ഹോം
 » 
അനന്ത്കുമാർഹെഗ്ഡേ

അനന്ത്കുമാർഹെഗ്ഡേ

അനന്ത്കുമാർഹെഗ്ഡേ

ഉത്തര കർണ്ണാടക നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് ലോകസഭയിൽ എത്തിയ ശ്രീ അനന്ത്കുമാർ ഹെഗ്ഡെ നിലവിൽ കേന്ദ്രമന്തിസഭയിലെ അംഗവും സംരംഭ-നൈപുണ്യ വികസനവകുപ്പിൻ്റെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയുമാണ്. 1996ൽ ഇതേ നിയോജകമണ്ഡലത്തെ ആദ്യമായി പ്രതിനിധീകരിച്ച ശേഷം, 1999ൽ കോൺഗ്രസ്സിലെ മാർഗരറ്റ് ആൽവയോട് പരാജയപ്പെട്ടതൊഴിച്ചാൽ, അഞ്ച് തവണ ഈ മണ്ഡലത്തിൽ നിന്നും വിജയിച്ചിട്ടുണ്ട്.

അനന്ത്കുമാർഹെഗ്ഡേ ജീവചരിത്രം

ഉത്തര കർണ്ണാടക നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് ലോകസഭയിൽ എത്തിയ ശ്രീ അനന്ത്കുമാർ ഹെഗ്ഡെ നിലവിൽ കേന്ദ്രമന്തിസഭയിലെ അംഗവും സംരംഭ-നൈപുണ്യ വികസനവകുപ്പിൻ്റെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയുമാണ്. 1996ൽ ഇതേ നിയോജകമണ്ഡലത്തെ ആദ്യമായി പ്രതിനിധീകരിച്ച ശേഷം, 1999ൽ കോൺഗ്രസ്സിലെ മാർഗരറ്റ് ആൽവയോട് പരാജയപ്പെട്ടതൊഴിച്ചാൽ, അഞ്ച് തവണ ഈ മണ്ഡലത്തിൽ നിന്നും വിജയിച്ചിട്ടുണ്ട്. സ്വന്തംമണ്ഡലത്തിൽത്തന്നെ കടുത്ത വർഗ്ഗീയ പരാമർശങ്ങൾ നടത്തി വിവാദങ്ങളുടെ തൊഴാനായിരുന്ന ഇദ്ദേഹം, രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പേരെടുത്ത പ്രവർത്തകനും വലതുപക്ഷ രാഷ്ട്രീയത്തെ പ്രത്യക്ഷമായി പിന്തുണക്കുന്നയാളുമായിരുന്നു. സിർസിയിലെ മോൺടേൻസാർ മെമ്മോറിയൽ കോളേജിലെ ബിരുദപഠന കാലത്തും അദ്ദേഹം രാഷ്ട്രീയ സ്വയംസേവക സംഘത്തിലും അഖിലഭാരതീയ വിദ്യാർത്ഥി പരിഷത്തിലും പ്രവർത്തിക്കുന്നതിൽ തല്പരനായിരുന്നു

കൂടുതൽ വായിക്കുക
By Anushree Updated: Monday, February 8, 2021, 12:56:25 PM [IST]

അനന്ത്കുമാർഹെഗ്ഡേ വ്യക്തിജീവിതം

മുഴുവൻ പേര് അനന്ത്കുമാർഹെഗ്ഡേ
ജനനത്തീയതി 20 May 1968 (വയസ്സ് 55)
ജന്മസ്ഥലം സിർസി ജില്ല, ഉത്തര കാനറ (കർണ്ണാടക)
പാര്‍ട്ടിയുടെ പേര്‌ Bharatiya Janta Party
വിദ്യാഭ്യാസം 12th Pass
തൊഴില്‍ കാർഷികവൃത്തി, പുഷ്പ-ഫല കർഷകൻ, വ്യവസായി, സാമൂഹിക പ്രവർത്തകൻ
പിതാവിന്റെ പേര് ശ്രീ ദത്താത്രേയ ഹെഗ്ഡെ
മാതാവിന്റെ പേര് ശ്രീമതി ലളിതാ ഹെഗ്ഡെ
സാമൂഹ്യ മാധ്യമങ്ങളിലെ സാന്നിധ്യം സാമൂഹ്യ മാധ്യമങ്ങളിലെ സാന്നിധ്യം:

അനന്ത്കുമാർഹെഗ്ഡേ ആസ്തി

ആസ്തി: ₹1.72 CRORE
ആസ്തികള്‍:₹3.24 CRORE
ബാധ്യത: ₹1.51 CRORE

അനന്ത്കുമാർഹെഗ്ഡേ കൗതുകകരമായ വിവരങ്ങള്‍

2017 ജനുവരിമാസം, ചികിത്സാപിഴവുകളുടെ പേരിൽ സ്വന്തം മാതാവിനെ ചികിൽസിച്ച ഡോക്ടറെ കയ്യേറ്റം ചെയ്തത് ക്യാമറയിൽ പതിയുകയും വിവാദങ്ങളിൽ പെടുകയും ചെയ്തിട്ടുണ്ട്

അനന്ത്കുമാർഹെഗ്ഡേ രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

2019
  • അതേ മണ്ഡലത്തിൽ നിന്നും, പതിനേഴാം ലോകസഭയിലേക്കും അദ്ധേഹം മത്സരാര്ഥിയാണ്.
2014
  • പതിനാറാം ലോക്സഭയിലേക്ക്, കോൺഗ്രസ്സിലെ പ്രശാന്ത് ദേശ്പാണ്ഡെയെ 546936 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.
2009
  • ശ്രീമതി മാർഗരറ്റ് ആൽവയെ വീണ്ടും പരാജയപ്പെടുത്തി പതിനഞ്ചാം ലോകസഭയിലും അദ്ദേഹം സ്ഥാനമുറപ്പിച്ചു.
2004
  • തോൽവിയിൽ നിന്നും ഉയർത്തെഴുന്നേറ്റ്, അതേ മാർഗരറ്റ് ആൽവയെ 172226 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ പരാജയപ്പെടുത്തി അദ്ദേഹം പതിനാലാം ലോകസഭയിലെത്തി
1999
  • ശ്രീ മാർഗരറ്റ് ആൽവയോട് പരാജയപ്പെട്ട് അദ്ദേഹം പതിമൂന്നാം ലോക്സഭയുടെ പടികണ്ടില്ല
1998
  • കോൺഗ്രസ്സിലെ ശ്രീമാർഗരറ്റ് ആൽവയെ 87047 വോട്ടുകൾക്ക് പരാജയപ്പെടുത്തി അദ്ദേഹം പന്ത്രണ്ടാമത് ലോകസഭയിലെത്തി
1996
  • പതിനൊന്നാമത് ലോകസഭയിലേക്ക് ഉത്തരകർണ്ണാടക നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച അദ്ദേഹം എതിർ സ്ഥാനാർത്ഥിയായ കോൺഗ്രസ്സിലെ പ്രമോദ് ഹെഗ്ഡെയെ 55896 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്

അനന്ത്കുമാർഹെഗ്ഡേ നേട്ടങ്ങൾ

കദംബ ഗ്രൂപ്പ് എന്ന പേരിൽ പിന്നോക്കാവസ്ഥയിലുള്ളവരുടെ സാമൂഹിക-സാമ്പത്തിക ഉന്നമനത്തിനുള്ള ഒരു സംഘടനയ്ക്ക് രൂപം കൊടുത്തിട്ടുള്ള ആളാണ് ശ്രീ അനന്തകുമാർ ഹെഗ്ഡെ

Disclaimer: The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X