ഹോം
 » 
ആനന്ദിബെൻ എം പട്ടേൽ

ആനന്ദിബെൻ എം പട്ടേൽ

ആനന്ദിബെൻ എം പട്ടേൽ

1941 -ൽ തന്റെ പിതാവ് ജെതഭായ് അധ്യാപകനായി ജോലി ചെയ്തിരുന്ന ഗുജറാത്തിലെ മെഹസാന ജില്ലയിലെ വിജയപൂർ താലൂക്കിലെ ഖാരോഡ് ഗ്രാമത്തിൽ ആനന്ദിബെൻ പട്ടേൽ ജനിച്ചു. ലക്ഷ്മിദേവിയേക്കാൾ(ധനത്തിന്റെ ദേവത) സരസ്വതി ദേവിയുടെ (അറിവിന്റെ ദേവത) പ്രാധാന്യത്തിന്മേൽ ഊന്നിയിരുന്ന ഒരു കുടുംബത്തിലായിരുന്നു അവർ ജനിച്ചത്.

ആനന്ദിബെൻ എം പട്ടേൽ ജീവചരിത്രം

1941 -ൽ തന്റെ പിതാവ് ജെതഭായ് അധ്യാപകനായി ജോലി ചെയ്തിരുന്ന ഗുജറാത്തിലെ മെഹസാന ജില്ലയിലെ വിജയപൂർ താലൂക്കിലെ ഖാരോഡ് ഗ്രാമത്തിൽ ആനന്ദിബെൻ പട്ടേൽ ജനിച്ചു. ലക്ഷ്മിദേവിയേക്കാൾ(ധനത്തിന്റെ ദേവത) സരസ്വതി ദേവിയുടെ (അറിവിന്റെ ദേവത) പ്രാധാന്യത്തിന്മേൽ ഊന്നിയിരുന്ന ഒരു കുടുംബത്തിലായിരുന്നു അവർ ജനിച്ചത്. ആനന്ദിബെൻ പട്ടേൽ ഒരു രാഷ്ട്രീയ പ്രവർത്തകയെന്ന നിലയിൽ ഉച്ചാവസ്ഥയിലെത്തുകയും ഇപ്പോൾ മധ്യപ്രദേശിന്റെയും ചത്തീസ്ഗഢിന്റെയും ഗവർണറും ഇന്ത്യയുടെ പശ്ചിമ സംസ്ഥാനമായ ഗുജറാത്തിന്റെ മുൻ മുഖ്യ മന്ത്രിയുമാണ്. അവരായിരുന്നു സംസ്ഥാനത്തിന്റെ ആദ്യത്തെ വനിതാമുഖ്യമന്ത്രി. 1987 മുതൽ അവർ ഭാരതീയ ജനത പാർട്ടിയുടെ (ബി ജെ പി) അംഗമാണ്. 2002 മുതൽ 2007 വരെ വിദ്യാഭ്യാസ ക്യാബിനെറ്റ് മന്ത്രിയായിരുന്നു. 2016 സെപ്തംബർ മുതൽ അധിക ചുമതല വഹിച്ചിരുന്ന ഓം പ്രകാശ് കോഹ്ലിയ്ക്ക് പകരം 2018-ൽ അവർ മധ്യപ്രദേശിന്റെ ഗവർണറായി മാറി.

കൂടുതൽ വായിക്കുക
By Zainab Ashraf Updated: Tuesday, January 1, 2019, 01:06:45 PM [IST]

ആനന്ദിബെൻ എം പട്ടേൽ വ്യക്തിജീവിതം

മുഴുവൻ പേര് ആനന്ദിബെൻ എം പട്ടേൽ
ജനനത്തീയതി 21 Nov 1941 (വയസ്സ് 82)
ജന്മസ്ഥലം ഖരോഡ്
പാര്‍ട്ടിയുടെ പേര്‌ Bharatiya Janta Party
വിദ്യാഭ്യാസം Post Graduate
തൊഴില്‍ രാഷ്ട്രീയ പ്രവർത്തക, അധ്യാപിക
പിതാവിന്റെ പേര് ജെതാഭായ് പട്ടേൽ
മാതാവിന്റെ പേര് മെനാബെൻ പട്ടേൽ
സാമൂഹ്യ മാധ്യമങ്ങളിലെ സാന്നിധ്യം സാമൂഹ്യ മാധ്യമങ്ങളിലെ സാന്നിധ്യം:

ആനന്ദിബെൻ എം പട്ടേൽ ആസ്തി

ആസ്തി: ₹1.82 CRORE
ആസ്തികള്‍:₹1.82 CRORE
ബാധ്യത: N/A

ആനന്ദിബെൻ എം പട്ടേൽ കൗതുകകരമായ വിവരങ്ങള്‍

സംസ്ഥാനത്തിന്റെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയായിരുന്നു. അവർ മൂന്ന് പെൺ വിദ്യാർത്ഥികൾ മാത്രമുണ്ടായിരുന്ന എൻ എം ഹൈ സ്കൂളിൽ അവരുടെ ഹൈ സ്ക്കൂൾ പഠനത്തിനായി പ്രവേശിപ്പിക്കപ്പെട്ടു. ഒരു കായികാഭ്യാസിയായിരുന്ന അവർ തുടർച്ചയായ മൂന്ന് വർഷങ്ങളിൽ ജില്ലാതല ചാമ്പ്യനായിരുന്നിട്ടുണ്ട്. കായികാഭ്യാസത്തിലുള്ള അവരുടെ അതുല്യ നേട്ടങ്ങൾക്ക് മെഹ്സാനയിലെ “വീർ ബല” അവാർഡ് അവർക്ക് ലഭിച്ചിട്ടുണ്ട്. തന്റെ ആദ്യ ജോലിയെന്ന നിലയിൽ സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടിയുള്ള മഹിള വികാസ് ഗൃഹയിൽ ചേരുകയും അവിടെ 50-ലേറെ വിധവകളെ വൊക്കേഷണൽ കോർസുകൾ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ആനന്ദിബെൻ എം പട്ടേൽ രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

2018
  • 2016 സെപ്തംബർ മുതൽ അധിക ചുമതല വഹിച്ചിരുന്ന ഓം പ്രകാശ് കോഹ്ലിയ്ക്ക് പകരം 2018-ൽ അവർ മധ്യപ്രദേശിന്റെയും ഛത്തീസ്ഗഢിന്റെയും ഗവർണറായി മാറി. മുൻ ഗവർണർ ബലറാം ദാസ് ടണ്ഡന്റെ മരണത്തെ തുടർന്ന് അധിക ചുമതല വഹിച്ചു കൊണ്ട് 2018 ആഗസ്റ്റിൽ അവർ ഛത്തീസ്ഗഢിന്റെയും ഗവർണറായി.
2017
  • 2017 അസംബ്ലി തിരഞ്ഞെടുപ്പിൽ ആനന്ദിബെൻ മത്സരിച്ചില്ല. അവർക്ക് പകരം, ഘട്ലോദിയ സീറ്റിൽ നിന്നും പട്ടേൽ ഭൂപേന്ദ്ര ഭായ് രജ്നികാന്ത് വിജയകരമായി മത്സരിച്ചു.
2014
  • 2014-ലെ ഇന്ത്യൻ പൊതു തിരഞ്ഞെടുപ്പിൽ ബി ജെ പി യുടെ വൻ വിജയത്തെ തുടർന്ന് നരേന്ദ്ര മോദി ഇന്ത്യൻ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം നരേന്ദ്ര മോദിയ്ക്ക് പിന്നാലെ ഗുജറാത്തിന്റെ 15-മത് മുഖ്യമന്ത്രിയായി പട്ടേൽ സത്യ പ്രതിജ്ഞ ചെയ്തു. പട്ടേൽ ഗുജറാത്തിന്റെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയായിരുന്നു. ഈ സ്ഥാനത്ത് അവർ 2016 ആഗസ്റ്റ് 7 വരെ സേവനമനുഷ്ഠിച്ചു.
2012
  • 2012 -ലെ തിരഞ്ഞെടുപ്പിൽ ഘട്ലോദിയ നിയോജകമണ്ഡലത്തിൽ നിന്നും മത്സരിക്കുകയും വിജയിയ്ക്കുകയും ചെയ്തു. ഐ എൻ സിയുടെ പട്ടേൽ രമേഷ് ഭായ് പ്രഹ്ലാദ് ഭായിയ്ക്കെതിരെ(ദൂത് വാല) 175,000-ലധികം വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് അവർ തിരഞ്ഞെടുപ്പിൽ ജയിച്ചത്. ഈ ഭൂരിപക്ഷം തിരഞ്ഞെടുപ്പിലെ ഏറ്റവും ഉയർന്നതായിരുന്നു. അവർ റോഡ് & ബിൽഡിംഗ്, റവന്യൂ, അർബൻ ഡവലപ് മെന്റ്, & അർബൻ ഹൗസിംഗ് മാനേജ്മെന്റ് & കാപ്പിറ്റൽ പ്രോജെക്റ്റ്സിന്റെ ക്യാബിനറ്റ് മന്ത്രിയായി തുടർന്നു.
2007
  • കോൺഗ്രസ്സ് പാർട്ടിയുടെ കാന്തിലാൽ നാനാലാൽ പട്ടേലിനെ പടാനിൽ നിന്നും വീണ്ടും പരാജയപ്പെടുത്തി ഗുജറാത്ത് അസംബ്ലിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഒരു ക്യാബിനറ്റ് മന്ത്രിയെന്ന നിലയിൽ അവർ തുടരുകയും അവരുടെ മൂന്നാം തവണയിൽ റോഡ്സ് & ബിൽഡിംഗ് & റവന്യൂവിലേയ്ക്ക് നിയുക്തപ്പെടുകയും ചെയ്തു.
2002
  • പട്ടേൽ തന്റെ രണ്ടാമത് അസംബ്ലി തിരഞ്ഞെടുപ്പ് പാറ്റ്ന അസംബ്ലി നിയോജകമണ്ഡലത്തിൽ നിന്ന് മത്സരിക്കുകയും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അവർ കോൺഗ്രസ്സ് പാർട്ടിയുടെ കാന്തിലാൽ നാനാലാൽ പട്ടേലിനെ പരാജയപ്പെടുത്തി. മാത്രമല്ല രണ്ടാം തവണയും വിദ്യാഭ്യാസ ക്യാബിനറ്റ് മന്ത്രിയായി തുടരുകയും ചെയ്തു.
1998
  • അവർ തന്റെ ആദ്യ അസംബ്ലി തിരഞ്ഞെടുപ്പ് മണ്ഡൽ അസംബ്ലി നിയോജകമണ്ഡലത്തിൽ നിന്നും മത്സരിച്ച് ജയിച്ച് മുഖ്യമന്ത്രി കേശുഭായ് പട്ടേലിന്റെ കീഴിൽ വിദ്യാഭ്യാസ ക്യാബിനറ്റ് മന്ത്രിയായി.
1994
  • അവർ ഗുജറാത്തിനു വേണ്ടി രാജ്യസഭ എം പി ആയി. ഒരു എം പി എന്ന നിലയിൽ, ഇന്ത്യയെ പ്രതിനിന്ധീകരിച്ച് 1994-95-ൽ ബെയ്ജിംഗിൽ(ചൈന) നടന്ന നാലാമത് ലോക വനിതാ സമ്മേളനത്തിൽ അവർ പങ്കെടുത്തു.
1992
  • വീരംഗം ജില്ലയിൽ പക്ഷിപ്പനി പടർന്ന സമയത്ത് അവർ ആഴ്ചകളോളം അവിടെ പ്രാദേശത്തെ ജനങ്ങളെ സഹായിച്ചുകൊണ്ട് ചിലവിടുകയും ശക്തമായ നടപ്ടിയെടുക്കുവാൻ സർക്കാർ ഉന്നതരോട് അപേക്ഷിക്കുകയും ചെയ്തതാണ് പട്ടേലിന്റെ ആദ്യത്തെ ശ്രദ്ധേയമായ പ്രവൃത്തി.
1987
  • ഒരു സ്ക്കൂൾ പിക്നിക് സമയത്ത് സർദാർ സരോവർ സംഭരണിയിൽ മുങ്ങി മരിയ്ക്കാൻ പോയ രണ്ട് പെൺകുട്ടികളെ രക്ഷിക്കാൻ ചാടിയതിന് പ്രസിഡന്റിന്റെ ധീരതയ്ക്കുള്ള അവാർഡ് സ്വീകരിച്ചപ്പോൾ ആനന്ദിബെൻ പട്ടേൽ രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിച്ചു. പട്ടേലിന്റെ ധീരതയിൽ മതിപ്പുണ്ടായ ബി ജെ പി ഉന്നത വിഭാഗം ആനന്ദിബെൻ പട്ടേലിനോട് പാർട്ടിയിൽ ചേരാൻ നിർദ്ദേശിച്ചു. ആദ്യം, അവർ പാർട്ടിയിൽ ചേരുവാൻ വിസമ്മതിച്ചെങ്കിലും, നരേന്ദ്ര മോദിയുടെയും കേശുഭായ് പട്ടേലിന്റെയും പ്രേരണയാൽ അവർ ഗുജറാത്ത് പ്രദേശ് മഹിള മോർച്ച പ്രസിഡന്റായി ബി ജെ പിയിൽ ചേർന്നു.

മുന്‍കാല ചരിത്രം

1967
  • 1967 മുതൽ 1970 വരെ പട്ടേൽ, അഹമ്മദാബാദിലെ മൊഹിനിബ കന്യ വിദ്യാലയയിൽ അധ്യാപികയായി പ്രവർത്തിച്ചു. അവർ ഹയർ സെക്കണ്ടറി വിദ്യാർത്ഥികളെ സയൻസും കണക്കും പഠിപ്പിച്ചു. പിന്നീട്, അവർ സ്ക്കൂളിന്റെ പ്രിൻസിപ്പാളായി.

ആനന്ദിബെൻ എം പട്ടേൽ നേട്ടങ്ങൾ

ഗുജറാത്തിലെ മികച്ച അധ്യാപികയ്ക്കുള്ള ഗവർണറുടെ അവാർഡ് (1988), മികച്ച അധ്യാപികയ്ക്കുള്ള രാഷ്ട്രപതിയുടെ അവാർഡ് (1989), മുംബൈ പട്ടേൽ ജാഗൃതി മണ്ഡലിന്റെ ‘സർദാർ പട്ടേൽ അവാർദ്’ (1999), ശ്രീ തപോധൻ ബ്രഹ്മൻ വികാസ് മണ്ഡലിന്റെ ‘വിദ്യ ഗൗരവ്’ അവാർഡ് (2000), പട്ടേൽ സമുദായത്തിന്റെ ‘പഠിദർ ശിരോമണി’ അവാർഡ് എന്നിവയാൽ ആദരിയ്ക്കപ്പെട്ടിട്ടുണ്ട്. കൂടാതെ, നർമ്മദയിലെ നവഗാം സഭരണിയിൽ മുങ്ങിത്താഴ്ന്ന മൊഹിനാബ ഗേൾസ് സ്ക്കൂളിന്റെ 2 പെൺകുട്ടികളെ രക്ഷിച്ചതിന് ഗല്ലണ്ട്രി അവാർഡും ലഭിച്ചിട്ടുണ്ട്. അഹമ്മദാബാദിലെ ചാരുമതി യോദ്ധ അവാർഡ് (ജ്യോതിസംഘ്, അംബുഭായ് പുരാനി വ്യയം വിദ്യാലയ് അവാർഡ് (രജ്പിപാല) എന്നീ അവാർഡ് ജേതാവ് കൂടിയായിരുന്നു അവർ.
സ്ത്രീകളുടെ ഉന്നമനത്തിനായുള്ള പ്രചാരണത്തിനായി ധർതി വികാസ് മണ്ഡൽ പ്രത്യേക ബഹുമതി നല്കി ആദരിച്ചു.
മഹെസന ജില്ലാ സ്കൂൾ കായിക മത്സരത്തെ ഒന്നാം സ്ഥാനത്തെത്തിച്ചതിന് ‘വീരബൽ’ അവാർഡ്.

Disclaimer: The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X