ഹോം
 » 
അനന്ത് കുമാർ

അനന്ത് കുമാർ

അനന്ത് കുമാർ

അനന്ത് കുമാർ ഒരു രാഷ്ട്രീയ നേതാവും സാമൂഹിക പ്രവർത്തകനും വ്യാപാരിയും വിജയിച്ച വ്യവസായിയുമായിരുന്നു. ബംഗളൂരുവിൽ നിന്നും ഇന്ത്യയുടെ 14-മത് ലോകസഭയുടെ ഭാരതീയ ജനത പാർട്ടി(ബി ജെ പി) അംഗമായിരുന്നു അദ്ദേഹം.

അനന്ത് കുമാർ ജീവചരിത്രം

അനന്ത് കുമാർ ഒരു രാഷ്ട്രീയ നേതാവും സാമൂഹിക പ്രവർത്തകനും വ്യാപാരിയും വിജയിച്ച വ്യവസായിയുമായിരുന്നു. ബംഗളൂരുവിൽ നിന്നും ഇന്ത്യയുടെ 14-മത് ലോകസഭയുടെ ഭാരതീയ ജനത പാർട്ടി(ബി ജെ പി) അംഗമായിരുന്നു അദ്ദേഹം. കർണ്ണാടക ബി ജെ പിയുടെ സ്വാധീനമുള്ള ഒരു നേതാവാണദ്ദേഹം. 1996 മുതൽ അദ്ദേഹം ബംഗളൂരു സൗത്ത് നിയോജകമണ്ഡലത്തെ പ്രതിനിധാനം ചെയ്തിട്ടുണ്ട്. അനന്തകുമാര രണ്ട് പ്രധാന മന്ത്രാലയത്തിന്റെ ചുമതല വഹിയ്ക്കുന്നു - 2014 മുതൽ ചെമിക്കൽസ് & ഫെർട്ടിലൈസേഴ്സ് യൂണിയൻ മന്ത്രിയായും 2016 ജൂലായ് മുതൽ നരേന്ദ്ര മോദി സർക്കാരിൽ പാർലമെന്ററി അഫയേഴ്സ് മന്ത്രിയായും സേവനമനുഷ്ഠിച്ചു.

കൂടുതൽ വായിക്കുക
By Shalini Updated: Tuesday, January 1, 2019, 01:24:04 PM [IST]

അനന്ത് കുമാർ വ്യക്തിജീവിതം

മുഴുവൻ പേര് അനന്ത് കുമാർ
ജനനത്തീയതി 22 Jul 1959
ഡേറ്റ് ഓഫ് ഡെത്ത് 12 Nov 2018 (വയസ്സ് 59)
ജന്മസ്ഥലം ബംഗളൂരു (കർണ്ണാടക)
പാര്‍ട്ടിയുടെ പേര്‌ Bharatiya Janta Party
വിദ്യാഭ്യാസം Graduate Professional
തൊഴില്‍ സാമൂഹിക പ്രവർത്തകൻ
പിതാവിന്റെ പേര് ശ്രീ എച്ച് എൻ നാരായണ ശാസ്ത്രി
മാതാവിന്റെ പേര് ശ്രീമതി ഗിരിജ എൻ ശാസ്ത്രി
വെബ്സെെറ്റ് http://ananth.org/
സാമൂഹ്യ മാധ്യമങ്ങളിലെ സാന്നിധ്യം സാമൂഹ്യ മാധ്യമങ്ങളിലെ സാന്നിധ്യം:

അനന്ത് കുമാർ ആസ്തി

ആസ്തി: ₹4.23 CRORE
ആസ്തികള്‍:₹4.52 CRORE
ബാധ്യത: ₹28.83 LAKHS

അനന്ത് കുമാർ കൗതുകകരമായ വിവരങ്ങള്‍

അന്നപൂർണ്ണ, ആട-പാത മുതലായവ അടക്കമുള്ള സാമൂഹിക-സാംസ്ക്കാരിക പ്രവർത്തനങ്ങളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.
മുഖ്യ പത്രങ്ങളിലും മാഗസിനുകളിലും ദേശീയ പ്രശ്നങ്ങളെ കുറിച്ച് ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
രാഷ്ട്രീയവും വിദ്യാഭ്യാസപരമായുമുള്ള വിഷയങ്ങളിൽ കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, തെലുഗു എന്നീ ഭാഷകളിൽ അറിയപ്പെടുന്ന പ്രാസംഗികനാണ്.
വായന, എഴുത്ത്, കവിത, യാത്ര എന്നിവയാണ് അദ്ദേഹത്തിന്റെ പ്രത്യേക താല്പര്യങ്ങൾ.
സ്ഥലങ്ങൾ കാണൽ, നക്ഷത്രങ്ങളെ നോക്കൽ, കുട്ടികളോടൊപ്പം കളിയ്ക്കൽ എന്നിവയാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട സമയം കൊല്ലിയും വിനോദവും.
ക്രിക്കറ്റ്, ബാറ്റ്മിന്റൻ, ടേബിൾ ടെന്നീസ്, ചെസ്സ് അടക്കമുള്ള കായികവിനോദങ്ങളിലും അദ്ദേഹം തല്പരനാണ്.

അനന്ത് കുമാർ രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

2018
  • 2018 നവംബർ 2-ന് അർബുദബാധയിലെ സങ്കീർണ്ണതകളെ തുടർന്ന് യൂണിയൻ മന്ത്രി അനന്ത് കുമാർ മരണപ്പെട്ടു. ഏതാനും ദിവസങ്ങൾ അദ്ദേഹം അത്യാഹിത വിഭാഗത്തിലും ശ്വസനസഹായിയുടെ പിന്തുണയിലുമായിരുന്നു.
2016
  • പാർലമെന്ററി അഫയേഴ്സ് മന്ത്രാലയത്തിന്റെ അധിക ചുമതലയും അദ്ദേഹത്തിന്‌ നല്കപ്പെട്ടു.
2014
  • 2014 ജൂണിൽ അദ്ദേഹം ബി ജെ പി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെയും ബി ജെ പി പാർലമെന്ററി ബോർഡിന്റെയും അംഗമായി
2014
  • വീണ്ടും ബംഗളൂരു സൗത്തിൽ നിന്നും അനന്ത് കുമാർ തിരഞ്ഞെടുക്കപ്പെട്ടു. ഈ തവണ അദ്ദേഹം കോൺഗ്രസ്സ് പാർട്ടിയുടെ ശക്തനായ നേതാവായ നന്ദൻ നിലെകനിയെ പരാജയപ്പെടുത്തി. പിന്നീട് അദ്ദേഹം നരേന്ദ്ര മോദിയുടെ ക്യാബിനറ്റിൽ കെമിക്കൽസ് & ഫെർട്ടിലൈസേഴ്സ് മന്ത്രിയായി നിയമിതനായി. കൂടാതെ അദ്ദേഹം ബി ജെ പി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെയും ബി ജെ പി പാർലമെന്ററി ബോർഡിന്റെയും അംഗവുമായിരുന്നു.
2013
  • 2013 ആഗസ്റ്റ് 16-ന് നിംഹാൻസ് അംഗമാകുകയും മരണം വരെ സേവനമനുഷ്ഠിയ്ക്കുകയും ചെയ്തു.
2012
  • അദ്ദേഹം 67-മത് യു എൻ ജനറൽ അസംബ്ലിയിൽ ഇന്ത്യൻ പാർലമെന്റേറിയൻ പ്രതിനിധിസംഘാംഗമായിരുന്നു - 2012 ഒക്ടോബർ 16-ന് കന്നടയിൽ യു എൻ ജി എ യെ അഭിസംബോധന ചെയ്ത ആദ്യത്തെ ഇന്ത്യക്കാരനായിരുന്നു.
2010
  • 2010 മെയ് 7-ന് അദ്ദേഹം കൗൺസിൽ ഓഫ് വേൾഡ് അഫയേഴ്സിന്റെ കൗൺസിൽ ആകുകയും 2010 ജൂലായ് 29-ന് ഇന്ത്യൻ-പോർച്ചുഗൽ പാരലമെന്ററി സൗഹൃദ സംഘത്തിന്റെ അംഗം ആകുകയും ചെയ്തു.
2008
  • 2008-2010 വരെ അദ്ദേഹം എ ബി ഐ ഡി ഇ യുടെ(അജണ്ഡ ഫോർ ബംഗളൂരു ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ്) വൈസ് ചെയർമാനായി.
2004
  • 2004 - 2009 വരെ അദ്ദേഹം ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ ഗവേണിംഗ് കൗൺസിൽ അംഗമായിരുന്നു.
2004
  • 2004-ൽ അദ്ദേഹം മധ്യപ്രദേശ്, ബീഹാർ, ഛത്തീസ്ഗഡ്, മറ്റ് സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ സംഭാവന ചെയ്തതിന് ബി ജെ പിയുടെ ദേശീയ ജനറൽ സെക്രട്ടറിയായി നിയമിതനായി. 2014 മെയ് 26-ന് ഇപ്പോഴത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായ ശ്രീ നരേന്ദ്രമോദിയുടെ ക്യാബിനറ്റിൽ കെമിക്കൽസ് & ഫെർട്ടിലൈസേഴ്സ് മന്ത്രിയായി കുമാർ നിയമിക്കപ്പെട്ടു.
2003
  • 2003-ൽ അദ്ദേഹം കർണ്ണാടക സംസ്ഥാന യൂണിറ്റിന്റെ പ്രസിഡന്റ് ആകുകയും ലെജിസ്ലേറ്റീവ് അസംബ്ലിയിലെ ഏറ്റവും വലിയ പാർട്ടിയായി മാറി സംസ്ഥാന യൂണിറ്റിനെ നയിയ്ക്കുകയും 2004 കർണ്ണാടക് ലോകസഭ സീറ്റുകളിൽ ഏറ്റവും കൂടുതൽ വോട്ടോടെ ജയിയ്ക്കുകയും ചെയ്തു.
1999
  • 1999-ൽ അദ്ദേഹം തുടർച്ചയായ മൂന്നാം തവണ വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും നാഷണൽ ഡെമോക്രാറ്റിക് അലയൻസ് സർക്കാരിൽ ക്യാബിനറ്റ് മന്ത്രിയാവുകയും ചെയ്തു. ടൂറിസം, സ്പോർട്ട്സ് & യൂത്ത് അഫയേഴ്സ്, സംസ്ക്കാരം, നഗര വികസനം & ദാരിദ്ര്യനിർമ്മാർജ്ജനം എന്നിങ്ങനെയുള്ള വിവിധ മന്ത്രാലയങ്ങൾ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. 1999 ഏപ്രിലിൽ അദ്ദേഹം ബംഗളൂരു എയറോസ്പെയ്സ് മ്യൂസിയം സൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്റായിരുന്നു. ചൈനയിൽ ഇന്ത്യൻ പാർലമെന്ററി പ്രതിനിധിസംഘാംഗമായിരുന്നു അദ്ദേഹം.
1998
  • 1998-ൽ കോൺഗ്രസ്സിന്റെ ഡി പി ശർമ്മയെ പരാജയപ്പെടുത്തിയതിനു ശേഷം, അദ്ദേഹം അടൽ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള യൂണിയൻ ക്യാബിനറ്റിലേയ്ക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും സിവിൽ ഏവിയേഷൻ മന്ത്രിയായി നിയമിക്കപ്പെടുകയും ചെയ്തു. സർക്കാരിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാബിനറ്റ് മന്ത്രിയായിരുന്നു അദ്ദേഹം. 1998 നവംബറിൽ അദ്ദേഹം ഇൻഫ്രാസ്ട്രക്ചർ ടാസ്ക് ഫോഴ്സ് അംഗമായിരുന്നു. അദ്ദേഹം അന്തർദേശീയ എക്സ്ചെയ്ഞ്ച് പ്രോഗ്രാമിന്റെ ഭാഗമായിരുന്നു‘; ഇന്ത്യ സർക്കാരിന്റെ പ്രത്യേക ദൂതനെന്ന നിലയിൽ 1998 ആഗസ്റ്റിലെ ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 51-മത് വർഷാഘോഷത്തിനു വേണ്ടി വാഷിംഗ്ടണിൽ തൃവർണ്ണ പതാക ഉയർത്തി.
1997
  • 1997-ലെ യംഗ് പാർലമെന്റേറിയൻ കോൺഫറൻസ് അംഗമായിരുന്നു അദ്ദേഹം
1996
  • 1996 മുതൽ 2016 വരെ ശ്രീ അനന്ത് കുമാർ ബംഗളൂർ സൗത്തിന്റെ ആദരണീയ നിയോജകമണ്ഡലത്തിൽ ഉജ്ജ്വലമായ രണ്ട് ദശകങ്ങൾ യാതൊരു വിധ ഇടവേളകളുമില്ലാതെ തന്റെ സേവനം പൂർത്തിയാക്കി. കൂടാതെ ആകസ്മികമായി, 1991 മുതൽ 2016 വരെ ബി ജെ പി ഈ നിയോജകമണ്ഡലത്തിൽ ഒരു പാർട്ടിയെന്ന നിലയിൽ രജത ജൂബിലി (25 വർഷങ്ങൾ) നടത്തി. വ്യവസായ മന്ത്രാലയത്തിൽ കൺസൾട്ടീവ് കമ്മിറ്റി അംഗമായി അദ്ദേഹം നിയമിതനായി. ഈ സ്ഥാനത്ത് അദ്ദേഹം ഒരു വർഷമേ സേവനമനുഷ്ഠിച്ചുള്ളു.
1996
  • പിന്നീട് അദ്ദേഹം ബി ജെ പിയിൽ ചേരുകയും ഭാരതീയ ജനത യുവ മോർച്ച സംസ്ഥാന പ്രസിഡന്റായി നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. 1996-ൽ അദ്ദേഹം പാർട്ടിയുടെ ദേശീയ സെക്രട്ടറിയായി. 1996-ൽ അദ്ദേഹം ബംഗളൂർ സൗത്ത് ലോകസഭ നിയോജകമണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം ഐ എൻ സിയുടെ വരലക്ഷ്മി ഗുണ്ടുറാവുവിനെ പരാജയപ്പെടുത്തി. 1996-97-ൽ അദ്ദേഹം കേന്ദ്ര സില്ക്ക് ബോർഡ് അംഗമായിരുന്നു. അദ്ദേഹം യുനെസ്കോയുടെ ഇന്ത്യൻ പാർലമെന്ററി പ്രതിനിധിസംഘാംഗമായിരുന്നു. 1996-98-ൽ ബംഗളൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗവേണിംഗ് കൗൺസിൽ അംഗമായിരുന്നു അദ്ദേഹം.
1993
  • 1993-ൽ ശ്രീ നരേന്ദ്ര മോദിയോടൊപ്പം യുണൈറ്റഡ് സ്റ്റെയ്റ്റ്സ് ഓഫ് അമേരിക്കയിലെ പ്രതിനിധിസംഘാംഗമായിരുന്നു അദ്ദേഹം.
1983-86
  • 1983-ൽ കർണ്ണാടകയിലെ സേവ് അസാം പ്രസ്ഥാനം; 1985-ൽ അന്തർദേശീയ യൂത്ത് ഇയർ & 1986-ൽ ആർ എസ് എസ് സാമ്പത്തികസഹായം ചെയ്ത കർണ്ണാടക വരൾച്ച സഹായ കമ്മിറ്റി എന്നിവയുടെ സംസ്ഥാന കൺവീനർ. ദേശീയ തല കോൺഫറൻസുകളുടെയും സ്റ്റഡി ക്യാമ്പുകളുടെയും സംഘാടകൻ; സംസ്ഥാന & യൂണിവേഴ്സിറ്റി തല പ്രക്ഷോഭങ്ങളിൽ കൺവീനർ എന്നിവ ആയിരുന്നു.
1982
  • 1982 മുതൽ 1985 വരെ അദ്ദേഹം കർണ്ണാടക അഖില ഭാരതീയ വിദ്യാർത്ഥി പരിഷദ്(എ ബി വി പി) സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

മുന്‍കാല ചരിത്രം

1975-77
  • 1975-77-ൽ അദ്ദേഹം ഇന്ത്യയിലെ അടിയന്തിരാവസ്ഥാഭരണകാലത്തിനെതിരെ ജെ പി പ്രക്ഷോഭത്തിൽ പങ്കെടുത്തിട്ടുണ്ട്; 40 ദിവസങ്ങളിലേറെ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

അനന്ത് കുമാർ നേട്ടങ്ങൾ

100% വേപ്പില പൂശിയ യൂറിയയിലേയ്ക്ക് മാറി ഇന്ത്യയിലെ വളങ്ങളിൽ അദ്ദേഹം ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചു. അദ്ദേഹം 2018 ജൂൺ മുതൽ ബയോ ഡീഗ്രെയ്ഡബിളും പരിസ്ഥിതി സൗഹാർദ്ദപരവുമായ സാനിറ്ററി പാഡുകൾ വെറും 2രൂപ 50 പൈസയ്ക്ക് ലഭിയ്ക്കുന്ന സുവിധ വിജയകരമായി 2018 മാർച്ച് 8-ന് ആരംഭിച്ചു.
ബി ജെ പിയ്ക്ക് രാജ്യസഭ്യയിൽ ഭൂരിപക്ഷമില്ലാതെ, പാർലമെന്റിൽ ജി എസ് ടി ബിൽ പാസാക്കുന്നതിൽ അദ്ദേഹം ചരിത്രപരമായ റെക്കോഡ് ഉണ്ടായിട്ടുണ്ട്.
സാധാരണ വ്യക്തികൾക്കായി 500 കോടിയിലധികം ലാഭത്തിലേയ്ക്ക് നയിയ്ക്കുന്ന വെറും 99 എണ്ണത്തിൽ നിന്നും 3600 എണ്ണം ജൻ ഔഷധി കേന്ദ്രങ്ങൾ(1/ജൂൺ 2018) തുറന്നതിലൂടെ എല്ലാവർക്കും സാധ്യമായ ഗുണനിലവാരമുള്ള ആരോഗ്യ സുരക്ഷ എന്നതിൽ ഊന്നൽ നല്കി. സർക്കാരിനെ കൂടുതൽ ലാഭത്തിലേയ്ക്ക് നയിയ്ക്കുന്നതിനായി കാർഡിയാക് സ്റ്റെന്റ്സിന്റെയും മുട്ട് മാറ്റിവയ്ക്കലിന്റെയും വില അദ്ദേഹം കുറച്ചു. 1993 മുതൽ യുണൈറ്റഡ് സ്റ്റെയ്റ്റ്സ് ഓഫ് അമേരിക്കയുടെ പ്രതിനിധിസംഘാംഗമാണ്. 2008 മുതൽ 2010 വരെ അദ്ദേഹം എ ബി ഐ ഡി ഇയുടെ(അജൻഡ ഫോർ ബാംഗ്ലൂർ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ്) വൈസ് ചെയർമാനായിരുന്നു.

Disclaimer: The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X