Get Updates
Get notified of breaking news, exclusive insights, and must-see stories!

അൻബുമണി രാമദോസ്

അൻബുമണി രാമദോസ്
ഡോ. അൻബുമണി രാമദോസ് തമിഴ് നാട്ടിൽ നിന്നുള്ള ഒരു ഇന്ത്യൻ രാഷ്ട്രീയപ്രവർത്തകനാണ്.
By Administrator | Tuesday, January 1, 2019, 01:40:25 PM [IST]

അൻബുമണി രാമദോസ് ജീവചരിത്രം

ഡോ.അൻബുമണി രാമദോസ് തമിഴ് നാട്ടിൽ നിന്നുള്ള ഒരു ഇന്ത്യൻ രാഷ്ട്രീയപ്രവർത്തകനാണ്. അദ്ദേഹം നിലവിൽ 2014 മെയ് 16 മുതൽ ഓഫീസ് നിലനിർത്തുന്ന ധർമപുരിയിൽ നിന്നുള്ള ഒരു ഇന്ത്യൻ പാർലമെന്റ് അംഗവും (എം പി) പാട്ടാളി മക്കൾ കറ്റ്ച്ചി യുവസംഘ പ്രസിഡന്റും ആണ്. 35 വയസിൽ ഏറ്റവും പ്രായം കുറഞ്ഞ ക്യാബിനറ്റ് മന്ത്രിയായി സേവനമനുഷ്ഠിച്ച അൻബുമണി 2004 മുതൽ 2009 വരെ യു പി എ യുടെ ഭാഗമായി ആരോഗ്യ-കുടുംബക്ഷേമ മന്ത്രായലത്തെ നയിച്ചു. അദ്ദേഹം മുൻ യൂണിയൻ ആരോഗ്യ മന്ത്രിയായിയിരുന്നു. ഒരു ഹിന്ദു ദേശീയവാദിയായ അദ്ദേഹം പുകയില നിരോധനം ആവശ്യപ്പെട്ടും രാജ്യത്ത് സമ്പൂർണ്ണ മദ്യനിരോധനം വരുത്തുന്നതിനും വേണ്ടി നടത്തിയ തീവ്രശ്രമങ്ങളുടെ പേരിൽ പരക്കെ അറിയപ്പെടുന്നു.

കൂടുതൽ വായിക്കുക

അൻബുമണി രാമദോസ് വ്യക്തിജീവിതം

മുഴുവൻ പേര് അൻബുമണി രാമദോസ്
ജനനത്തീയതി 09 Oct 1968 (വയസ്സ് 57)
ജന്മസ്ഥലം പോണ്ടിച്ചേരി
പാര്‍ട്ടിയുടെ പേര്‌ Pattali Makkal Katchi
വിദ്യാഭ്യാസം Graduate Professional
തൊഴില്‍ മെഡിക്കൽ പ്രാക്ടീഷണർ
പിതാവിന്റെ പേര് ശ്രീ എസ് രാമദോസ്
മാതാവിന്റെ പേര് ശ്രീമതി സരസ്വതി രാമദോസ്
പങ്കാളിയുടെ പേര് ശ്രീമതി സൗമ്യ അൻബുമണി
പങ്കാളിയുടെ ജോലി വീട്ടമ്മ
മക്കൾ 3 പുത്രി
മതം ഹിന്ദു
വെബ്സെെറ്റ് http://www.anbumani4cm.com/

അൻബുമണി രാമദോസ് ആസ്തി

ആസ്തി
₹27.24 CRORE
ആസ്തികള്‍
₹31.44 CRORE
ബാധ്യത
₹4.19 CRORE

അൻബുമണി രാമദോസ് കൗതുകകരമായ വിവരങ്ങള്‍

ഡോ. അൻബുമണി തമിഴ് നാട് ബാറ്റ്മിന്റൺ അസോസിയേഷൻ പ്രസിഡന്റ് ആയിരുന്നു.
അദ്ദേഹം 15 വർഷത്തേയ്ക്ക് ഒരു ബാറ്റ്മിന്റൺ കളിക്കാരൻ എന്ന നിലയിൽ മദ്രാസ് റെയ്സ് ക്ലബിനെ പ്രതിനിധീകരിച്ചു.
അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വിനോദം മീൻ പിടുത്തമാണ്.

അൻബുമണി രാമദോസ് രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

  • 2018: നിലവിൽ അദ്ദേഹം 2014 മെയ് 16 മുതൽ ഓഫീസ് വഹിച്ചുകൊണ്ട്, ധർമപുരി നിയോജകമണ്ഡലത്തിൽ നിന്നും ഇന്ത്യൻ പാർലമെന്റ് അംഗമായിരിക്കുന്നു.
  • 2016: 2016 തമിഴ് നാട് ലെജിസ്ലേറ്റീവ് അസംബ്ലി തിരഞ്ഞെടുപ്പിലേയ്ക്ക് പി എം കെയിൽ നിന്നും മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അൻബുമണിയെ പ്രഖ്യാപിക്കപ്പെട്ടു. അദ്ദേഹം പെന്നഗരത്തിൽ നിന്നും മത്സരിക്കുകയും 18,446 വോട്ടുകൾക്ക് പരാജയപ്പെടുകയും ചെയ്തു.
  • 2015: 2015 ഒക്ടോബർ 6-ന് ശ്രീലങ്കൻ തമിഴരുടെ പ്രശ്നങ്ങൾക്ക് സ്ഥിരമായ പരിഹാരം കാണുവാൻ തന്റെ തീരുമാനങ്ങൾ സഹായിക്കുമെങ്കിൽ എൻ ഡി എ വിടുവാൻ തയ്യാറാണെന്ന് അൻബുമണി വാഗ്ദാനം ചെയ്തു.
  • 2014: 2014 മെയിൽ അദ്ദേഹം 16-മത് ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം ഭാരതീയ ജനതാ പാർട്ടിയ്ക്കൊപ്പം എൻ ഡി എ യുടെ ഭാഗമായി 2014-ൽ ധർമപുരി ലോകസഭ നിയോജകമണ്ഡലത്തിൽ നിന്നും പാർലമെന്റ് അംഗമായി മാറി. അതേ വർഷം തന്നെ ഹൗസ് സിറ്റിംഗുകളിൽ അംഗങ്ങൾ ഹാജരില്ലത്തതിനാൽ അദ്ദേഹം കമ്മിറ്റി അംഗമായി മാറി. ഇത് കൂടാതെ, അദ്ദേഹം ഗ്രാമ വികസന കമ്മിറ്റിയുടെയും ആഭ്യന്തരകാര്യമന്ത്രാലയകമ്മിറ്റിയുടെയും അംഗമായി മാറി
  • 2005: ഒരു യൂണിയൻ മന്ത്രിയെന്ന നിലയിൽ, 2005-ൽ ഇന്ത്യയുടെ ഗ്രാമീണ ഭാഗങ്ങളിൽ ജീവിക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കും പ്രാഥമിക ആരോഗ്യ സംരക്ഷണം നല്കുന്നതിനായി ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതി (എൻ ആർ എച്ച് എം) സ്ഥാപിച്ചു.
  • 2004: 2004-ൽ അദ്ദേഹം രാജ്യ സഭ അംഗമായി. 2004 മെയ് 22-ന് അൻബുമണി ഇന്ത്യൻ സർക്കാരിന്റെ ആരോഗ്യ - കുടുംബ ക്ഷേമ യൂണിയൻ മന്ത്രിയായി 2009 വരെ സേവനമനുഷ്ഠിച്ചു.
  • : തന്റെ പിതാവിനാൽ സ്ഥാപിക്കപ്പെട്ട പാട്ടാളി മക്കൾ കട്ചിയിൽ അൻബുമണി ചേർന്ന് യുവസംഘ പ്രസിഡന്റായി മാറി.

മുന്‍കാല ചരിത്രം

  • 2003: 2003-ൽ അൻബുമണി ലണ്ടൻ സ്ക്കൂൾ ഓഫ് എക്കണോമിക്സിൽ നിന്നും സ്ഥൂല സാമ്പത്തിക ശാസ്ത്രത്തിൽ ഒരു കോഴ്സ് ചെയ്തു.
  • 1986: 1986-ൽ അദ്ദേഹം തിണ്ടിവനം സെന്റ് ആൻസ് ഹൈയർ സെക്കന്ററി സ്ക്കൂളിൽ നിന്നും തന്റെ ഹൈയർ സെക്കന്ററി പൂർത്തിയാക്കി.
  • 1984: 1984-ൽ അൻബുമണി തന്റെ എസ് എസ് എൽ സി യേർക്കാഡ് മോണ്ട്ഫോർട്ട് ബോയ്സ് ഹൈയർ സെക്കണ്ടറി സ്ക്കൂളിൽ നിന്നും പൂർത്തിയാക്കി.
  • Early 90's: അദ്ദേഹം മദ്രാസ് മെഡിക്കൽ കോളജിൽ നിന്നും തന്റെ എം ബി ബി എസ് പൂർത്തിയാക്കി. ഒന്നരവർഷത്തോളം അദ്ദേഹം ട്രിന്റിവനത്തിനടുത്തുള്ള ഒരു ചെറിയ ഗ്രാമമായ നല്ലളത്ത് ഒരു മെഡിക്കൽ പ്രാക്ടീഷനറായി സേവനമനുഷ്ഠിച്ചു.

അൻബുമണി രാമദോസ് നേട്ടങ്ങൾ

ഇന്ത്യൻ ആരോഗ്യപരിപാലനലോകത്തിലേയ്ക്ക് അദ്ദേഹം നല്കിയ കുറ്റമറ്റ സേവനത്തിന് 2006-ൽ അദ്ദേഹം അമേരിക്കൻ ക്യാൻസർ സെന്ററിന്റെ ലൂഥർ എൽ ടെറി അവാർഡിന് അർഹനായി.
ലോകാരോഗ്യ സംഘടന 2007-ൽ അൻബുമണിയെ നേതൃപാടവത്തിന് ഡബ്ല്യു എച്ച് ഒ ഡയറക്ടർ ജനറൽ സ്പെഷ്യൽ അവാർഡും പുകയില നിയന്ത്രണത്തിന് ഡബ്ല്യു എച്ച് ഒ ഡയറക്ടർ ജനറൽ സ്പെഷ്യൽ അവാർഡും നല്കി ആദരിച്ചു.
2008-ൽ മദ്രാസ് റോട്ടറി ക്ലബ് അൻബുമണിയ്ക്ക് ‘ബഹുമതി അവാർഡ്’ സമ്മാനിച്ചു.
യുണൈറ്റഡ് നാഷന്റെ ജനറൽ സെക്രട്ടറി ബൻ കി മൂൺ അദ്ദേഹത്തെ പൊതു ആരോഗ്യ ചാമ്പ്യൻ ആയി വിശേഷിപ്പിച്ചു.
2014 മാർച്ച് 29-ന് ന്യൂ ദൽ ഹിയിലെ റോട്ടറി അന്തർദേശീയ പോളിയോ വിമുക്ത യോഗം 2014-ന്റെ ഉദ്ഘാടനവേളയിൽ വെച്ച് ഇന്ത്യൻ രാഷ്ട്രപതി ശ്രീ പ്രണാബ് മുഖർജി അദ്ദേഹത്തിന് അഭിനന്ദനത്തിന്റെ സ്മാരകശില (മെമെന്റൊ ഓഫ് അപ്രീസിയേഷൻ) സമ്മാനിച്ചു.
2008-ലെ അദ്ദേഹത്തിന്റെ പുകയില നിയന്ത്രണത്തിലും ഗ്രാമീണ ആരോഗ്യസംരക്ഷണത്തിലുമുള്ള സംഭാവനകളൂടെ ബഹുമതിയായി മദ്രാസ് റോട്ടറി ക്ലബ് അൻബുമണിയ്ക്ക് ‘ബഹുമതി അവാർഡ്’ സമ്മാനിച്ചു.
അൻബുമണി ഇന്ത്യയിൽ ആദ്യമായി ദേശീയ മദ്യ നയം ആരംഭിക്കുകയും മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ 2 ലോക മദ്യ വിരുദ്ധ ദിനമായി ആചരിക്കേണ്ടതാണെന്ന് വാദിയ്ക്കുകയും ചെയ്തു.

Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+