശ്രമവേളകളിൽ ക്രിക്കറ്റ് കാണുവാൻ ഇഷ്ടപ്പെടുന്നു.
ഹോണ്ട സിറ്റി, ലാന്റ് റോവർ, ടൊയോട്ട ഇന്നോവ, ബി എം ഡബ്ല്യു എന്നിവയടക്കം കാറുകളുടെ ഒരു ശ്രേണി തന്നെ അദ്ദേഹത്തിനുണ്ട്.
2003 മെയ് 20-ന് നടന്ന മുൻ ഡി എം കെ മന്ത്രി ടി കിരുട്ടിനത്തിന്റെ കൊലപാതകം, തമിഴ് നാട്ടിലെ തിരുമംഗലം ഉപതിരഞ്ഞെടുപ്പിനായി വോട്ടിന് കാശ് എന്നതിന്റെ തുടക്ക കുറിക്കൽ, ദിനകരൻ ദിനപത്രത്തിന്റെ മധുര ഓഫീസ് ആക്രമിക്കൽ, [7] ധയ സൈബർ ടെക്ക് പാർക്ക് ഭൂമി കയ്യടക്കൽ കേസ് എന്നിവയടക്കം വിവിധ വിവാദങ്ങളുമായി അളഗിരിയുടെ പേര് ബന്ധപ്പെട്ടിരിക്കുന്നു.

അളഗിരി എം കെ രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

  • 2014: 2014 ജനുവരിയിൽ, അദ്ദേഹം അംഗമെന്ന നിലയിലും സെക്രട്ടറിയെന്ന നിലയിലും ഡി എം കെ പാർട്ടിയിൽ നിന്നും നീക്കം ചെയ്യപ്പെട്ടു.
  • 2009: 2009-ലെ പൊതു തിരഞ്ഞെടുപ്പിൽ മദുര ലോകസഭ നിയോജകമണ്ഡലത്തിൽ അളഗിരി വിജയിച്ചു. അതേ വർഷത്തിൽ തന്നെ അദ്ദേഹം കെമിക്കൽസ് & ഫെർട്ടിലൈസേഴ്സ് യൂണിയൻ ക്യാബിനറ്റ് മന്ത്രിയായും തിരഞ്ഞെടുക്കപ്പെട്ടു.
  • 2008: 2008-ൽ അദ്ദേഹം തന്റെ പാർട്ടിയെ മൂന്ന് ഉപതിരഞ്ഞെടുപ്പ് വിജയത്തിലേയ്ക്ക് നയിച്ചു. പിന്നീട് അദ്ദേഹം ദക്ഷിണ ജില്ലകൾക്കായി പാർട്ടിയുടെ ഓർഗനൈസിംഗ് സെക്രട്ടറിയായി മാറി.

മുന്‍കാല ചരിത്രം

  • 1989: 1989-ൽ, അദ്ദേഹത്തിന് യാതൊരു ഔദ്യോഗിക സ്ഥാനങ്ങളും ഇല്ലായിരുന്നെങ്കിലും മദുരൈ മേഖലയിലെ എല്ലാ നേതൃത്വവും ഉണ്ടായിരുന്നു.
  • 70-????? ????????: അളഗിരി പ്രസിഡൻസി കോളേജിൽ നിന്നും തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കി. തന്റെ സ്വദേശമായ തമിഴ്നാട്ടിലെ ചെന്നയിലുള്ള കോളേജിൽ നിന്നും അദ്ദേഹം ആർട്ട്സിൽ ബിരുദം ചെയ്തു.

അളഗിരി എം കെ നേട്ടങ്ങൾ

അളഗിരി ദക്ഷിണ ജില്ലകളിൽ പാർട്ടിയുടെ ഓർഗനൈസിംഗ് സെക്രട്ടറിയായി നിയമിതനായി
ക്യാബിനറ്റ് മന്ത്രിയായി തിരഞ്ഞെടുക്കപ്പെടുകയും 2009-ലെ നിയോജകമണ്ഡല തിരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തു.
2008-ൽ മൂന്ന് ഉപ തിരഞ്ഞെടുപ്പിലെ പാർട്ടിയുടെ വിജയത്തിൽ അദ്ദേഹം സ്വാധീനം ചെലുത്തി.

Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+